• HOME
  • »
  • NEWS
  • »
  • world
  • »
  • 21 YEAR OLD WOMAN HAS BEEN SHOT DEAD BY THE TALIBAN FOR NOT COVERING HER FACE

മുഖം മറയ്ക്കാത്തതിന് 21കാരിയെ താലിബാൻ വെടിവെച്ചു കൊന്നു

സ്ത്രീകൾ പർദ്ദയോ ബുർഖയോ ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റകരമാണെന്ന് താലിബാൻ വ്യക്തമാക്കുന്നു.

gunshot murder

gunshot murder

  • Share this:
    കാബൂൾ: മുഖം മറയ്ക്കാത്തതിന് 21കാരിയെ താലിബാൻ വെടിവെച്ചുകൊന്നു. അഫ്ഗാനിസ്ഥാനിലെ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ ബൽഖ് ജില്ലാ ആസ്ഥാനത്തേക്ക് പോകുന്നതിനിടെയാണ് 21 കാരിയായ നസാനീനെ കാറിൽ നിന്ന് വലിച്ചിഴച്ച ശേഷം താലിബാൻ ഭീകരർ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് അഫ്ഗാനിസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

    അതേസമയം, താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് ഈ റിപ്പോർട്ട് നിഷേധിച്ചു. അഫ്ഗാനിസ്ഥാനിലെ പുതിയ പ്രദേശങ്ങൾ പിടിച്ചടക്കിയ ശേഷം, താലിബാൻ സ്ത്രീകൾക്കെതിരായ നിലപാട് കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. സ്ത്രീകൾ പർദ്ദയോ ബുർഖയോ ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റകരമാണെന്ന് താലിബാൻ വ്യക്തമാക്കുന്നു. അത് 1996-2001 ലെ ഇസ്ലാമിക ശരീഅത്ത് നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് താലിബാൻ പറയുന്നു.

    താലിബാൻ സ്ത്രീകളോട് തല മുതൽ കാൽ വരെ പൂർണമായും മറയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. വീടിന് പുറത്ത് ജോലി ചെയ്യുന്നതിൽ നിന്ന് സ്ത്രീകൾക്ക് താലിബാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസം പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

    പുരുഷൻമാർ ഒപ്പമില്ലാതെ വരുന്ന സ്ത്രീകൾക്ക് സാധനങ്ങൾ വിൽക്കുന്നതിൽ നിന്ന് താലിബാൻ കടകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് പലപ്പോഴും മുൻകാലങ്ങളിലേത് പോലെ പരസ്യമായ ചാട്ടവാറടി ഉൾപ്പടെയുള്ള പ്രാകൃത ശിക്ഷകൾ ഇപ്പോഴും നടപ്പാക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

    ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കി താലിബാൻ; വെടിവെച്ച് കൊന്നശേഷം ശരീരത്തിൽ വാഹനം കയറ്റിയിറക്കി

    രണ്ടാഴ്ച മുമ്പ് കൊല്ലപ്പെട്ട ഇന്ത്യയിൽനിന്നുള്ള റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം താലിബാൻ വികൃതമാക്കിയിരുന്നതായുള്ള വിവരം പുറത്ത്. ഡാനിഷ് സിദ്ദിഖിയുടെ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടും എക്സ്റേ റിപ്പോർട്ടും ഫോട്ടോയും സി‌എൻ‌എൻ-ന്യൂസ് 18 പുറത്തുവിട്ടു. വെടിവെച്ചുകൊന്നശേഷം ഡാനിഷ് സിദ്ദിഖിയുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയാണ് മൃതദേഹം വികൃതമാക്കിയതെന്ന് സംശയിക്കുന്നു.

    Also Read- Danish Siddiqui| ഡാനിഷ് സിദ്ദീഖിയുടെ കൊലപാതകത്തിൽ പങ്കില്ല; ഖേദം പ്രകടിപ്പിച്ച് താലിബാൻ

    ഡാനിഷ് സിദ്ദിഖിയെ താലിബാൻ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഫ്ഗാനിസ്ഥാനിലെയും ഇന്ത്യയിലെയും ദേശീയ സുരക്ഷാ ഏജൻസിയിലെയും ഉദ്യോർഗസ്ഥർ സ്ഥിരീകരിക്കുന്നു. നേരത്തെ താലിബാൻ-അഫ്ഗാൻ സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഡാനിഷ് സിദ്ദിഖി മരണപ്പെട്ടതാണെന്നായിരുന്നു റിപ്പോർട്ടുകൾ പുറത്തുവന്നത്.

    "12 വെടിയുണ്ടകൾ ഡാനിഷിന്റെ ശരീരത്തിൽ നിന്ന് കണ്ടെടുത്തു. വെടിയുണ്ടകളേറ്റ് അല്ലാതെയും നിരവധി പരിക്കുകൾ ഡാനിഷ് സിദ്ദിഖിയുടെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട് ”അഫ്ഗാൻ രഹസ്യാന്വേഷണ വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ് 18 എഡിറ്റർ ആദിത്യരാജ് കൌളിനോട് പറഞ്ഞു.

    ശരീരത്തിൽ വലിച്ചിഴച്ച പാടുകളും കണ്ടെത്തി. താലിബാൻ ഭീകരർ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ചതായാണ് അനുമാനം. കൊലപാതകത്തിന് ശേഷം ഡാനിഷിന്റെ തലയും നെഞ്ചും വാഹനം നിരവധി തവണ കയറ്റിയിറക്കി വികൃതമാക്കി. മുഖത്തും നെഞ്ചിലും ടയർ അടയാളങ്ങൾ വളരെ വ്യക്തമായി കാണാം. ശരീരം വികൃതമാക്കാൻ ഹംവീ അല്ലെങ്കിൽ മറ്റൊരു കനത്ത എസ്‌യുവി ഉപയോഗിച്ചതായാണ് അനുമാനിക്കുന്നത്, അഫ്ഗാൻ രഹസ്യാന്വേഷണ വൃത്തങ്ങൾ പറഞ്ഞു.

    എക്സ്റേ ഫലം വ്യക്തമാക്കുന്നത് ഡാനിഷ് സിദ്ദിഖിയുടെ ശരീരത്തിലാകമാനം ഒടിവും ചതവും ഉണ്ടെന്ന് ഡോക്ടർമാർ അഫ്ഗാൻ നാഷണൽ സെക്യൂരിറ്റി കൗൺസിലിനെയും ഇന്ത്യൻ നാഷണൽ സെക്യൂരിറ്റി ഏജൻസിയെയും അറിയിക്കുകയും ചെയ്തു.
    Published by:Anuraj GR
    First published:
    )}