• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്തോനേഷ്യയിൽ ഭൂകമ്പത്തിൽ 14 മരണം


Updated: July 30, 2018, 7:16 AM IST
ഇന്തോനേഷ്യയിൽ ഭൂകമ്പത്തിൽ 14 മരണം

Updated: July 30, 2018, 7:16 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ പ്രശസ്ത ടൂറിസ്​റ്റ്​ കേന്ദ്രമായ ലാംബാക്ക് ദ്വീപിലുണ്ടായ കനത്ത ഭൂചലനത്തിൽ 14 പേർ മരിച്ചു. 160ലധികം ആളു​കൾക്ക്​ പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തി​​ന്റെ വ്യാപ്​തി ഏഴു​ കിലോമീറ്ററായിരുന്നു.

ലാംബാക്ക് ദ്വീപി​​ന്റെ വടക്കുള്ള മത്താരം നഗരത്തി​​ന്റെ 50 കി.മീ. വടക്കുകിഴക്ക് ഭാഗമാണ്​ പ്രഭവകേന്ദ്രം. ഗുരുതരമായി പരിക്കേറ്റ 67 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മലേഷ്യൻ പൗരയായ വിനോദസഞ്ചാരിയും ഉൾപ്പെടുന്നു.

കോൺക്രീറ്റ്​ കെട്ടിടത്തി​​ന്റെ മേൽക്കൂര ദേഹത്ത്​ പതിച്ചാണ്​ ഭൂരിപക്ഷം പേരും മരിച്ചത്​. ഞായറാഴ്​ച രാവിലെ 6.47ന്​ ഏവരും ഉറങ്ങുന്ന സമയമായിരുന്നു ഭൂചലനമെന്നത്​ അപകടത്തി​​ന്റെ തീവ്രത വർധിപ്പിച്ചു. പരിഭ്രാന്തരായ ജനങ്ങൾ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക്​ ഓടുകയായിരുന്നു. എന്നാൽ, സുനാമി സാധ്യത റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 20-30 സെക്കൻഡ് സമയം ഭൂചലനം തുടർന്നു.

ആരംഭത്തിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെ 66 ചെറുപ്രകമ്പനങ്ങളുമുണ്ടായി. ഇതിൽ 5.7 തീവ്രത രേഖപ്പെടുത്തിയവയുമുണ്ട്​. പ്രകമ്പനം തൊട്ടടുത്ത്​ സ്​ഥിതിചെയ്യുന്ന ലോകപ്രശസ്​ത വിനോദസഞ്ചാര കേന്ദ്രമായ ബാലി ദ്വീപിലും എത്തി. അപകടത്തി​ന്റെ പശ്ചാത്തലത്തിൽ ലാംബാക്കിലെ മൗണ്ട് റിൻജാനി ദേശീയോദ്യാനം അടച്ചു.

 
Loading...
 
First published: July 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍