• HOME
  • »
  • NEWS
  • »
  • world
  • »
  • ‘എന്നെ ഇവിടെ ഉപേക്ഷിക്കല്ലേ’: 13 വർഷം മുൻപ് ബൈഡനെ രക്ഷിക്കാൻ കൊടുംതണുപ്പിൽ 30 മണിക്കൂർ കാവൽ നിന്ന അഫ്ഗാനി

‘എന്നെ ഇവിടെ ഉപേക്ഷിക്കല്ലേ’: 13 വർഷം മുൻപ് ബൈഡനെ രക്ഷിക്കാൻ കൊടുംതണുപ്പിൽ 30 മണിക്കൂർ കാവൽ നിന്ന അഫ്ഗാനി

2008 ൽ അന്നത്തെ അമേരിക്കൻ സെനറ്റർമാരായിരുന്ന ബൈഡൻ, ചക്ക് ഹേഗൽ, ആർ നെബ്, ജോൺ കെറി, ഡി മാസ് എന്നിവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അഫ്ഗാനിസ്ഥാനിലെ ഒരു വിദൂര ഗ്രമത്തിലെ മഞ്ഞുവീഴ്ചയുള്ള പ്രദേശത്ത് അടിയന്തിരമായി ഇറക്കിയ സാഹചര്യത്തിലാണ് മുഹമ്മദ് ഇവർക്ക് കാവൽ നിന്നത്

അഫ്ഗാനിൽ നിന്നുമുള്ള കുടുംബങ്ങൾ യു എസ് അയച്ച സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ കയറാനായി ഹമീദ് കർസായി വിമാനത്താവളത്തിൽ

അഫ്ഗാനിൽ നിന്നുമുള്ള കുടുംബങ്ങൾ യു എസ് അയച്ച സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിൽ കയറാനായി ഹമീദ് കർസായി വിമാനത്താവളത്തിൽ

  • Last Updated :
  • Share this:
    “എന്നെ ഇവിടെ ഉപേക്ഷിക്കല്ലേ” — 13  വർഷം മുൻപ് അഫ്ഗാനിസ്ഥാനിൽ വച്ച് ഇന്നത്തെ അമേരിക്കൻ പ്രഡിസണ്ട് ജോ ബൈഡനെ രക്ഷിക്കാൻ കാവൽ നിന്ന മുഹമ്മദ് എന്ന വ്യാഖ്യാതാവിന്റെ വാക്കുകളാണിത്. യുദ്ധം തകർത്ത രാജ്യത്ത് നിന്നും അമേരിക്കൻ സൈന്യം പൂർണമായും പിന്മാറിയതോടെ മുഹമ്മദിനെ പോലെയുള്ള നിരവധി പേർക്ക് രക്ഷപ്പെടാൻ മറ്റൊരു മാർഗമില്ലാതായി. ജോ ബൈഡനോട് സഹായമഭ്യർത്ഥിക്കുകയാണ് മുഹമ്മദിന് മുന്നിലുള്ള ഏക മാർഗം.'

    “ഹലോ മിസ്റ്റർ പ്രസിഡണ്ട്: എന്നെയും കുടംബത്തെയും രക്ഷിക്കൂ,” സുരക്ഷാ കാരണങ്ങൾ കൊണ്ട് തന്റെ പൂർണ നാമം വെളിപ്പെടുത്താതെ മുഹമ്മദ് വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
    നിലവിൽ ഭാര്യക്കും നാല് കുഞ്ഞുങ്ങൾക്കുമൊപ്പം ഒളിവിലാണ് മുഹമ്മദ്. 2008 ൽ അന്നത്തെ അമേരിക്കൻ സെനറ്റർമാരായിരുന്ന ബൈഡൻ, ചക്ക് ഹേഗൽ, ആർ നെബ്, ജോൺ കെറി, ഡി മാസ് എന്നിവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അഫ്ഗാനിസ്ഥാനിലെ ഒരു വിദൂര ഗ്രമത്തിലെ മഞ്ഞുവീഴ്ചയുള്ള പ്രദേശത്ത് അടിയന്തിരമായി ഇറക്കിയ സാഹചര്യത്തിലാണ് മുഹമ്മദ് ഇവർക്ക് കാവൽ നിന്നത്. അന്ന് അമേരിക്കൻ സൈന്യത്തിൽ സേവനം അനുഷ്ടിച്ചവർ പറയുന്നതനുസരിച്ച് മുഹമ്മദ് സൈന്യത്തിനൊപ്പം വ്യാഖ്യാതാവായി ജോലി ചെയ്തുവരികയായിരുന്നു.

    മുഹമ്മദിന്റെ അപേക്ഷ പ്രസിഡണ്ടിന്റെ ചെവിയിൽ എത്തിയെന്നാണ് തോന്നുന്നത്. അദ്ദേഹത്തെയും കുടുംബത്തെയും രക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പ്സാകിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  “ഞങ്ങൾ താങ്കളെ പുറത്തെത്തിക്കും, താങ്കളുടെ സേവനത്തെ ഞങ്ങൾ മാനിക്കുന്നു, ഞങ്ങൾ അത് ചെയ്തിരിക്കും,” പ്സാകി പറഞ്ഞു.

    20 വർഷം നീണ്ടുനിന്ന യുദ്ധ കാലയളവിൽ അമേരിക്കൻ സൈന്യത്തെ സഹായിച്ച മുഹമ്മദിനെ പോലെയുള്ള നിരവധി പേരാണ് താലിബാൻ പ്രതികാരം ചെയ്യും എന്ന ഭീതിയിൽ കഴിയുന്നത്.  മറ്റു പലരെയും പോലെ മുഹമ്മദിന്റെയും അമേരിക്കയിലേക്കുള്ള പ്രത്യേക അഭയാർത്ഥി വിസ പ്രകിയ തടസ്സപ്പെട്ടിരിക്കുകയാണ്.

    സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസ് പറയുന്നത് വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതു കൊണ്ടും, 14 ഘട്ടങ്ങൾ നീണ്ട ബ്യൂറോക്രാറ്റിക് പ്രകിയ കാരണവും വിസ നൽകുന്നത് തടസ്സപ്പെട്ടിരുന്നു എന്നാണ്. ട്രംപ് കാലത്തെ നിയമങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.  ബൈഡൻ വന്ന ശേഷം ഇത്തരം നിയമങ്ങൾ മാറ്റിത്തുടങ്ങിയെന്നും പ്രൈസ് കൂട്ടിച്ചേർത്തു.
    മുഹമ്മദിന് ജോലി നൽകിയരുന്ന ഡിഫൻസ് കോൺട്രാക്റ്റുടെ കൈയിൽ നിന്ന് രേഖകൾ നഷ്ടപ്പെട്ടത് കാരണമാണ് മുഹമ്മദിന്റെ വിസ വൈകിയതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഹാമിദ് കർസായി വിമാനത്താവളത്തിലെത്തിയ മുഹമ്മദിനോട് അധികൃതർ തന്നെ മാത്രം പോകാൻ അനുവദിക്കാമെന്നും കുടുംബത്തെ കൂടെ കൂട്ടാൻ കഴിയില്ലെന്ന് പറഞ്ഞെന്നും റിപ്പോർട്ടുണ്ട്.

    ഇപ്പോൾ, കൊടും തണുപ്പിൽ അമേരിക്കൻ സൈന്യത്തിനും, അഫ്ഗാൻ സൈന്യത്തിനുമൊപ്പം 30 മണിക്കൂർ കാവൽ നിന്ന് ഈ വ്യാഖ്യാതാവിന് മുൻപിലുള്ള ഏക മാർഗം കാത്തിരിക്കുക എന്നത് മാത്രമാണ്.  “എനിക്ക് വീട് വിട് പുറത്തിറങ്ങാൻ കഴിയില്ല, എനിക്ക് പേടിയാവുന്നു,” മുഹമ്മദ് വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
    Published by:Jayashankar AV
    First published: