നിക്ഷേപത്തിലൂടെ സ്ഥിരതാമസം വാഗ്ദാനം ചെയ്യുന്ന വിവിധ രാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുകയാണ് ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിന്റെ ഗ്ലോബല്‍ സൗത്ത് ഏഷ്യ വിഭാഗം മേധാവിയും മാനേജിങ് ഡയറക്റ്ററുമായ നിര്‍ഭയ ഹന്ദ.
1. ഓസ്ട്രേലിയസ്ഥിരതാമസക്കാര് അഞ്ച് വര്‍ഷത്തിനിടയില്‍ കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും രാജ്യത്തിനകത്ത് ചെലവഴിക്കുകയോ സ്ഥിരതാമസത്തിനുള്ള യോഗ്യത നിലനിര്‍ത്താന്‍ ഓസ്ട്രേലിയയുമായി മികച്ച ബന്ധം പുലര്‍ത്തുകയോ വേണം.
നിക്ഷേപം: കുറഞ്ഞ നിക്ഷേപ പരിധി 2.5 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍.
പ്രോസസിങ് സമയം: 12 മാസം.
പ്രധാന നേട്ടം: ഏകദേശം അഞ്ച് വര്‍ഷത്തിനുള്ളില്‍ പൗരത്വം.
2. ഓസ്ട്രിയസ്വതന്ത്രമായ വരുമാന മാര്‍ഗങ്ങളുള്ള വ്യക്തികള്‍ക്ക് ഉദ്യോഗസ്ഥ തലത്തില്‍ വലിയ നൂലാമാലകളുടെ ആവശ്യമില്ലാതെ തന്നെ യൂറോപ്യന്‍ യൂണിയനിലോ ഷെങ്ങന്‍ പ്രദേശത്തോ ഓസ്ട്രിയ സ്ഥിരതാമസം വാഗ്ദാനം ചെയ്യുന്നു.
നിക്ഷേപം: ബാങ്ക് അക്കൗണ്ടില്‍ 40,000 യൂറോയുടെ നിക്ഷേപം (കൃത്യമായ തുക കുടുംബത്തിന്റെ വലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു).
പ്രോസസിങ് സമയം: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ഒന്ന് മുതല്‍ മൂന്ന് മാസം വരെ.
പ്രധാന നേട്ടം: ഓസ്ട്രിയ, യൂറോപ്യന്‍ യൂണിയന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍, ഷെങ്ങന്‍ പ്രദേശം എന്നിവിടങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം.
3. കാനഡലോകത്ത് ജീവിക്കാന്‍ ഏറ്റവും മികച്ച രാജ്യമായി കണക്കാക്കപ്പെടുന്ന രാജ്യമാണ് കാനഡ.
നിക്ഷേപം: ക്യൂബെക്ക് ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാമിന് (ക്യൂ ഐ ഐ പി) കീഴില്‍ 1.2 ദശലക്ഷം കനേഡിയന്‍ ഡോളറിന്റെ സര്‍ക്കാര്‍ ബോണ്ട് സംഭാവന. 2021 മാര്‍ച്ച് 31 -ന് ഇമിഗ്രേഷന്‍, ഫ്രാങ്കൈസേഷന്, ഇന്റഗ്രേഷന്‍ മന്ത്രാലയം ക്യൂബെക്ക് ഇമിഗ്രന്റ് ഇന്‍വെസ്റ്റര്‍ പ്രോഗ്രാം നീട്ടിവെച്ചതായി പ്രഖ്യാപിച്ചു. 2023 ഏപ്രില്‍ 1 ന് മുമ്പ് ഈ പദ്ധതി പുനഃരാരംഭിക്കില്ല.
പ്രോസസിങ് സമയം: 48 മുതല്‍ 56 മാസങ്ങള്‍ വരെ.
പ്രധാന നേട്ടം: അഞ്ച് വര്‍ഷത്തെ കാലയളവിനുള്ളില്‍ മൂന്ന് വര്‍ഷം (അല്ലെങ്കില്‍ 1,095 ദിവസങ്ങള്‍) രാജ്യത്തിനുള്ളില്‍ കഴിഞ്ഞാല്‍ പൗരത്വത്തിനുള്ള യോഗ്യത ലഭിക്കും.
4. സൈപ്രസ്യൂറോപ്യന് യൂണിയനില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് സൈപ്രസ്. ജീവിതച്ചെലവ് താരതമ്യേന കുറവാണ്. പോരാത്തതിന് ഈ രാജ്യത്ത് അനന്തരാവകാശ നികുതി ഇല്ല.
നിക്ഷേപം: റെഗുലേഷന് 6 (2) ആപ്ലിക്കേഷന്‍ പ്രകാരം കുറഞ്ഞത് 300,000 യൂറോയുടെ സംഭാവന.
പ്രോസസിങ് സമയം: 2 മാസം (ക്യാറ്റഗറി എഫ് ആപ്ലിക്കേഷന്‍ കീഴിലാണെങ്കില്‍ 18 മാസം).
പ്രധാന നേട്ടങ്ങള്‍:സൈപ്രസില്‍ ജീവിക്കാനും പഠിക്കാനുമുള്ള അവകാശം.
സൈപ്രസില്‍ തന്നെ താമസിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, ഓരോ രണ്ടു വര്‍ഷത്തിനിടയ്ക്കും ഒരു തവണയെങ്കിലും സൈപ്രസ് സന്ദര്‍ശിക്കണം.
ആശ്രിതര്‍ക്ക് ഇംഗ്ലീഷ് ഭാഷാ വിദ്യാഭ്യാസം നല്കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള സ്വകാര്യ വിദ്യാലയങ്ങളില്‍ ചേരാം.
സ്ഥിരതാമസത്തിനുള്ള യോഗ്യത മുഴുവന്‍ കുടുംബത്തിനും ബാധകമായിരിക്കും (അപേക്ഷകന്, പങ്കാളി, 18 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍).
18 വയസിനും 25 വയസിനും മദ്ധ്യേ പ്രായമുള്ള ആശ്രിതരായ കുട്ടികള്‍ക്കും അപേക്ഷകന്റെ മാതാപിതാക്കള്‍ക്കും യോഗ്യത ലഭിക്കും.
രാജ്യത്തിനകത്ത് വരാതെ തന്നെ ഈ പ്രക്രിയ പൂര്‍ത്തീകരിക്കാവുന്നതാണ്. എന്നാല്‍, ബയോമെട്രിക് പരിശോധനയ്ക്ക് രാജ്യം സന്ദര്‍ശിക്കേണ്ടി വരും.
5. ഗ്രീസ്യൂറോപ്യന് രാജ്യങ്ങളില്‍ നിക്ഷേപത്തിലൂടെ സ്ഥിരതാമസം ലഭിക്കുന്ന പദ്ധതികളില്‍ വെച്ച് മിക്കയാളുകള്‍ക്കും താങ്ങാനാവുന്ന ചുരുക്കം പദ്ധതികളില്‍ ഒന്നാണ് ഗ്രീസിന്റെ ഗോള്‍ഡന്‍ വിസ പ്രോഗ്രാം. ഈ പദ്ധതി പ്രകാരം വിജയകരമായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അപേക്ഷ നല്കി രണ്ടു മാസത്തിനുള്ളില്‍ യൂറോപ്പിലെ ഷെങ്ങന്‍ പ്രദേശത്ത് വിസയില്ലാതെ തന്നെ പ്രവേശിക്കാന്‍ സാധിക്കും.
നിക്ഷേപം: 2,50,000 യൂറോയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം.
പ്രോസസിങ് സമയം: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ഒന്ന് മുതല്‍ രണ്ടു മാസം വരെ.
പ്രധാന നേട്ടങ്ങള്‍:ഗ്രീസ്, യൂറോപ്യന്‍ യൂണിയന്, യൂറോപ്പിലെ ഷെങ്ങന്‍ പ്രദേശം എന്നിവിടങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം.
ഗ്രീസില്‍ തന്നെ താമസിക്കേണ്ട ആവശ്യമില്ല.
റസിഡന്‍സ് പെര്‍മിറ്റിന് പരിധിയില്ലാത്ത കാലാവധി.
നിക്ഷേപ സ്വത്ത് വാടകയ്ക്ക് നല്‍കാനുള്ള അവസരം.
കുടുംബത്തിന് മുഴുവന്‍ സ്ഥിരതാമസത്തിനുള്ള അര്‍ഹത ബാധകമായിരിക്കും (വിവാഹം കഴിച്ച പങ്കാളി, 21 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍, അപേക്ഷകന്റെയും പങ്കാളിയുടെയും മാതാപിതാക്കള്‍).
ഏഴ് വര്‍ഷത്തെ താമസത്തിന് ശേഷം പൗരത്വത്തിനുള്ള യോഗ്യത ലഭിക്കും.
6. ഹോങ് കോങ്ഏഷ്യയിലെ ഈ മഹാനഗരത്തില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് വേണ്ടി നിരവധി പദ്ധതികള്‍ ഹോങ് കോങ് സ്പെഷ്യല്‍ അഡ്മിനിസ്ട്രേറ്റീവ് റീജിയണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിക്ഷേപം: ക്വാളിറ്റി മൈഗ്രന്റ് അഡ്മിഷന് പദ്ധതിയുടെ കീഴിലുള്ള ഒരു പരീക്ഷ അപേക്ഷകര്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
പ്രോസസിങ് സമയം: നാല് മുതല്‍ എട്ട് മാസം വരെ.
പ്രധാന നേട്ടം: ഏഴ് വര്‍ഷത്തിന് ശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള യോഗ്യത ലഭിക്കും.
7. ഇറ്റലിഇറ്റലിയുടെ സമ്പദ്വ്യവസ്ഥയില് കാര്യമായ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകര്‍ക്ക് ഈ രാജ്യം സ്ഥിരതാമസവും യൂറോപ്പിലെ ഷെങ്ങന്‍ പ്രദേശത്ത് വിസയില്ലാതെയുള്ള പ്രവേശനവും വാഗ്ദാനം ചെയ്യുന്നു.
നിക്ഷേപം: 2,50,000 യൂറോയ്ക്കും 2 ദശലക്ഷം യൂറോയ്ക്കുമിടയിലുള്ള കുറഞ്ഞ നിക്ഷേപം.
പ്രോസസിങ് സമയം: മൂന്ന് മുതല്‍ നാല് മാസം വരെ.
പ്രധാന നേട്ടം: ഇറ്റലിയില്‍ ജീവിക്കാനും പഠിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം.
8. ലാത്വിയ2007-2009 കാലഘട്ടത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2010 ജൂലൈ 1 മുതലാണ് ലാത്വിയ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരതാമസം വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയത്. വിദേശികള്‍ക്ക് വിവിധ രീതിയില്‍ ലാത്വിയയില്‍ റെസിഡന്‍സ് പെര്‍മിറ്റിന് വേണ്ടിയുള്ള അപേക്ഷ നല്‍കാവുന്നതാണ്.
നിക്ഷേപം: ഏതാനും നിക്ഷേപ സാധ്യതകള്‍ ലഭ്യമാണ്.
2,50,000 യൂറോയുടെ റിയല്‍ എസ്റ്റേറ്റ് വാങ്ങുക. കൂടാതെ, വാങ്ങിയ വിലയുടെ 5 ശതമാനം ഒറ്റത്തവണയായി സര്‍ക്കാരിലേക്ക് അടയ്ക്കുകയും വേണം.
അഞ്ച് വര്‍ഷത്തേക്ക് ഏതെങ്കിലുമൊരു ലാത്വിയന്‍ ബാങ്കിന്റെ സബോര്‍ഡിനേറ്റഡ് ക്യാപിറ്റലിലേക്ക് 2,80,000 യൂറോയുടെ നിക്ഷേപം. കൂടാതെ, 25,000 യൂറോ സര്‍ക്കാരിലേക്ക് ഒറ്റത്തവണയായി അടയ്ക്കണം.
ഏതെങ്കിലും ഒരു ലാത്വിയന്‍ കമ്പനിയുടെ ഓഹരി മൂലധനത്തില്‍ 50,000 യൂറോയുടെ നിക്ഷേപം (പ്രതിവര്‍ഷം കുറഞ്ഞത് 40,000 യൂറോയെങ്കിലും നികുതിയടയ്ക്കുന്ന കമ്പനി ആയിരിക്കണം എന്ന് നിബന്ധനയുണ്ട്). കൂടാതെ, 10,000 യൂറോ ഒറ്റത്തവണയായി സര്‍ക്കാരിന്റെ ബജറ്റിലേക്ക് അടയ്ക്കണം.
2,50,000 യൂറോ നാമമാത്രമൂല്യമുള്ള, പ്രത്യേക ഉദ്ദേശ്യത്തിന് വേണ്ടിയുള്ള പലിശരഹിത ബോണ്ടുകള്‍ വാങ്ങുക. കൂടാതെ, 38,000 യൂറോ ഒറ്റത്തവണയായി സര്‍ക്കാര്‍ ബജറ്റിലേക്ക് അടയ്ക്കുക.
പ്രോസസിങ് സമയം: ഏകദേശം മുപ്പത് മുതല്‍ തൊണ്ണൂറ് ദിവസം വരെ.
പ്രധാന നേട്ടങ്ങള്‍:യൂറോപ്പിലെ ഷെങ്ങന്‍ പ്രദേശത്ത് വിസയില്ലാതെ പ്രവേശിക്കാം.
റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കാനായി രാജ്യത്ത് താമസിക്കേണ്ട കുറഞ്ഞ കലാപരിധിയെ സംബന്ധിച്ച് നിബന്ധനയൊന്നുമില്ല.
വേഗത്തിലുള്ള നടപടിക്രമങ്ങള്‍.
9. മലേഷ്യ2002 ല്‍ ആരംഭിച്ച മലേഷ്യ മൈ സെക്കന്റ് ഹോം പ്രോഗ്രാം പ്രകാരം, നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദേശ പൗരന്മാര്ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി സോഷ്യല്‍ വിസിറ്റ് പാസില്‍ മലേഷ്യയില്‍ കഴിയാന്‍ അനുമതി ലഭിക്കുന്നു.
നിക്ഷേപം: 50 വയസിന് താഴെ പ്രായമുള്ള അപേക്ഷകര്‍ക്ക് 3,00,000 മലേഷ്യന്‍ റിംഗിറ്റിന്റെ (ഏകദേശം 68,000 യു എസ് ഡോളര്‍) ബാങ്ക് നിക്ഷേപം. 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 1,50,000 മലേഷ്യന്‍ റിംഗിറ്റിന്റെ (ഏകദേശം 34,000 യു എസ് ഡോളര്‍) ബാങ്ക് നിക്ഷേപം.
പ്രോസസിങ് സമയം: മൂന്ന് മുതല്‍ ആറു മാസം വരെ.
പ്രധാന നേട്ടം: മലേഷ്യയില്‍ അപേക്ഷകനും കുടുംബത്തിനും താമസിക്കാന്‍ അനുമതി നല്കുന്ന, 10 വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ.
10. മാള്ട്ടപ്രശസ്തി, സ്ഥിരത, സുരക്ഷ എന്നിവയുടെ ആനുകൂല്യത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രങ്ങളില്‍ ഒന്നായി മാറിയ രാജ്യമാണ് മാള്‍ട്ട. യൂറോപ്പില്‍ സ്ഥിരതാമസം ആഗ്രഹിക്കുന്ന വിദേശ പൗരന്മാര്ക്ക് മാള്‍ട്ട താമസ അവകാശങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
നിക്ഷേപം: കുറഞ്ഞത് 1,75,000 യൂറോയുടെ സമ്മിശ്ര മൂലധന നിക്ഷേപം.
പ്രോസസിങ് സമയം: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം നാല് മുതല്‍ ആറു മാസം വരെ.
പ്രധാന നേട്ടങ്ങള്‍:മാള്‍ട്ട, യൂറോപ്യന്‍ യൂണിയന്റെ അവശേഷിക്കുന്ന ഭാഗങ്ങള്‍, യൂറോപ്പിലെ ഷെങ്ങന്‍ പ്രദേശം എന്നിവിടങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം.
മാള്‍ട്ടയില്‍ കലാപരിധിയില്ലാതെ താമസിക്കാനുള്ള അവകാശം.
ആദ്യത്തെ അഞ്ച് വര്‍ഷം മാത്രമേ നിക്ഷേപം ആവശ്യമുള്ളൂ.
കുടുംബാംഗങ്ങള്‍ക്കും ബാധകം.
11. മൗറീഷ്യസ്മൗറീഷ്യസില് നിക്ഷേപം നടത്തുന്ന വിദേശ പൗരന്മാര്ക്ക് റെസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള അനുമതി ലഭിക്കും. രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും വിരമിക്കാനുമുള്ള അവകാശം ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ താമസ അവകാശങ്ങള്‍ അപേക്ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലഭിക്കും.
നിക്ഷേപം: കുറഞ്ഞത് 3,75,000 യു എസ് ഡോളറിന്റെ നിക്ഷേപം.
പ്രോസസിങ് സമയം: രണ്ടു മുതല്‍ ആറു മാസം വരെ.
പ്രധാന നേട്ടം: മൗറീഷ്യസില്‍ ജീവിക്കാനും ജോലി ചെയ്യാനും വിരമിക്കാനുമുള്ള അവകാശം.
12. ന്യൂസിലാന്ഡ്രാജ്യത്തിനകത്ത് ഗണ്യമായ നിക്ഷേപം നടത്തുന്ന വിദേശ പൗരന്മാര്ക്ക് സ്ഥിര താമസത്തിനുള്ള അവകാശം നല്‍കുന്നതാണ് ന്യൂസിലാന്‍ഡിലെ കുടിയേറ്റവും നിക്ഷേപവും സംബന്ധിച്ച നയം.
നിക്ഷേപം: കുറഞ്ഞത് 3 ദശലക്ഷം ന്യൂസിലാന്‍ഡ് ഡോളറിന്റെ നിക്ഷേപം.
പ്രോസസിങ് സമയം: മൂന്ന് മുതല്‍ നാല് മാസം വരെ.
പ്രധാന നേട്ടം: അഞ്ച് വര്‍ഷത്തെ താമസത്തിന് ശേഷം പൗരത്വത്തിന് അര്‍ഹത നേടാം.
13. പോര്ച്ചുഗല്യൂറോപ്യന് യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ പൗരന്മാര്ക്ക് നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരതാമസം അനുവദിക്കുന്ന പോര്‍ച്ചുഗലിന്റെ പദ്ധതിയാണ് പോര്‍ച്ചുഗല്‍ ഗോള്‍ഡന്‍ റെസിഡന്‍സ് പെര്‍മിറ്റ് പ്രോഗ്രാം.
നിക്ഷേപം: കുറഞ്ഞത് 2,50,000 യൂറോയുടെ നിക്ഷേപം.
പ്രോസസിങ് സമയം: മൂന്ന് മുതല്‍ എട്ട് മാസം വരെ.
പ്രധാന നേട്ടങ്ങള്‍: യൂറോപ്പിലെ ഷെങ്ങന്‍ പ്രദേശത്ത് വിസയില്ലാതെ പ്രവേശിക്കാം. പക്ഷെ, അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം ശരാശരി ഏഴ് ദിവസമെങ്കിലും പോര്‍ച്ചുഗലില്‍ താമസിച്ചിരിക്കണം.
14. സിംഗപ്പൂര്സിംഗപ്പൂര് ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രോഗ്രാമിലൂടെ വിദേശ പൗരന്മാര്ക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാം. സിംഗപ്പൂരില്‍ കാര്യമായ സാമ്പത്തിക നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവരെ ലക്ഷ്യം വെച്ചുള്ളതാണ് ഈ പദ്ധതി.
നിക്ഷേപം: ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷനുകളിലൊന്ന് നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
A) ഒരു പുതിയ വാണിജ്യ സംരംഭം തുടങ്ങുന്നതിനോ നിലവിലുള്ള വാണിജ്യ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനോ കുറഞ്ഞത് 2.5 ദശലക്ഷം സിംഗപ്പൂര്‍ ഡോളറിന്റെ നിക്ഷേപം.
B) സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തുന്ന അംഗീകൃത ഫണ്ടിലേക്ക് കുറഞ്ഞത് 2.5 ദശലക്ഷം സിംഗപ്പൂര്‍ ഡോളര്‍ നിക്ഷേപിക്കുക. കൂടാതെ, സിംഗപ്പൂരില്‍ ഒരു വാണിജ്യ പദ്ധതി നടപ്പിലാക്കുക.
C) സിംഗപ്പൂരില്‍ ഒരു ഫാമിലി ഓഫീസ് ആരംഭിക്കാനായി 2.5 ദശലക്ഷം സിംഗപ്പൂര്‍ ഡോളറിന്റെ നിക്ഷേപം. എന്നാല്‍, ഈ ഫാമിലി ഓഫീസിന് കീഴില്‍ കുറഞ്ഞത് 200 ദശലക്ഷം സിംഗപ്പൂര്‍ ഡോളറിന്റെ ആസ്തി ഉണ്ടായിരിക്കണം (കുറഞ്ഞത് 50 ദശലക്ഷം സിംഗപ്പൂര്‍ ഡോളറിന്റെ ആസ്തി സിംഗപ്പൂരും ബാക്കി 150 മില്യണ്‍ ഡോളറിന്റേത് മറ്റേതെങ്കിലും വിദേശരാജ്യത്തും).
പ്രോസസിങ് സമയം: ഒമ്പത് മുതല്‍ 12 മാസം വരെ.
പ്രധാന നേട്ടങ്ങള്‍:യൂറോപ്പിലെ ഷെങ്ങന്‍ പ്രദേശം, കാനഡ, ചൈന, യു എസ് എ തുടങ്ങി 190 സ്ഥലങ്ങളില്‍ വിസ ഇല്ലാതെയോ ഓണ്‍ അറൈവല്‍ വിസയിലോ പ്രവേശിക്കാനുള്ള അനുമതി.
രണ്ടു വര്‍ഷം സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കിയാല്‍ പൗരത്വത്തിനുള്ള അര്‍ഹത നേടും.
15. സ്പെയിന്രാജ്യത്ത് കാര്യമായ നിക്ഷേപം നടത്താനും അതിലൂടെ നിക്ഷേപക വിസയ്ക്ക് അപേക്ഷിക്കാനും സ്പെയിനിന്റെ റെസിഡന്‍സ് പ്രോഗ്രാം വിദേശ പൗരന്മാര്ക്ക് അവസരം നല്കുന്നു.
നിക്ഷേപം: കുറഞ്ഞത് 5,00,000 യൂറോയുടെ നിക്ഷേപം.
പ്രോസസിങ് സമയം: ഇമിഗ്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാകാന്‍ ഏകദേശം 20 ദിവസം.
പ്രധാന നേട്ടങ്ങള്‍: സ്പെയിനില്‍ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശം. യൂറോപ്യന്‍ യൂണിയനിലും യൂറോപ്പിലെ ഷെങ്ങന്‍ പ്രദേശത്തും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം.
16. സ്വിറ്റ്സര്ലന്ഡ്യൂറോപ്യന് യൂണിയന്റേയോ യൂറോപ്യന്‍ ഫ്രീ ട്രെയ്ഡ് അസോസിയേഷന്റെയോ ഭാഗമല്ലാത്ത രാജ്യങ്ങളിലെ പൗരന്മാര്ക്കായി ഹെന്‍ലി ആന്‍ഡ് പാര്‍ട്ണര്‍സ് രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ് സ്വിസ്സ് റെസിഡന്‍സ് പ്രോഗ്രാം. സാമ്പത്തിക സ്വാതന്ത്ര്യമുള്ളവരും സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി ചെയ്യാത്തവരും എന്നാല്‍ ഒരു നിശ്ചിത വാര്‍ഷിക നികുതിയടയ്ക്കാന്‍ സന്നദ്ധരായവരുമായ വ്യക്തികള്‍ക്ക് പ്രായഭേദമന്യേ റെസിഡന്‍സ് പെര്‍മിറ്റ് സ്വന്തമാക്കാന്‍ കഴിയും.
നിക്ഷേപം: കുറഞ്ഞത് 2,50,000 സ്വിസ്സ് ഫ്രാങ്കിന്റെ വാര്‍ഷിക നികുതി. കൃത്യമായ തുക അപേക്ഷകനെയും താമസസ്ഥലത്തെയും ആശ്രയിച്ചിരിക്കുന്നു.
പ്രോസസിങ് സമയം: മൂന്ന് മുതല്‍ ആറു മാസം വരെ.
പ്രധാന നേട്ടം: സ്വിറ്റ്സര്‍ലന്‍ഡില്‍ പഠിക്കാനും ജീവിക്കാനുമുള്ള അവകാശം.
17. തായ്ലന്ഡ്20 വര്‍ഷം വരെ രാജ്യത്ത് താമസിക്കാനും പ്രത്യേക സേവനങ്ങളും പ്രയോജനങ്ങളും ലഭിക്കാനുമുള്ള അവകാശം തായ്ലന്ഡ് എലൈറ്റ് റെസിഡന്‍സ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. തായ്ലന്ഡ് എലൈറ്റ് പ്രിവിലേജ് എന്‍ട്രി വിസ ലഭിക്കാന്‍ വിദേശ പൗരന്മാര് തായ്ലന്ഡ് പ്രിവിലേജ് കാര്‍ഡ് കമ്പനി ലിമിറ്റഡ് (ടി പി സി) വാഗ്ദാനം ചെയ്യുന്ന തായ്ലന്ഡ് എലൈറ്റ് പദ്ധതിയില്‍ ചേരണം.
നിക്ഷേപം: കുറഞ്ഞത് 6,00,000 തായ് ബട്ട് അപേക്ഷാ ഫീ (ഏകദേശം 19,000 യു എസ് ഡോളര്‍).
പ്രോസസിങ് സമയം: രണ്ടു മുതല്‍ മൂന്ന് മാസം വരെ.
പ്രധാന നേട്ടം: ദീര്‍ഘകാലത്തേക്കുള്ള പ്രിവിലേജ് മള്‍ട്ടി എന്‍ട്രി പെര്‍മിറ്റ്. കൂടാതെ വി ഐ പി സൗകര്യങ്ങള്‍.
18. യുണൈറ്റഡ് കിങ്ഡംടയര് 1 നിക്ഷേപക വിസ ലഭിക്കണമെങ്കില്‍ യു കെയില്‍ കാര്യമായ സാമ്പത്തിക നിക്ഷേപം നടത്തേണ്ടതുണ്ട്. യോഗ്യത നേടണമെങ്കില്‍, അപേക്ഷ സമര്‍പ്പിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് മുതല്‍ 2 ദശലക്ഷം പൗണ്ട് അപേക്ഷകന്റെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്നിരിക്കണം. അല്ലാത്ത പക്ഷം, ഫണ്ടിന്റെ ഉറവിടം സംബന്ധിച്ച തെളിവുകള്‍ സമര്‍പ്പിക്കണം.
നിക്ഷേപം: 2 ദശലക്ഷം പൗണ്ട്
പ്രോസസിങ് സമയം: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം രണ്ടു മുതല്‍ നാല് ആഴ്ച്ച വരെ.
പ്രധാന നേട്ടം: യു കെയില്‍ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശം.
19. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കസര്ക്കാര് അംഗീകൃത പ്രാദേശിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വാണിജ്യ സംരംഭങ്ങളില്‍ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന വ്യക്തികള്‍ക്ക് വേണ്ടി യു എസിലെ ഇ ബി-5 ഇമിഗ്രന്റ് ഇന്‍വെസ്റ്റ്മെന്റ് പ്രോഗ്രാം ഇ ബി-5 വിസകള്‍ മാറ്റിവെച്ചിരിക്കുന്നു.
നിക്ഷേപം: താഴെയുള്ള നിക്ഷേപ പദ്ധതികളിലൊന്ന് തിരഞ്ഞെടുക്കണം.
നോണ്‍ ടാര്‍ഗെറ്റഡ് എംപ്ലോയ്മെന്റ് ഏരിയ പ്രൊജക്റ്റില്‍ 10 ലക്ഷം യു എസ് ഡോളറിന്റെ നിക്ഷേപം.
ഗ്രാമപ്രദേശത്തോ തൊഴിലില്ലായ്മ കൂടിയ പ്രദേശത്തോ നടപ്പാക്കുന്ന ടാര്‍ഗെറ്റഡ് എംപ്ലോയ്മെന്റ് ഏരിയ പ്രൊജക്റ്റില്‍ 5,00,000 യു എസ് ഡോളറിന്റെ നിക്ഷേപം.
അര്‍ഹരായ യു എസിലെ ജീവനക്കാര്‍ക്ക് വേണ്ടി 10 സ്ഥിരം തൊഴിലുകള്‍ സൃഷ്ടിക്കുകയോ നിലനിര്‍ത്തുകയോ ചെയ്യുക.
അപേക്ഷകര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിച്ചാല്‍ സ്ഥിരതാമസത്തിനുള്ള അവകാശം നല്‍കുന്നത് വരെ നിക്ഷേപം തുടരണം (ഏകദേശം അഞ്ച് വര്‍ഷക്കാലം).
പ്രോസസിങ് സമയം: പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
പ്രധാന നേട്ടങ്ങള്‍:
നിയമപരമായി താമസിക്കാനുള്ള അവകാശം ലഭിച്ച് അഞ്ച് വര്‍ഷത്തിന് ശേഷം പൗരത്വം.
നിക്ഷേപകനും പങ്കാളിയ്ക്കും 21 വയസിന് താഴെ പ്രായമുള്ള അവിവാഹിതരായ കുട്ടികള്‍ക്കും ഗ്രീന്‍ കാര്‍ഡ് ലഭിക്കും.
ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തൊഴില്‍ അവസരങ്ങള്‍.
യു എസിലേക്കും തിരിച്ചും വിസയില്ലാതെ യാത്ര ചെയ്യാം.
നിക്ഷേപകര്‍ക്ക് യു എസില്‍ ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാം.
പൗരത്വത്തിന് യോഗ്യത നേടണമെങ്കില്‍ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ കുറഞ്ഞത് അഞ്ച് വര്‍ഷക്കാലം യു എസില്‍ തുടര്‍ച്ചയായി താമസിച്ചിരിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.