വാഷിങ്ടന്‍ : അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ഒക്ലഹോമയിലെ ടൾസയിൽ ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു.അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ് പൊലീസ് പറയുന്നത്. ടൾസയിലെ സെന്റെ ഫ്രാൻസിസ് ആശുപത്രി ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാൾ തോക്കുമായി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
എന്നാൽ ഇതിന് പിന്നാലെ തന്നെ അയാൾ വെടിയുതിർക്കുകയായിരുന്നെന്ന് ടൾസ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.പ്രാദേശിക സമയം വൈകിട്ട് 4.52നാണ് സംഭവം. ആശുപത്രിയുടെ രണ്ടാം നിലയിൽനിന്നു പുറത്തുവന്ന അക്രമി വെടിയുതിർക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്ച യുഎസിലെ ടെക്സസ് സംസ്ഥാനത്തെ യുവാൽഡി പട്ടണത്തിലുള്ള റോബ് എലമെന്ററി സ്കൂളിൽ 18 വയസ്സുള്ള അക്രമി സാൽവദോർ റാമോസ് നടത്തിയ വെടിവയ്പിൽ 2,3,4 ക്ലാസുകളിൽ പഠിക്കുന്ന 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ടിരുന്നു. 7 മുതൽ 10 വയസ്സ് വരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികൾ.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.