• HOME
  • »
  • NEWS
  • »
  • world
  • »
  • Four day week | ആഴ്ചയിൽ നാലു ദിവസം മാത്രം ജോലി ചെയ്യേണ്ടുന്ന രാജ്യങ്ങളേതൊക്കെ? നടപ്പിലാക്കിയ കമ്പനികളേവ?

Four day week | ആഴ്ചയിൽ നാലു ദിവസം മാത്രം ജോലി ചെയ്യേണ്ടുന്ന രാജ്യങ്ങളേതൊക്കെ? നടപ്പിലാക്കിയ കമ്പനികളേവ?

എട്ട് ആഴ്ചത്തെ രണ്ട് ഘട്ടങ്ങളാണ് പരീക്ഷണ ഘട്ടത്തിൽ ഉൾപ്പെട്ടത്. ഒരു ഘട്ടത്തിൽ 10 മണിക്കൂർ ജോലിയും ആഴ്ചയിൽ നാല് പ്രവ‍ൃത്തി ദിവസും എന്ന രീതിയാണ് ഉൾപ്പെടുത്തിയിരുന്നത്. രണ്ടാം ഘട്ടത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും ആയിരുന്നു അവധി

(Representative Image)

(Representative Image)

  • Share this:
    ആഴ്ചയിൽ നാല് പ്രവൃത്തി ദിവസം (4-day workweek) എന്ന മോഡൽ നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ് പല കമ്പനികളും. ചില കമ്പനികൾ ഇതിനകം തന്നെ ഈ സമ്പ്രദായം അവതരിപ്പിച്ചു കഴിഞ്ഞു. കാലിഫോർണിയയിൽ അതിനായി നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് പോലും ചർച്ചകൾ നടക്കുകയാണ്. സിസ്‌കോ (Cisco), യുണിലിവർ പിഎൽസി (Unilever Plc) തുടങ്ങിയ കമ്പനികൾ ഇതിനകം തന്നെ ആഴ്ചയിൽ നാല് പ്രവൃത്തി ദിവസം എന്ന മോഡൽ പരീക്ഷിച്ചിട്ടുണ്ട്.

    സിസ്‌കോയുടെ പരീക്ഷണം ഈ വർഷം ആദ്യം കമ്പനിയുടെ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരിലാണ് ആരംഭിച്ചത്. എട്ട് ആഴ്ചത്തെ രണ്ട് ഘട്ടങ്ങളാണ് പരീക്ഷണ ഘട്ടത്തിൽ ഉൾപ്പെട്ടത്. ഒരു ഘട്ടത്തിൽ 10 മണിക്കൂർ ജോലിയും ആഴ്ചയിൽ നാല് പ്രവ‍ൃത്തി ദിവസും എന്ന രീതിയാണ് ഉൾപ്പെടുത്തിയിരുന്നത്. രണ്ടാം ഘട്ടത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും ആയിരുന്നു അവധി. ഏത് സമീപനമാണ് മികച്ചതായി പ്രവർത്തിക്കുന്നതെന്ന് കണ്ടെത്താൻ ജീവനക്കാരിൽ നിന്നു തന്നെ വിവരങ്ങൾ ശേഖരിക്കും എന്ന് സിസ്‌കോ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ പങ്കാളിത്തം താൻ പ്രതീക്ഷിച്ചതിന്റെ ഇരട്ടിയാണെന്നും ഇത് വിപുലീകരിക്കുന്നതിനെക്കുറിച്ച് മറ്റ് വകുപ്പുകളിലെ ഉദ്യോ​ഗസ്ഥരോരും അന്വേഷിച്ചിട്ടുണ്ടെന്നും സിസ്‌കോയുടെ ചീഫ് പീപ്പിൾ, പോളിസി ആൻഡ് പർപ്പസ് ഓഫീസർ ഫ്രാൻ കാറ്റ്‌സൗദാസ് പറഞ്ഞു.

    ബെൽജിയം, ഐസ്‍ലൻഡ്, സ്‌കോട്ട്‌ലൻഡ് ആൻഡ് വെയിൽസ്, സ്വീഡൻ, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങൾ പുതിയ സംവിധാനം പരീക്ഷിക്കുകയും ജീവനക്കാർക്ക് ആഴ്ചയിൽ നാല് ദിവസം ജോലി ചെയ്യാനുള്ള അവസരം നൽകുകയും ചെയ്യുന്നുണ്ട്. ബെൽജിയത്തിൽ, ആഴ്ചയിൽ നാലോ അഞ്ചോ ദിവസം ജോലി ചെയ്യണമോ എന്ന് തീരുമാനിക്കാൻ ജീവനക്കാരെ അനുവദിക്കും. ആവശ്യമെങ്കിൽ, അവരുടെ ജോലി സമയം കുറച്ച് അഞ്ച് ദിവസം ജോലി ചെയ്യാം.

    2015 നും 2019 നും ഇടയിൽ, ഐസ്‌ലാൻഡ് സമാനമായ ഒരു മോഡൽ പരീക്ഷിച്ചിരുന്നു. ഏകദേശം 2500 പേരാണ് പരീക്ഷണ ഘട്ടത്തിൽ പങ്കെടുത്തത്. ഇപ്പോൾ, ഏകദേശം 86 ശതമാനം ജീവനക്കാർക്കും ആഴ്ചയിൽ നാല് ദിവസം എന്ന രീതിയിൽ ജോലി ചെയ്യാൻ അവകാശമുണ്ട്.

    സ്‌കോട്ട്‌ലൻഡും ഈ സമ്പ്രദായം പരീക്ഷിക്കുന്നുണ്ട്. വെയിൽസും ഈ രീതി നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ്. 2015ൽ സ്വീഡനും നാല് ദിവസത്തെ പ്രവൃത്തി ദിവസം എന്ന രീതി മുഴുവൻ ശമ്പളത്തോടെ തന്നെ നടപ്പിലാക്കിയിരുന്നു. ഇതിന് സമ്മിശ്ര ഫലങ്ങളാണ് ലഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഈ മോഡൽ നടത്തി നോക്കുമെന്ന് സ്വീഡനും അറിയിച്ചിട്ടുണ്ട്.

    യൂറോപ്പിൽ ഏറ്റവും കുറഞ്ഞ പ്രവൃത്തി സമയം ഉള്ള രാജ്യങ്ങളിലൊന്നാണ് ജർമ്മനി. വേൾഡ് ഇക്കണോമിക് ഫോറം (World Economic Forum) പറയുന്നതനുസരിച്ച്, ആഴ്ചയിൽ ശരാശരി 34.2 മണിക്കൂറാണ് പ്രവൃത്തി ഇവിടുത്തെ സമയം. എന്നിട്ടും, ഇത് ചുരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. രാജ്യത്തെ പല സ്റ്റാർട്ടപ്പുകളും ഈ ആശയം പരീക്ഷിക്കുന്നുണ്ട്. ജപ്പാനിൽ വലിയ കമ്പനികളാണ് ഈ മോഡൽ പരീക്ഷിക്കുന്നത്.
    Published by:Anuraj GR
    First published: