• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മൂന്നു കോടി ഡോളര്‍ മുടക്കി യുഎസ് സൈനികാഭ്യാസം


Updated: February 16, 2018, 3:09 PM IST
മൂന്നു കോടി ഡോളര്‍ മുടക്കി യുഎസ് സൈനികാഭ്യാസം
US-military-reuters

Updated: February 16, 2018, 3:09 PM IST
വാഷിങ്ടണില്‍ നടക്കാന്‍പോകുന്ന യുഎസ് സൈനിക അഭ്യാസത്തിന് മൂന്നു കോടി ഡോളര്‍ ചെലവ് വരും. വൈറ്റ് ഹൗസ് ബജറ്റ് മേധാവി മിക്ക് മൾവനെ അറിയിച്ചതാണ് ഇക്കാര്യം. ലോകത്തിന് മുന്നിൽ യുഎസിന്റെ സൈനിക ബലം വിളിച്ചോതുന്നതിനായാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സൈനിക പരേഡ് നടത്തുന്നത്. 2019ലെ സാമ്പത്തിക ചെലവുകളിൽ പ്രത്യേക ഇനമായി പരാമർശിച്ചിട്ടില്ലാത്ത സൈനിക പരേഡിനെ കുറിച്ച് കോൺഗ്രസ് സമിതിക്ക് മുന്നിൽ മറുപടി പറയുകയായിരുന്നു മിക് മൾവനെ. കഴിഞ്ഞ വർഷം ട്രംപ് ഫ്രാൻസ് സന്ദർശിച്ചപ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രയോക്കൊപ്പം സൈനിക പരേഡ് വീക്ഷിച്ചിരുന്നു. ഇതിനുശേ,മാണ് അമേരിക്കയില്‍ ഇത്തരത്തിലൊരു സൈനിക പരേഡ് നടത്തുന്നതിനെക്കുറിച്ച് ട്രംപ് ആലോചിച്ചത്.
First published: February 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍