• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സഹോദരൻ പീഡിപ്പിച്ച പെൺകുട്ടിക്ക് ജയിൽശിക്ഷ!


Updated: July 21, 2018, 6:58 PM IST
സഹോദരൻ പീഡിപ്പിച്ച പെൺകുട്ടിക്ക് ജയിൽശിക്ഷ!

Updated: July 21, 2018, 6:58 PM IST
ജക്കാർത്ത: പതിനേഴുകാരനായ സഹോദരൻ ലൈംഗികമായി പീഡിപ്പിച്ച പെൺകുട്ടിക്ക് ഇന്തോനേഷ്യയിൽ ജയിൽശിക്ഷ. പീഡനത്തിന് ശേഷം ഗർഭിണിയായ പെൺകുട്ടി ഗർഭഛിദ്രം നടത്തിയതിനാണ് ആ രാജ്യത്തെ നിയമപ്രകാരം ആറുമാസത്തെ തടവുശിക്ഷ ലഭിച്ചത്. സുമാത്ര ദ്വീപിലെ മുരാര ബുല്ലിയൻ ജില്ലാ കോടതിയാണ് ശിക്ഷിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച സഹോദരനും കോടതി തടവുശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനുള്ള വകുപ്പ് പ്രകാരം രണ്ടു വർഷത്തെ തടവാണ് സഹോദരന് ലഭിച്ചത്. പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ കൂട്ടുനിന്ന അമ്മയും നിയമനടപടി നേരിടുന്നുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ മുതൽ എട്ടു തവണയാണ് സഹോദരൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിനിടയിൽ ഗർഭിണിയായ പെൺകുട്ടി, അമ്മയുടെ സഹായത്തോടെ അംഗീകാരമില്ലാത്ത ഒരു ക്ലിനിക്കിൽ പോയി ഗർഭഛിദ്രത്തിന് വിധേയനാകുകയായിരുന്നു. ബാലാവകാശ പ്രവർത്തകരുടെ ഇടപെടലോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിക്കും സഹോദരനും അമ്മയ്ക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

ഇന്തോനേഷ്യയിൽ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ അല്ലാതെ ഗർഭഛിദ്രത്തിന് അനുമതിയില്ല. ബലാൽസംഗത്തിന് ഇരയായാൽ പോലും ഗർഭഛിദ്രം ചെയ്യാൻ പാടില്ലെന്നതാണ് ഇന്തോനേഷ്യൻ നിയമം. കർശനമായ വ്യവസ്ഥകളോടെ മാത്രമെ ജീവൻ അപകടത്തിലാകുന്നവരിൽപ്പോലും ഗർഭഛിദ്രം നടത്താൻ അനുവദിക്കൂ.
First published: July 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍