സിറിയ: ലൈംഗിക അടിമയാക്കിയ ഇരുപതുകാരിയെ ഇസ്ലാമിക് സ്റ്റേറ്റ് വീതിച്ചു നൽകിയത് 20 പേർക്ക്. പെൺകുട്ടികളെയും ആൺകുട്ടികളെയും ലൈംഗിക അടിമകളാക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുകയും ആൺകുട്ടികളെ പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ആശയസംഹിതകൾക്ക് അനുസൃതമായാണ് ഇത്. മാർച്ച് ഏഴാം തിയതി ബുധനാഴ്ച രാത്രിയിലാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള ഏഴ് യാസിദികൾ സാഹസികമായി രക്ഷപ്പെട്ട് യുഎസ് നിയന്ത്രണത്തിലുള്ള സിറിയൻ ഡേമോക്രാറ്റിക് ഫോഴ്സസിൽ എത്തിയത്. ഇരുപതു വയസുകാരിയായ ഇസ്രയും ഇതിൽ ഉൾപ്പെട്ടിരുന്നു. തന്നെ പത്തോളം പുരുഷൻമാർക്ക് ലൈംഗിക അടിമയായി ഐ.എസ്.ഐ.എസ് നൽകിയെന്ന് രക്ഷപ്പെട്ടെത്തിയ ഇസ്ര വെളിപ്പെടുത്തി. മമ്മൂട്ടിയുടെ വിജയരഹസ്യം ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും നിസ്കാരം മുടക്കാത്തതെന്ന് ഓർത്തഡോക്സ് ബിഷപ്പ്
ഇസ്രയ്ക്കൊപ്പം ഉണ്ടായിരുന്ന അദിബ മുറാദും ഇതേ സാഹചര്യത്തിൽ കൂടി കടന്നുപോയ വ്യക്തി ആയിരുന്നു. രക്ഷപ്പെട്ടെത്തിയ ഇസ്രയും അദിബയും അവരുടെ ശിരോവസ്ത്രം അഴിച്ചടുക്കുകയും വിമോചനത്തിന്‍റെ ഭാഗമായി അത് കത്തിക്കുകയും ചെയ്തു. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിന്‍റെ ഭാഗമായുള്ള വിമൻ പ്രൊട്ടക്ഷൻ യൂണിറ്റിലെ യോദ്ധാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.