HOME » NEWS » World » 21 YEAR OLD WOMAN LOST HER HEARING BACAUSE OF WRONG DIAGNOSIS AS

ഷാംപൂ ഉപയോഗം കേൾവി ശക്തി ഇല്ലതാക്കുമോ? ഡോക്ടർമാരുടെ വാക്ക് വിശ്വസിച്ച യുവതിയുടെ അനുഭവം

നേരം ഇരുട്ടിവെളുത്തപ്പോഴേക്കും തന്‍റെ കേൾവി നഷ്ടമായതിന് കാരണം വിശദീകരിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ലെന്നാണ് സൈക്കോളജി വിദ്യാർഥി കൂടിയായ ലൗറിൻ പറയുന്നത്

News18 Malayalam | news18-malayalam
Updated: December 1, 2020, 2:54 PM IST
ഷാംപൂ ഉപയോഗം കേൾവി ശക്തി ഇല്ലതാക്കുമോ? ഡോക്ടർമാരുടെ വാക്ക് വിശ്വസിച്ച യുവതിയുടെ അനുഭവം
Lauryn Schutte
  • Share this:
ഷാംപൂ ഉപയോഗിക്കുന്നത് മൂലം ചെവിക്ക് തകരാറ് ഉണ്ടാകുമോ? ആദ്യം കേൾക്കുമ്പോൾ ഞെട്ടലും അമ്പരപ്പും അവിശ്വസനീയതയും ഒക്കെ ഉണ്ടാകും.ഡോവർ സ്വദേശിയായ ലൗറിൻ ഷൂട്ട് എന്ന ഇരുപത്തിയൊന്നുകാരിക്കും ഇതൊക്കെ തന്നെയായിരുന്നു അനുഭവം. എന്നാൽ ഡോക്ടര്‍മാർ പറഞ്ഞതുകൊണ്ട് സംഭവം വിശ്വസിക്കുകയും ചെയ്തു.

മാസങ്ങളോളം നീണ്ടു നിന്ന ചെവിവേദനയെ തുടർന്നാണ് ലൗറിൻ ഡോക്ടർമാരെ സമീപിച്ചത്.എന്തോ ഗുരുതര പ്രശ്നം ഉണ്ടെന്ന് യുവതി ആവർത്തിച്ച് പറഞ്ഞിട്ടും ഡോക്ടർമാർ അത് നിസ്സാരമാക്കി തള്ളിക്കളയുകയാണുണ്ടായത്. മറിച്ച് ഷാംപൂവിന്‍റെ ഉപയോഗം മൂലമാണെന്നാണ് പറഞ്ഞ് ബ്രാൻഡുകൾ മാറ്റി ഉപയോഗിച്ച് നോക്കാനും നിര്‍ദേശിച്ചു. ഡോക്ടർമാരുടെ വാക്ക് വിശ്വസിച്ച ലൗറിൻ തന്‍റെ ഷാംപു മാറ്റുകയും ചെയ്തു. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ചെവിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷെ അപ്പോഴേക്കും ലൗറിന്‍റെ ഇടതു ചെവിക്ക് കേൾവി ശക്തി നഷ്ടമായിരുന്നു.

Also Read-ലോട്ടറിയടിച്ചെന്ന് ഇ-മെയിൽ; തട്ടിപ്പെന്ന് കരുതി മൈൻഡ് ചെയ്തില്ല; ഒരു കോടി രൂപ ലോട്ടറി അടിച്ച യുവതിക്ക് സംഭവിച്ചത്

പൂർണ്ണമായും കേൾവി ശക്തി നഷ്ടമായതോടെ ശ്രവണ സഹായി ഉപയോഗിക്കേണ്ടി വന്നു, ഇതോടെ അടുത്ത ചെവിയിലും ബുദ്ധിമുട്ടുകൾ തുടങ്ങി. കോവിഡ് വ്യാപന സമയം ആയതിനാൽ സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണാനും ബുദ്ധിമുട്ട് നേരിട്ടു. ഏറെ നാളത്തെ ശ്രമത്തിനൊടുവിൽ ഒരു സ്പെഷ്യലിസ്റ്റിനെ കാണാന്‍ അപ്പോയ്മെന്‍റ് നേടിയെടുത്തു. അതും അടുത്ത വർഷം ജനുവരിയിലേക്ക്. അപ്പോഴേക്കും ലൗറിന് തന്‍റെ ഒരു ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടിട്ട് പതിനഞ്ച് മാസമാകും.

Also Read-50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ്‌ വിറ്റ്‌ ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ

നേരം ഇരുട്ടിവെളുത്തപ്പോഴേക്കും തന്‍റെ കേൾവി നഷ്ടമായതിന് കാരണം വിശദീകരിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ലെന്നാണ് സൈക്കോളജി വിദ്യാർഥി കൂടിയായ ലൗറിൻ പറയുന്നത്. ഇതിനിടയിൽ പല ഡോക്ടർമാരെയും കാണാൻ ശ്രമിച്ചു എന്നാൽ കാര്യമുണ്ടായില്ല. 'ഈ കാലമത്രയും ഡോക്ടര്‍മാർക്ക് എന്‍റെ കാര്യത്തിൽ കരുതൽ ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്നെ സഹായിക്കാൻ ആര്‍ക്കും താത്പ്പര്യമുള്ളതായി തോന്നുന്നില്ല' എന്നാണ് ലൗറിൻ പറയുന്നത്. 'നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ഒരു 21കാരിക്ക് കേൾവി നഷ്ടമാകുക എന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്. പക്ഷെ ഡോക്ടർമാർ എനിക്ക് വ്യക്തമായ മറുപടി തരാതെ എന്‍റെ അപ്പോയ്മെന്‍റുകൾ കാൻസൽ ചെയ്തു കൊണ്ടേയിരുന്നു' യുവതി കൂട്ടിച്ചേർത്തു.

Also Read-തിമിംഗലത്തിന്റെ ഛർദി, അഥവാ കടലിലെ നിധി; ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി മത്സ്യതൊഴിലാളി

കുഞ്ഞായിരുന്നപ്പോൾ ലൗറിന് ചെവിക്ക് വേദനയും അസ്വസ്ഥതകളും ഉണ്ടായിരുന്നു എന്നാൽ ചികിത്സയിലൂടെ അത് മാറി. കഴിഞ്ഞ വർഷം ഫെബ്രുവരിയോടെയാണ് വേദന വീണ്ടും തുടങ്ങിയത്. അന്ന് പരിശോധന നടത്തിയപ്പോൾ ഇടതു ചെവിയിൽ ചെറുതായി കേൾവിക്കുറവെണ്ടെന്ന് തെളിഞ്ഞിരുന്നു. വേദന സഹിക്കാൻ വയ്യാതായതോടെയാണ് ഡോക്ടർമാരെ കണ്ടത്. അപ്പോഴാണ് ഷാംപുവാണ് പ്രശ്നത്തിന് കാരണമെന്ന് അവർ പറയുന്നത്.

ലൗറിൻ ഷൂട്ട്


ഇത്രയും ചെറുപ്പത്തിലെ ശ്രവണ സഹായി ഉപയോഗിക്കുന്നത് വളരെ വിഷമമുണ്ടാക്കുന്നു എന്നാണ് ലൗറിൻ പറയുന്നത്. ഈ സമയം കൊണ്ട് ലിപ് റീഡിംഗും ലൗറിൻ പഠിച്ചെടുത്തു. മാസ്ക് ധരിച്ച് ആളുകൾ സംസാരിക്കുമ്പോൾ പലപ്പോഴും കേൾക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ 'ഉച്ചത്തിൽ സംസാരിക്കു' എന്നെഴുതിയ ബാഡ്ജു പതിച്ച മാസ്ക് ധരിച്ചാണ് ഈ യുവതി പുറത്തിറങ്ങുന്നത്.
Published by: Asha Sulfiker
First published: December 1, 2020, 2:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading