• HOME
 • »
 • NEWS
 • »
 • world
 • »
 • Shootout at Bar | ബാറിനുള്ളിൽ വെടിവെയ്പ്പ്; ദക്ഷിണാഫ്രിക്കയിൽ 14 പേർ കൊല്ലപ്പെട്ടു

Shootout at Bar | ബാറിനുള്ളിൽ വെടിവെയ്പ്പ്; ദക്ഷിണാഫ്രിക്കയിൽ 14 പേർ കൊല്ലപ്പെട്ടു

വെടിവെയ്പ്പ് നടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ 12 പേർ മരിച്ചിരുന്നു. 1പരിക്കേറ്റ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടു പേർ പിന്നീട് മരിച്ച..

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ജൊഹാന്നസ് ബർഗ്: ദക്ഷിണാഫ്രിക്കയിലെ ഒരു ബാറിൽ നടന്ന വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ജോഹന്നാസ്ബർഗിന് സമീപമുള്ള സോവെറ്റോ ടൗൺഷിപ്പിലെ ബാറിലാണ് സംഭവം. ശനി, ഞായർ ദിവസങ്ങളിൽ നടന്ന വെടിവെപ്പിലാണ് 14 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് പോലീസ് ലെഫ്റ്റനന്റ് ഏലിയാസ് മാവേല പറഞ്ഞു, ഞായറാഴ്ച "പുലർച്ചെ 12:30നാണ് വെടിവെയ്പ്പ് നടക്കുന്ന വിവരം ഞങ്ങളെ വിളിച്ച് അറിയിക്കുന്നത്. “ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ 12 പേർ മരിച്ചതായി സ്ഥിരീകരിച്ചു,” അദ്ദേഹം പറഞ്ഞു.

  മറ്റ് 11 പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ട് പേർ പിന്നീട് മരിച്ചു, ഇതോടെ എണ്ണം 14 ആയി ഉയർന്നു. തലസ്ഥാനത്തിന്റെ തെക്കുകിഴക്കായി ജോഹന്നാസ്ബർഗിലെ ഏറ്റവും വലിയ ടൗൺഷിപ്പായ സോവെറ്റോയിലെ ഒർലാൻഡോ ജില്ലയിലായിരുന്നു വെടിവെയ്പ്പ് നടന്ന ബാർ.

  ഒരു മിനിബസിൽ വന്നിറങ്ങിയ ആളുകളാണ് ബാറിന് മുന്നിൽ വെടിവെയ്പ്പ് നടത്തിയത്. ബാർ ഉടമകൾക്കും ജീവനക്കാർക്കുനേരെയാണ് ആദ്യം വെടിയുതിർത്തത്. പിന്നീട് ബാറിലുണ്ടായിരുന്നവർക്കു നേരെയും ആക്രമണം ഉണ്ടായി. നേരത്തെ. ഇരുവിഭാഗങ്ങളായി തിരിഞ്ഞ് ഇവിടെ സംഘർഷമുണ്ടായിരുന്നു. അതിന്‍റെ തുടർച്ചയാണോ വെടിവെയ്പ്പെന്ന് പരിശോധിക്കുന്നണ്ടെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ പിടികൂടാനായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  നായാട്ടിനിടെ വെടിയേറ്റു മരിച്ച ആദിവാസി യുവാവിനെ ആരുമറിയാതെ കാട്ടിനുള്ളിൽ കുഴിച്ചിട്ടു

  വെടിയേറ്റ ആദിവാസി യുവാവിന്റെ മൃതദേഹം കാട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇടുക്കി ഇരുപതേക്കർകുടിയിൽ മഹേന്ദ്രൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതായിരിക്കാമെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിട്ടു.

  ജൂണ്‍ 27നാണ് മഹേന്ദ്രനെ കാണാതാകുന്നത്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ രാജാക്കാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിൽ അന്വേഷണം നടക്കുന്നതിനിടെ സ്ഥിരമായി നായാട്ടിന് പോകാറുള്ള ബൈസൺവാലി സ്വദേശികളിൽ ഒരാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു.

  Also Read- ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്; ഒത്തുതീർപ്പ് ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി

  ചോദ്യം ചെയ്യലിലാണ് നായാട്ടിനിടെ ഒരാൾക്ക് വെടിയേറ്റതായുള്ള വിവരം ലഭിക്കുന്നത്. പുറത്തറിയാതിരിക്കാൻ മൃതദേഹം കുഴിച്ചിട്ടുവെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്.

  കാട്ടില്‍ കയറി ഹെലിക്യാമിലൂടെ വന്യമൃഗങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വനിതാ വ്‌ളോഗര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ വ്‌ളോഗര്‍ അമലാ അനുവിനെതിരേയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

  കൊല്ലം അമ്പഴത്തറ റിസര്‍വ് വനത്തിലാണ് ഇവര്‍ വീഡിയോ ചിത്രീകരിക്കാനായി കയറിയത്. ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയാണ്. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പ് നടപടിയെടുത്തത്.

  വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ പോയ ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
  Published by:Anuraj GR
  First published: