• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മോഡലിന് അശ്ലീലചിത്രം അയച്ചു; ഗായകൻ മിക്ക സിംഗ് യുഎഇയില്‍ അറസ്റ്റിൽ


Updated: December 7, 2018, 9:10 AM IST
മോഡലിന് അശ്ലീലചിത്രം അയച്ചു; ഗായകൻ മിക്ക സിംഗ് യുഎഇയില്‍ അറസ്റ്റിൽ

Updated: December 7, 2018, 9:10 AM IST
ദുബായ്: ഗായകന്‍ മിക്ക സിംഗിനെ ലൈംഗികാതിക്രമ കേസില്‍ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 17കാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ അയച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ബുര്‍ ദുബായിലെ ഒരു ബാറില്‍ വച്ച് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മിക്ക സിംഗിനെ അറസ്റ്റ് ചെയ്തത്. പിന്നീട് അബു ദാബി ജയിലിലേയ്ക്ക് മാറ്റി. ബോളിവുഡ് ചിത്രത്തിൽ അവസരം വാഗ്ദാനം ചെയ്തതിനൊപ്പം കൗമാരക്കാരിയായ ബ്രസീലിയൻ മോഡലിന് അശ്ലീല ചിത്രങ്ങൾ അയക്കുകയുമായിരുന്നു. വ്യാഴാഴ്ച ഒരു ഹോട്ടലിലെ സ്വകാര്യ പാർട്ടിയിൽ പങ്കെടുത്തശേഷം ഇന്ത്യയിലേക്ക് മടങ്ങാനാരിക്കെയാണ് അറസ്റ്റ് ചെയ്തത്.

  • BREAKING NEWS- അനധികൃത നിയമനം: മന്ത്രി എ കെ ബാലനും വിവാദത്തിൽ

  • Loading...


2006 മുതല്‍ നിരവധി വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് മിക്ക സിംഗ്. ഡല്‍ഹിയില്‍ ഒരു ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം മിക്ക സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടെ തന്നെ ബലമായി പിടിച്ച് ചുംബിച്ചെന്ന് ആരോപിച്ച് നടി രാഖി സാവന്ത്, മിക്ക സിംഗിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2014ല്‍ കാര്‍ ഒരു ഓട്ടോറിക്ഷയില്‍ ഇടിച്ചുകയറ്റി സ്ഥലം വിട്ട കേസും മിക്ക സിംഗിന്റെ പേരിലുണ്ട്.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍