• HOME
  • »
  • NEWS
  • »
  • world
  • »
  • Mother abandons newborn | വിമാനത്തിൽ വെച്ച് ജന്മം നൽകിയ കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; 20കാരി അറസ്റ്റിൽ

Mother abandons newborn | വിമാനത്തിൽ വെച്ച് ജന്മം നൽകിയ കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; 20കാരി അറസ്റ്റിൽ

കുട്ടി തന്റെതാണെന്ന കാര്യം യുവതി ആദ്യം നിഷേധിച്ചെങ്കിലും വൈദ്യ പരിശോധനയിലൂടെ ഈ സ്ത്രീ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് സ്ഥിരീകരിക്കരിക്കുകയായിരുന്നു.

  • Share this:
ജനിച്ച ഉടനെ തന്നെ അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതായുള്ള വാർത്തകൾ നമ്മൾ കാണാറുണ്ട്. വഴിയോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട് പിന്നീട് അനാഥാലയങ്ങളിൽ വളരേണ്ടി വരുന്ന നിരവധി കുഞ്ഞുങ്ങൾ നമുക്ക് ചുറ്റുമുണ്ട്. സമാനമായ രീതിയിൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ഒരു യുവതിയെ പോലീസ് (Police) അറസ്റ്റ് (Arrest) ചെയ്തു. മഡഗാസ്കറിലെ (Madagascar) മൗറീഷ്യസിലാണ് (Mauritius) സംഭവം നടന്നത്.

എയർ മൗറീഷ്യസ് വിമാനത്തിലെ (Air Mauritius flight) ചവറ്റുകുട്ടയിലാണ് യുവതി നവജാത ശിശുവിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ മഡഗാസ്കറിൽ നിന്നുള്ള ഈ സ്ത്രീയെ മൗറീഷ്യസ് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ ബിബിസി റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുകയും തുടർന്ന് അവിടെ ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട് 20 കാരിയായ ഈ യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും കുഞ്ഞിന്റെ അമ്മ അവർ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

പുതുവത്സര ദിനത്തിൽ മഡഗാസ്കറിൽ നിന്ന് എത്തിയ എയർ മൗറീഷ്യസ് വിമാനത്തിൽ പതിവ് പരിശോധനയ്ക്കിടെയാണ് സർ സീവൂസഗൂർ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിലെ (Sir Seewoosagur Ramgoolam International Airport) ഉദ്യോഗസ്ഥർ കുട്ടിയെ ചവറ്റുകുട്ടയിൽ കണ്ടെത്തിയത്. പോലീസ് അറസ്റ്റിന് ശേഷം നവജാത ശിശുവും അമ്മയും ഇപ്പോൾ സുരക്ഷിതരാണെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞിനെ കണ്ടെത്തിയ ഉടനെ തന്നെ അവരെ രണ്ടു പേരെയും പോലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Also read- Newborn found | വിമാനത്തിലെ ശുചിമുറിയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍; യുവതി അറസ്റ്റില്‍

രണ്ട് വർഷത്തെ വർക്ക് പെർമിറ്റിൽ എത്തിയ യുവതിയെ വിശദ വിവരങ്ങൾക്കായി ചോദ്യം ചെയ്യുമെന്നും നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് കുറ്റം ചുമത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ ബിബിസിയോട് പറഞ്ഞു. കുട്ടി തന്റെതാണെന്ന കാര്യം യുവതി ആദ്യം നിഷേധിച്ചു. എന്നാൽ വൈദ്യ പരിശോധന നടത്തിയപ്പോൾ ഈ സ്ത്രീ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് സ്ഥിരീകരിക്കപ്പെട്ടു. മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് യുവതിയെ പോലീസ് നിരീക്ഷണത്തിൽ വിട്ടു.

Also read- മദ്യപ്പുഴ! 'മുസ്ലിങ്ങൾ മദ്യം ഉണ്ടാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം'; 3000 ലിറ്റർ മദ്യം കനാലിൽ ഒഴുക്കി താലിബാൻ

വിമാനത്തിൽ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന കേസുകൾ വളരെ അപൂർവമായാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എവിടെയാണെങ്കിലും കുഞ്ഞിനെ ഉപേക്ഷിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. എല്ലാ രാജ്യത്തും ഇത്തരത്തിൽ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന മാതാപിതാക്കൾക്കെതിരെ ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. എങ്കിലും ഇത്തരം കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്. അഭിമാനപ്രശ്നം കൊണ്ടും സാമ്പത്തിക പ്രശ്‌നം കൊണ്ടുമെല്ലാം കുഞ്ഞുങ്ങളെ ആശുപത്രികളിലും വഴിയോരങ്ങളിലും ഉപേക്ഷിക്കുന്ന അമ്മമാരുടെ വാർത്തകൾ ദിനം പ്രതി വർധിച്ചു വരികയാണ്.

Also Read- Assisted Suicide | ഇനി വിദഗ്ധരുടെ സഹായത്തോടെ മരിക്കാം; അസിസ്റ്റഡ് സൂയിസൈഡ് അനുവദിച്ച് ഓസ്ട്രിയ
Published by:Naveen
First published: