നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഞായറാഴ്ചകളിൽ പണിയെടുപ്പിച്ചു: ജീവനക്കാരിക്ക് 150 കോടി നഷ്ടപരിഹാരം

  ഞായറാഴ്ചകളിൽ പണിയെടുപ്പിച്ചു: ജീവനക്കാരിക്ക് 150 കോടി നഷ്ടപരിഹാരം

  മതപരമായ അവകാശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരി പരാതി നൽകിയത്

  court

  court

  • Share this:
   വാഷിംഗ്ടൺ: ഞായറാഴ്ചകളിൽ അവധി നൽകാതെ പണിയെടുപ്പിച്ചതിന് ഹോട്ടൽ ജീവനക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. 2.15 കോടി ഡോളർ ഏകദേശം 150 കോടി രുപയാണ് ആഡംബര ഹോട്ടൽ ഉടമസ്ഥർ ജീവനക്കാരിക്ക് നൽകേണ്ടത്.

   ആഡംബര ഹോട്ടൽ കോൺറാഡിലെ ജീവനക്കാരിയായിരുന്ന മേരി ജിൻ പിയറി നൽകിയ പരാതിയിലാണ് മയാമി കോടതിയുടെ വിധി. മതപരമായ അവകാശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരി പരാതി നൽകിയത്.

   2006ലാണ് ഇവർ ജോലിയിൽ പ്രവേശിക്കുന്നത്. പത്ത് വർഷത്തോളം ഹോട്ടലിലെ പാത്രങ്ങൾ വൃത്തിയാക്കുന്ന മേഖലയിലായിരുന്നു മേരിയുടെ ജോലി. സുവിശേഷ പ്രാസംഗികയാണെന്നും ഞായറാഴ്ചകളിൽ അവധി വേണമെന്നും ജോലിയിൽ പ്രവേശിച്ചപ്പോൾ തന്നെ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ അനുവദിച്ചില്ലെന്നാണ് മേരി പരാതി നൽകിയിരിക്കുന്നത്.

   Also read: യു എ ഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി

   നിർധനരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സോൾജിയേഴ്സ് ഓഫ് ക്രൈസ്റ്റ് ചർച്ചിലെ അംഗമാണ് മേരി. ആദ്യത്തെ വർഷങ്ങളിൽ അവധിയെടുക്കാൻ സമ്മതിച്ചെങ്കിലും 2015 മുതൽ സ്ഥാപനത്തിന്റെ അധികൃതർ അവധി നൽകിയില്ല. 2016 മാർച്ചിൽ മേരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇതിനെതിരെയാണ് ഹോട്ടൽ ഉടമസ്ഥരായ പാർക്ക് ഹോട്ടൽസ് ആന്റ് റിസോർട്ട് ഓഫ് ടൈസൺസിനെ പ്രതിചേർത്ത് മേരി കോടതിയെ സമീപിച്ചത്.

   തൊഴിലിടങ്ങളിലെ വിവേചനം തടയുന്ന സിവിൽ അവകാശനിയമം ലംഘിച്ചു എന്ന മേരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വേതനത്തിന്‍റെയും മറ്റാനുകൂല്യങ്ങളുടെയും ഇനത്തിൽ 36000 ഡോളറും മേരി നേരിട്ട മാനസിക വൈഷമ്യത്തിനായി അഞ്ച് ലക്ഷം ഡോളറും ബാക്കിതുക നഷ്ടപരിഹാരമെന്ന നിലയ്ക്കും നൽകണമെന്നാണ് കോടതി വിധി.
   First published:
   )}