HOME » NEWS » World » 35TH ANNIVERSARY OF CHERNOBYL NUCLEAR TRAGEDY MM

ലോകത്തെ നടുക്കിയ ചെർണോബിൽ ആണവ ദുരന്തത്തിന് 35 വയസ്

1986 ൽ സോവിയറ്റ് നൂക്ലിയർ റിയാക്ടറിലെ ടെക്നിഷ്യന്മാർക്ക് തങ്ങളുടെ പരീക്ഷണം ശരിയായ രീതിയിൽ നടപ്പിലാക്കാൻ കഴിയാതെ വരികയായിരുന്നു

News18 Malayalam | news18-malayalam
Updated: April 27, 2021, 8:05 PM IST
ലോകത്തെ നടുക്കിയ ചെർണോബിൽ ആണവ ദുരന്തത്തിന് 35 വയസ്
ചെർണോബിൽ ദുരന്തം
  • Share this:
35 വർഷം മുൻപ് ഏപ്രിൽ 26നാണ് ഇന്നത്തെ ഉക്രെയ്ന്റെ ഭാഗമായിരുന്ന പ്രിപ്യാത്ത് നഗരത്തിലെ ചെർണോബിൽ നൂക്ലിയർ പവർ സ്റ്റേഷനിൽ ലോകത്തെ തന്നെ നടുക്കിയ ആണവ ദുരന്തം അരങ്ങേറിയത്. 1986ൽ സംഭവിച്ച ഈ അപകടം വേണ്ടത്ര പരിശീലനം ലഭിക്കാത്ത ജീവനക്കാർ കൃത്യമായി ഡിസൈൻ ചെയ്യാത്ത റിയാക്ടർ ഉപയോഗിച്ചത് കൊണ്ടാണ് സംഭവിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

അപകടത്തെ തുടർന്ന് സംഭവിച്ച നീരാവി വിസ്ഫോടനവും തീപ്പിടുത്തവും കാരണം ചുരുങ്ങിയത് അഞ്ച് ശതമാനം റേഡിയോ ആക്റ്റീവ് കോറെങ്കിലും അന്തരീക്ഷത്തിൽ ലയിച്ചിട്ടുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ഇതിന്റെ ഭാഗമായി അനന്തഫലങ്ങൾ ഉണ്ടായിട്ടുണ്ട്.

1986 ൽ സോവിയറ്റ് നൂക്ലിയർ റിയാക്ടറിലെ ടെക്നിഷ്യന്മാർക്ക് തങ്ങളുടെ പരീക്ഷണം ശരിയായ രീതിയിൽ നടപ്പിലാക്കാൻ കഴിയാതെ വരികയായിരുന്നു. അപകടം നടന്ന രാത്രി ചെർണോബിൽ പ്ലാന്റിലെ രണ്ട് ജീവനക്കാർ വിസ്ഫോടനം കാരണം മരണപ്പെടുകയും തുടർന്നുള്ള ആഴ്ചകളിൽ അക്യൂട്ട് റേഡിയേഷൻ സിണ്ട്രം കാരണം 28ഓളം പ്ലാന്റ് ജീവനക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

ദുരന്തം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിന് ശേഷവും പ്രിപ്യാത്തിലെയും പരിസര പ്രദേശങ്ങളിലെയും ആളുകളെ അപകടത്തിന്റെ ഭീതി പൂർണമായും വിട്ടുമാറിയിട്ടില്ല.



ചെർണോബിൽ ദുരന്തം

ചെർണോബിൽ നൂക്ലിയർ പവർ സ്റ്റേഷനിലെ റിയാക്ടറിന്റെ നാലാമത്തെ യൂണിറ്റിലാണ് അപകടം ഉണ്ടായത്. പരീക്ഷണം നടന്നു കൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നത്. പരീക്ഷണത്തിനിടെ ടെക്നീഷ്യന്മാർ വൈദ്യുതി നിയന്ത്രിക്കുന്ന സിസ്റ്റം ഓഫാക്കിയതും അടിയന്തിര സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കാത്തതുമാണ് വിനയായത്. മെഷീൻ ഓഫാക്കിയതിന് ശേഷവും റിയാക്ടറിൽ ഏഴു ശതമാനം പവർ അവശേഷിച്ചതാണ് വൻ ദുരന്തം സംഭവിക്കാൻ കാരണമായത്.

ടെക്നീഷ്യന്മാരുടെ അബദ്ധങ്ങളും മറ്റു സുരക്ഷാ പരാജയങ്ങളുമാണ് പരീക്ഷണം നടത്തുന്നവരുടെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. നിമിഷങ്ങൾക്കുള്ളിൽ വൻ വിസ്ഫോടനം സംഭവിക്കുകയും റിയാക്ടറിലെ കൂറ്റൻ മെറ്റീരിയൽ ലിഡ് കത്തുകയും ചെയ്തു. പിന്നീട് ഗ്രാഫൈറ്റ് റിയാക്ടറിൽ തീപിടിക്കുകയും റേഡിയോ ആക്റ്റീവ് വസ്തുക്കൾ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുകയുമായിരുന്നു.

അമേരിക്ക ജപ്പാനിലെ ഹിറോഷിമയിലും നാഗസാക്കിയിലും അണു ബോംബുകൾ വർഷിച്ചതിനേക്കാൾ വിലിയ റേഡിയേഷനാണ് ചെർണോബിൽ ദുരന്തം വഴി സംഭവിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

അപകടം നടന്നതിനു ശേഷം ആളുകൾ പിന്നീട് പ്രിപ്യാത്തിൽ താമസം ഉപേക്ഷിച്ചു. 1991ൽ തീപിടുത്തം കാരണം ചെർണോബിലിന്റെ രണ്ടാം യൂണിറ്റും 1996ൽ ഒന്നാം യൂണിറ്റും അടച്ചു പൂട്ടി. എന്നാൽ 2000 വരെ മൂന്നാം യൂണിറ്റ് പ്രവർത്തിച്ചിരുന്നു.

ഇപ്പോഴും അപകടം നടന്ന സ്ഥലത്ത് ആളുകൾക്ക് താമസിക്കാൻ പാടില്ലാത്ത ഒരു സ്ഥലം നിലനിൽക്കുന്നുണ്ട്. എന്നാൽ വിനോദ സഞ്ചാരികൾക്ക് നിശ്ചിത സമയത്തേക്ക് പ്രിപ്യാത്തിലേക്കും അപകട സ്ഥലത്തേക്കും ഉക്രെയ്ൻ സർക്കാർ പ്രവേശനാനുമതി നൽകാറുണ്ട്.

Keywords: Chernobyl disaster, nuclear reactor, NUCLEAR TRAGEDY, ukraine, soviet union, chernobyl disaster anniversary, ചെർണോബിൽ, ഉക്രെയ്൯, ആണവ ദുരന്തം, ചെർണോബിൽ ദുരന്തം
Published by: user_57
First published: April 27, 2021, 8:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories