ഇന്റർഫേസ് /വാർത്ത /World / ബാഗ്ദാദിലെ അതീവ സുരക്ഷ മേഖലയിൽ റോക്കറ്റാക്രമണം: യുഎസ് എംബസിക്ക് സമീപം പതിച്ചത് 3 റോക്കറ്റുകള്‍

ബാഗ്ദാദിലെ അതീവ സുരക്ഷ മേഖലയിൽ റോക്കറ്റാക്രമണം: യുഎസ് എംബസിക്ക് സമീപം പതിച്ചത് 3 റോക്കറ്റുകള്‍

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

ഗ്രീൻ സോൺ മേഖലയിലുണ്ടാകുന്ന ആക്രമണങ്ങൾക്ക് ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ സേനകളെയാണ് യുഎസ് പലപ്പോഴും കുറ്റപ്പെടുത്തുന്നത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷമേഖലയായ ഗ്രീൻ സോണിൽ റോക്കറ്റാക്രമണം. യുഎസ് എംബസി അടക്കം പ്രവർത്തിക്കുന്ന മേഖലയിൽ മൂന്ന് റോക്കറ്റുകൾ പതിച്ചതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. റോക്കറ്റാക്രമണം ഉണ്ടായതിന് പിന്നാലെ തന്നെ ആക്രമണ മുന്നറിയിപ്പുന്ന നൽകുന്ന സൈറൺ മേഖലയിൽ മുഴങ്ങിയതായി ദൃക്സാക്ഷികളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകളുമെത്തുന്നുണ്ട്.

ഗ്രീൻ സോൺ മേഖലയിലുണ്ടാകുന്ന ആക്രമണങ്ങൾക്ക് ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ സേനകളെയാണ് യുഎസ് പലപ്പോഴും കുറ്റപ്പെടുത്തുന്നത്. ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ആരും ഏറ്റെടുക്കാറില്ല.

ഇറാൻ രഹസ്യ സേനാ മേധാവി ഖാസിം സൊലേമാനി യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാഖ് സംഘർഷാവസ്ഥയിലായിരിക്കുന്നത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

First published:

Tags: Attack, IRAN, IRAQ