നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • രണ്ടരക്കോടി കുട്ടികൾ ഇനി ഒരിക്കലും സ്കൂളിലേക്ക് മടങ്ങിവരില്ല: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്

  രണ്ടരക്കോടി കുട്ടികൾ ഇനി ഒരിക്കലും സ്കൂളിലേക്ക് മടങ്ങിവരില്ല: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്

  കോവിഡിനെ തുടർന്ന് സ്കൂളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ കുട്ടികളിലെ അക്രമവാസനയും മാനസിക സമ്മർദ്ദവും വർദ്ധിക്കുന്നുണ്ടെന്ന് മുമ്പ് ഒരു ട്വീറ്റിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

  outofschool-

  outofschool-

  • Share this:
   കോവിഡ് 19 മഹാമാരി മൂലം കോടിക്കണക്കിന് കുട്ടികൾ സ്കൂളുകളിൽ നിന്ന് വിട്ടുനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ ലോകം ഒരു വിദ്യാഭ്യാസ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് ഞായറാഴ്ച ട്വീറ്റ് ചെയ്തു. "കോവിഡ് 19 കാരണം 15.6 കോടി വിദ്യാർത്ഥികളെ ഇപ്പോഴും സ്കൂൾ അടച്ചുപൂട്ടൽ ബാധിക്കുന്നുണ്ട്. ഇതിൽ 2.5 കോടി കുട്ടികൾ ഇനി ഒരിക്കലും സ്കൂളുകളിലേയ്ക്ക് മടങ്ങിവരില്ല. ഫലപ്രദമായി മഹാമാരിയിൽ നിന്ന് ഒരു വീണ്ടെടുക്കൽ നടത്തുന്നതിന് അധ്യാപകർ, ഡിജിറ്റൽ പഠനം, ഭാവിക്ക് അനുയോജ്യമായ മറ്റ് സംവിധാനങ്ങൾ എന്നിവയിൽ നിക്ഷേപം ആവശ്യമാണെന്നും" അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കൂട്ടിച്ചേർത്തു.

   കോവിഡിനെ തുടർന്ന് സ്കൂളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ കുട്ടികളിലെ അക്രമവാസനയും മാനസിക സമ്മർദ്ദവും വർദ്ധിക്കുന്നുണ്ടെന്ന് മുമ്പ് ഒരു ട്വീറ്റിൽ, ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു. "കോടിക്കണക്കിന് കുട്ടികൾക്ക് ഇപ്പോഴും സ്കൂളുകളില്ല. ഇത് കുട്ടികളിൽ അക്രമത്തിനും മാനസിക സമ്മർദ്ദത്തിനും കാരണമാകുന്നു." കോവിഡ് -19 വീണ്ടെടുക്കൽ പദ്ധതിയിൽ കുട്ടികളുടെ മാനസിക ക്ഷേമത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.

   ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കൊറോണ വൈറസ് റിസോഴ്സ് സെന്ററിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, മൊത്തം ആഗോള കോവിഡ് -19 കേസുകൾ 19.81 കോടിയിലെത്തി. മരണസംഖ്യ 42.2 ലക്ഷത്തിലധികമായി ഉയർന്നു. എന്നാൽ ഇപ്പോൾ 4.11 ബില്യണിലധികം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള കോവിഡ് 19 കേസുകളുടെ കൃത്യമായ കണക്ക് 198,175,138 ആണ്. അതേസമയം മരണസംഖ്യയും വാക്സിനേഷൻ എണ്ണവും യഥാക്രമം 4221996, 4110644112 എന്നിങ്ങനെയാണ്.

   Also Read- Covid 19 | കോവിഡ് രോഗികളുടെ കണ്ണീരിലും കൊറോണ വൈറസ് ഉണ്ടാകുമെന്ന് പുതിയ പഠനം

   കോവിഡ് മഹാമാരി ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തെ, പ്രത്യേകിച്ച് ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങളെ കാര്യമായി തന്നെ ബാധിച്ചു. സ്കൂളുകളും കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. വിദ്യാർത്ഥികളിൽ ഒരു വിഭാഗത്തിന് ഓൺലൈൻ വിദ്യാഭ്യാസമോ ഡിജിറ്റൽ പഠനമോ ലഭ്യമല്ല. നിരവധി മേഖലകളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ അഭാവവും പഠനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

   അതേസമയം, കോവിഡ് -19നൊപ്പം കാലാവസ്ഥാ പ്രതിസന്ധിയും 23 'പട്ടിണി ഹോട്ട്‌സ്‌പോട്ടുകളിൽ' കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിട്ടുണ്ട്. കോവിഡ് -19, കാലാവസ്ഥാ പ്രതിസന്ധി തുടങ്ങിയ സംയോജിത സാമ്പത്തിക പ്രത്യാഘാതങ്ങൾ കാരണം അടുത്ത നാല് മാസത്തിനുള്ളിൽ ഈ പട്ടിണി ഹോട്ട്‌സ്‌പോട്ടുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

   ആഗോളതലത്തിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. വിവിധ രാജ്യങ്ങളിൽ ഒരു ഇടവേളക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തി. റഷ്യയിൽ ഇന്നലെ മാത്രം 22,408 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തായ്ലാൻഡിൽ കഴിഞ്ഞ ദിവസം 18,027 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡെൽറ്റ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ വിവിധ ലോക രാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിവിധ രാജ്യങ്ങളിൽ വിലക്ക് തുടരുകയാണ്.
   Published by:Anuraj GR
   First published: