ഭക്ഷണമില്ലാതെ രണ്ട് മാസം; കടലിൽ കുടുങ്ങിയ 24 രോഹിങ്ക്യൻ അഭയാർത്ഥികൾ മരിച്ചു
ഭക്ഷണമില്ലാതെ രണ്ട് മാസം; കടലിൽ കുടുങ്ങിയ 24 രോഹിങ്ക്യൻ അഭയാർത്ഥികൾ മരിച്ചു
മലേഷ്യയിലേക്ക് പുറപ്പെട്ട ബോട്ടിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. രണ്ട് മാസമായി ഭക്ഷണം ലഭിക്കാതെ കടലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു
File Photo of Rohingya refugees
Last Updated :
Share this:
ധാക്ക: ആവശ്യത്തിന് ഭക്ഷണമില്ലാതെ രണ്ട് മാസത്തോളം കടലിൽ കുടുങ്ങിയ 24 രോഹിങ്ക്യൻ അഭയാർത്ഥികൾ മരിച്ചു. 382 പേരെ രക്ഷിച്ചതായി ബംഗ്ലാദേശ് കോസ്റ്റ്ഗാർഡ് അറിയിച്ചു. മലേഷ്യയിലേക്ക് പുറപ്പെട്ടതാണ് ബോട്ട്. ബോട്ടിലുണ്ടായിരുന്നവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. ഭക്ഷണം ലഭിക്കാതെ അവശനിലയിലാണ് ഇവരെ കണ്ടെത്തിയത്.
ബംഗ്ലാദേശിൽ നിന്ന് പുറപ്പെട്ടവരാണോ മ്യാന്മാറിൽ നിന്നുള്ളവരാണോ ഇവർ എന്ന് വ്യക്തമല്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ മലേഷ്യയിൽ തീരദശ പട്രോളിങ് ശക്തമാക്കിയതോടെ ബോട്ട് അടുപ്പിക്കാനാകാതെ കടലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
— Rohingya Women's Education Initiative (@RWEI_Women) April 15, 2020
രണ്ട് മാസമായി ആവശ്യത്തിന് ഭക്ഷണമില്ലാതെ ഇവർ കടലിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ബംഗ്ലാദേശ് കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ബോട്ടിൽ നിന്ന് രക്ഷിച്ചവരെ നിലവിൽ ബംഗ്ലാദേശിലെ ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരെ തിരിച്ച് മ്യാൻമാറിലേക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു.
ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യൻ മുസ്ലിംകളാണ് 2017ൽ മ്യാൻമറിൽ നിന്ന് വംശീയ അതിക്രമത്തെ തുടർന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.