നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • അമേരിക്കയിൽ വാഹനാപകടം: ഇന്ത്യക്കാരനായ ഡോക്ടർ കൊല്ലപ്പെട്ടു

    അമേരിക്കയിൽ വാഹനാപകടം: ഇന്ത്യക്കാരനായ ഡോക്ടർ കൊല്ലപ്പെട്ടു

    അമേരിക്കയിൽ ഒരു ഓർത്തോഡോണ്ടിക് ക്ലിനിക്കിൽ ജോലി ചെയ്തുവരുകയായിരുന്നു ഡോ. അർഷാദ്

    News 18

    News 18

    • News18
    • Last Updated :
    • Share this:
      വാഷിങ്ടൺ: ഷിക്കാഗോയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരനായ ഡെന്‍റിസ്റ്റ് ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ ഡോ. അർഷാദ് മൊഹമ്മദ്(32) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ തെറ്റായ ദിശയിലൂടെ പോയി എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അർഷാദ് സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്ന റോബർട്ട് വെലാസോയും കൊല്ലപ്പെട്ടു. മറ്റു രണ്ടു കാറുകൾ കൂടി അപകടത്തിൽപ്പെട്ടു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

      ഫാദര്‍ ആന്‍റണി മാടശ്ശേരി ആദായ നികുതി നിയമം ലംഘിച്ചതായി അന്വേഷണ ഏജൻസി

      അമേരിക്കയിൽ ഒരു ഓർത്തോഡോണ്ടിക് ക്ലിനിക്കിൽ ജോലി ചെയ്തുവരുകയായിരുന്നു ഡോ. അർഷാദ്. ഓറൽ സയൻസിൽ ബിരുദാനന്തര ബിരുദ പഠനവും അദ്ദേഹം ജോലിക്ക് ഒപ്പം തുടരുന്നുണ്ടായിരുന്നു. 2018ൽ ഷിക്കാഗോയിലെ ഇല്ലിനോയ്സ് സർവ്വകലാശാലയിൽനിന്നാണ് ഡോ. അർഷാദ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ഓർത്തോഡോണ്ടിക്സിൽ മികച്ച ഡോക്ടറായാണ് അർഷാദ് അറിയപ്പെട്ടിരുന്നത്. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർത്തോഡോണ്ടിക്സ പുരസ്ക്കാരവും ഡോ. അലൻ സി പീറ്റേഴ്സൺ സ്കോളർഷിപ്പ് പുരസ്ക്കാരവും അദ്ദേഹം നേടിയിരുന്നു.
      First published:
      )}