തായ്‌ലൻഡിലെ ഡേ കെയർ സെന്ററിലുണ്ടായ വെടിവയ്പ്പില്‍ 22 കുട്ടികളടക്കം 34 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കുകിഴക്കൻ പ്രവിശ്യയിലെ നോഹ് ബുവ ലാംപുവിലുണ്ടായ വെടിവയ്പ്പിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് വിവരം. ഇയാൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് തായ്ലന്‍ഡ് പൊലീസ് വക്താവ് ആർക്കോൺ ക്രൈയ്തോങ് വാർത്താ എജൻസിയോടു പറഞ്ഞു. സംഭവത്തിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചെന്നും മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.
2020 ൽ തായ്‌ലൻഡിൽ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് ഒരു സൈനികൻ നാലിടങ്ങളിലായി നടത്തിയ വെടിവയ്പ്പിൽ 29 പേർ കൊല്ലപ്പെടുകയും 57 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.