• HOME
  • »
  • NEWS
  • »
  • world
  • »
  • ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിലേക്ക് ചാടിയ 16കാരി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിലേക്ക് ചാടിയ 16കാരി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഡോൾഫിൻ കൂട്ടത്തിനൊപ്പം നീന്താനായാണ് നദിയിലേക്ക് ചാടിയത്.

  • Share this:

    ഓസ്ട്രേലിയയിൽ ഡോൾഫിനുകൾ‌ക്കൊപ്പം നീന്താൻ നദിയിലേക്ക് ചാടിയ 16കാരി സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫ്രെമാന്റില്‍ തുറമുഖ മേഖലയ്ക്കു സമീപം സ്വാന്‍ നദിയില്‍വെച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ചയാണ് അപകടം ഉണ്ടായത്.

    ഡോൾഫിൻ കൂട്ടത്തിനൊപ്പം നീന്താനായാണ് നദിയിലേക്ക് ചാടിയത്. എന്നാൽ ഉടനെ തന്നെ സ്രാവിന്‍റെ ആക്രമണവും ഉണ്ടായി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ വെള്ളിത്തിൽ നിന്ന് കരയിലെത്തിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

    ഏത് ഇനത്തിൽപ്പെട്ട സ്രാവാണ് ആക്രമിച്ചതെന്ന് അധികൃതർക്ക് കണ്ടെത്താനായിട്ടില്ല. 2021 നവംബറിലാണ് ഇതിനു മുന്‍പ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയെ ഞെട്ടിച്ച സ്രാവ് ആക്രമണമുണ്ടായത്. പെര്‍ത്തിലെ പോര്‍ട്ട് ബീച്ചില്‍ 57-കാരനാണ് ഗ്രേറ്റ് വൈറ്റ് ഷാർക്കിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

    Published by:Jayesh Krishnan
    First published: