• HOME
  • »
  • NEWS
  • »
  • world
  • »
  • Sri Lanka Terror Attack: ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിൽ 165 പേർ കൊല്ലപ്പെട്ടു

Sri Lanka Terror Attack: ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിൽ 165 പേർ കൊല്ലപ്പെട്ടു

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ ഭീകരാക്രമണത്തിൽ 165 പേർ കൊല്ലപ്പെട്ടു.

കൊളംബോയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലുമായാണ്  സ്ഫോടനങ്ങൾ നടന്നത്

കൊളംബോയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലുമായാണ് സ്ഫോടനങ്ങൾ നടന്നത്

  • News18
  • Last Updated :
  • Share this:
    കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ ഭീകരാക്രമണത്തിൽ 165 പേർ കൊല്ലപ്പെട്ടു. കൊളംബോയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനങ്ങളിലാണ് ആളുകൾ കൊല്ലപ്പെട്ടത്.

    കൊച്ചിക്കാടെയിലെ സെന്‍റ് സെബാസ്ത്യൻസ് ആൻഡ് ബറ്റിക്കോള ചർച്ചിലാണ് ഈസ്റ്റർ കുർബാനയ്ക്കിടെ സ്ഫോടനം ഉണ്ടായത്. ഷംഗ്രി ലാ ഹോട്ടൽ, സിന്നമൺ ഗ്രാൻഡ്, കിംഗ്സ് ബറി ഹോട്ടൽ എന്നിവിടങ്ങളിലാണ് സ്ഫോടനം ഉണ്ടായത്.

     



    സ്ഫോടനത്തിൽ 450 ഓളം ആളുകൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ദേവാലയങ്ങളിൽ ഈസ്റ്റർ കുർബാനയ്ക്കിടെ ആയിരുന്നു സ്ഫോടനം ഉണ്ടായത്. ഞായറാഴ്ച രാവിലെ കുർബാനയ്ക്കിടെ 08.45ന് ആയിരുന്നു സ്ഫോടനം ഉണ്ടായതെന്ന് പൊലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. നെഗോമ്പോയിലെ സെന്‍റ് സെബാസ്റ്റ്യൻസ് ചർച്ചിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്.

     



    കൂടുതല്‍ സ്‌ഫോടനങ്ങളുണ്ടാകുമോയെന്ന സംശയത്തെ തുടര്‍ന്ന് എല്ലാ പള്ളികളും അടച്ചിടാന്‍ ബിഷപ്പ് നിര്‍ദേശം നല്‍കി. ഇതുവരെ മൂന്ന് പള്ളികളിലും മൂന്ന് ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ട്.

     

    First published: