നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • 18,000 വർഷം മുമ്പ് ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയെ മനുഷ്യൻ വളർത്തിയിരുന്നെന്ന് പഠനം

    18,000 വർഷം മുമ്പ് ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയെ മനുഷ്യൻ വളർത്തിയിരുന്നെന്ന് പഠനം

    പപ്പുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ, ഇന്തോനേഷ്യ എന്നീ പ്രദേശങ്ങളിൽ കാസോവറി പക്ഷി ഇന്നും ജീവിക്കുന്നുണ്ട്.

    News18

    News18

    • Share this:
      ന്യൂ ഗിനിയയിലെ രണ്ട് റോക്ക് ഷെൽട്ടറുകളിൽ കണ്ടെത്തിയ ഫോസിലൈസ്ഡ് എഗ്‌ഷെല്ലുകളുടെ വിശകലനത്തിൽ, 18,000 വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്ത് ജീവിച്ചിരുന്ന പുരാതന മനുഷ്യർ കസൊവറി പക്ഷിയുടെ മുട്ടകൾ വിരിയിക്കുകയും പിന്നീട് പെറ്റ് ആയി വളർത്തിയെടുക്കുകയും ചെയ്തിരുന്നെന്ന് പഠനം.

      പപ്പുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ, ഇന്തോനേഷ്യ എന്നീ പ്രദേശങ്ങളിൽ കാസോവറി പക്ഷി ഇന്നും ജീവിക്കുന്നുണ്ട്. നീളമുള്ളതും മൂർച്ചയുള്ളതുമായ കാൽവിരലുകൾ കാരണം, ഇത് ലോകത്തിലെ ഏറ്റവും അപകടകരമായ പക്ഷിയായി കണക്കാക്കപ്പെടുന്നു.

      കാസോവറി പക്ഷിയെ സാധാരണയായി ദിനോസറുകളുമായി താരതമ്യപ്പെടുത്താറുണ്ട്. ഈ പക്ഷിക്ക് ആക്രമണ സ്വഭാവം ഉള്ളത് കൊണ്ട് തന്നെ ഇവയെ വളർത്തു പക്ഷിയായി പരിഗണിക്കുന്നത് അനുയോജ്യമായ കാര്യമല്ല. കാസോവറികൾ വലുതും പറക്കാത്തതുമായ പക്ഷികളാണ്.

      “ഇതൊരു ചെറിയ കോഴിയല്ല; ഇത് നിങ്ങളെ കൊല്ലാൻ കഴിയുന്ന ഒരു വലിയ, ഭംഗിയുള്ള, പറക്കാനാവാത്ത പക്ഷിയാണ്, ”അമേരിക്കയിലെ വാഷിംഗ്ടണിലെ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെ നരവംശശാസ്ത്രജ്ഞനായ ക്രിസ്റ്റീന ഡഗ്ലസ് അഭിപ്രായപ്പെട്ടു.

      ഈ കണ്ടുപിടിത്തത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, യുഎസിലെ പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്റ്റഡി ലീഡ് രചയിതാവ് ക്രിസ്റ്റീന ഡഗ്ലസ്, പുരാതന മനുഷ്യർ കോഴികൾക്ക് മുമ്പ് കാസോവറികളെ വളർത്തിയിരുന്നു എന്ന് ഗവേഷണം വെളിപ്പെടുത്തിയതായി പരാമർശിച്ചു.

      കസോവറികൾ ആക്രമണ സ്വഭാവം ഉള്ളവയാണെങ്കിലും, അവ എളുപ്പത്തിൽ മെരുങ്ങുന്നവയാണ്. അതായത് വിരിഞ്ഞതിനുശേഷം അവർ ആദ്യം കാണുന്ന കാര്യങ്ങളുമായി എളുപ്പത്തിൽ അടുക്കുമെന്നും ഡഗ്ലസ് പറഞ്ഞു.

      ന്യൂ ഗിനിയ, വടക്കൻ ക്വീൻസ്ലാൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി മൂന്ന് ഇനം കാസോവറി പക്ഷികളുണ്ടെന്ന് പഠനം പ്രസ്താവിച്ചു.

      മൂന്ന് ഇനങ്ങളിൽ, ഏറ്റവും സാധാരണമായത് ദക്ഷിണ കാസോവറിയാണ്. ഇത് ലോകത്തിലെ ഏറ്റവും ഭാരം കൂടിയതും മൂന്നാമത്തെ ഉയരമുള്ളതുമായ പക്ഷിയായി കണക്കാക്കപ്പെടുന്നു. എമുവിനെയും ഒട്ടകപ്പക്ഷിയെയും അപേക്ഷിച്ച് അവ ചെറുതാണ്. കസോവറിയുടെ മറ്റ് രണ്ട് ഇനം വടക്കൻ കാസോവറികളും കുള്ളൻ കാസോവറികളാണ്.

      പുരാതന മനുഷ്യർ പൊതുവെ ഏറ്റവും ചെറിയ ഇനങ്ങളായ കുള്ളൻ കാസോവരിയെയാണ് അവരുടെ വളർത്തു പക്ഷിയായി പരിപാലിച്ചിരുന്നതെന്നും ഗവേഷകർ പ്രസ്താവിച്ചു.

      ന്യൂ ഗിനിയ പ്രദേശത്ത് കണ്ടെത്തിയ ഫോസിലൈസ്ഡ് മുട്ട ഷെല്ലുകൾ 18,000 മുതൽ 6,000 വർഷം വരെ പഴക്കമുള്ളവയായിരുന്നു.

      നമ്മുടെ പൂർവ്വികർ വളർത്തിയെടുത്ത ആദ്യത്തെ പക്ഷികൾ കോഴികളല്ലെന്ന് ഈ പഠനം ഞങ്ങളെ പഠിപ്പിച്ചു എന്ന് ഗവേഷകർ പറഞ്ഞു. "ലോകത്തിലെ ഏറ്റവും അപകടകരമായ പക്ഷി" യെ വളർത്താൻ മാത്രം അവർ സാഹസികരായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

      അതേസമയം, ന്യൂ ഗിനിയയിൽ, പക്ഷിയുടെ മാംസം ഇപ്പോഴും വിശിഷ്ടമായി കണക്കാക്കപ്പെടുന്നു. കൂടാതെ അതിന്റെ തൂവലുകളും എല്ലുകളും വസ്ത്രങ്ങളിൽ ആചാരപരമായ അലങ്കാരത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
      Published by:Jayesh Krishnan
      First published:
      )}