HOME » NEWS » World » 17 YEAR OLD BANGLADESHI TEEN SADAT RAHMAN WINS GLOBAL PEACE AWARD

സൈബർ ആക്രമണത്തിനെതിരെ പോരാട്ടം; സമാധാനത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം ബംഗ്ലാദേശിൽ നിന്നുള്ള പതിനേഴുകാരന്

സൈബർ ആക്രമങ്ങളെ നേരിടാൻ "സൈബർ ടീൻ" എന്ന പേരിൽ മൊബൈൽ ആപ്പും സാദത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: November 14, 2020, 2:22 PM IST
സൈബർ ആക്രമണത്തിനെതിരെ പോരാട്ടം; സമാധാനത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം ബംഗ്ലാദേശിൽ നിന്നുള്ള പതിനേഴുകാരന്
Sadat Rahman
  • Share this:
കുട്ടികൾക്കുള്ള അന്താരാഷ്ട്ര സമാധാന പുരസ്കാരം ബംഗ്ലാദേശിൽ നിന്നുള്ള സാദത്ത് റഹ്മാൻ എന്ന പതിനേഴുകാരന്. മനുഷ്യാവകാശ പ്രവർത്തകയും നോബേൽ പുരസ്കാര ജേതാവുമായ മലാല യൂസുഫ്സായി ആണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്.

സൈബർ ആക്രമണങ്ങൾ ചെറുക്കാൻ സാദത്ത് റഹ്മാൻ നടത്തിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയത്. സൈബർ ആക്രമങ്ങളെ നേരിടാൻ "സൈബർ ടീൻ" എന്ന പേരിൽ മൊബൈൽ ആപ്പും സാദത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.

സൈബർ ആക്രമണങ്ങളെ തുടർന്ന് ബംഗ്ലാദേശിൽ 15 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തോടെയാണ് സാദത്തിന്റെ പോരാട്ടം ആരംഭിച്ചത്. സൈബർ ടീൻ ആപ്പിലൂടെ സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്ന കൗമാരക്കാർക്ക് ആവശ്യമായ സഹായം സാദത്ത് ഒരുക്കുന്നു.



ഇതുവരെ 300 കൗമാരക്കാരെയാണ് തന്റെ ആപ്പിലൂടെ സാദത്ത് സഹായിച്ചത്. സൈബർ ആക്രണം നടത്തിയ എട്ട് പേരെ ജയിലിനുള്ളിലാക്കാനും സാദത്തിന്റെ പോരാട്ടത്തിലൂടെ സാധിച്ചു. 45000 ലധികം കുട്ടികൾക്കിടയിലാണ് ആപ്പ് എത്തിയിരിക്കുന്നത്.

2017 ൽ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിച്ചു തുടങ്ങിയാണ് സാദത്ത് പൊതുരംഗത്ത് എത്തുന്നത്. യുവാക്കൾ ഒന്നിച്ച് നിന്നാൽ ഉണ്ടാകുന്ന ശക്തി അന്നാണ് തനിക്ക് മനസ്സിലായതെന്ന് സാദത്ത് പറയുന്നു. തന്റെ പ്രവർത്തിയിലൂടെ ലോകത്തിന് മുന്നിൽ ബംഗ്ലാദേശിനെ പ്രതിനിധാനം ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും സാദത്ത്.

സൈബർ ആക്രമണങ്ങൾ ഇല്ലാതായി ആരും തന്റെ ആപ്പ് ഉപയോഗിക്കാതിരിക്കുന്ന കാലമാണ് തന്റെ സ്വപ്നമെന്ന് ഈ പതിനേഴുകാരൻ പറയുന്നു.
Published by: Naseeba TC
First published: November 14, 2020, 2:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories