ഇന്റർഫേസ് /വാർത്ത /World / Corona Virus: 170 പേർ ചൈനയിൽ മരിച്ചു; 1000ത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

Corona Virus: 170 പേർ ചൈനയിൽ മരിച്ചു; 1000ത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

Corona Virus

Corona Virus

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെ അടിയന്തര യോഗം ഇന്ന് ചേരും.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ബീജിംഗ്: കൊറോണ വൈറസ് ബാധയിൽ ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. 38 പേർ കൂടി ഇന്നലെ വൈറസ് ബാധിച്ച് മരിച്ചു. ആയിരത്തിലേറെ പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു.

വൈറസ് ബാധിച്ചവരുടെ എണ്ണം ആറായിരത്തിലേറെയായെന്നാണ് റിപ്പോർട്ടുകൾ. ഹുബെയ് പ്രവിശ്യയിൽ മാത്രം 1032 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ചൈനയ്ക്ക് പുറമേ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 91 പേരാണ് രോഗബാധിതരായിട്ടുള്ളത്.

Coronavirus Outbreak: ബംഗളൂരു - ഹോങ്കോംഗ് വിമാനങ്ങൾ നിർത്തലാക്കി ഇൻഡിഗോ

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെ അടിയന്തര യോഗം ഇന്ന് ചേരും. ലോക ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തിൽ യോഗം തീരുമാനമെടുക്കും. ചൈനയിലേക്ക് വിദഗ്ധരുടെ ഒരു സംഘത്തെ ലോകാരോഗ്യ സംഘടന അയച്ചിട്ടുണ്ട്.

വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ചൈനയിലെ നാല് ഓഫീസുകൾ ഗൂഗിൾ താത്ക്കാലികമായി അടച്ചു.

First published:

Tags: Corona, Corona outbreak, Corona virus, Corona virus China, Corona virus Kerala, Corona virus outbreak, Corona virus Wuhan