• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുഎഇയിൽ വാഹനാപകടം: 2 കുട്ടികൾ ഉൾപ്പെടെ നാലു മരണം; മൂന്നു പേർ ഗുരുതരാവസ്ഥയിൽ

.പത്തിനും ഇരുപതിനും ഇടയിൽ പ്രായമുള്ള ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്

News18 Malayalam
Updated: March 9, 2019, 7:16 AM IST
യുഎഇയിൽ വാഹനാപകടം: 2 കുട്ടികൾ ഉൾപ്പെടെ നാലു മരണം; മൂന്നു പേർ ഗുരുതരാവസ്ഥയിൽ
.പത്തിനും ഇരുപതിനും ഇടയിൽ പ്രായമുള്ള ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്
  • Share this:
റാസ് അൽ ഖൈമ : യുഎഇയിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് മരണം. മൂന്ന് പേർ ഗുരുതരാവസ്ഥയിൽ.സ്വദേശികളായ മൂന്ന് പേരും ഒരു വിദേശിയുമാണ് മരിച്ചത്. റാസ് അൽ ഖൈമയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് റോഡിൽ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.

Also Read-സൗദി രാജാവും കിരീടാവകാശിയും തമ്മിലുള്ള ഭിന്നത വർധിക്കുന്നതായി റിപ്പോർട്ട്

മരിച്ചവരിൽ രണ്ട് പേർക്ക് പത്തും രണ്ട് പേർക്ക് 18 വയസുമാണ് പ്രായം.പത്തിനും ഇരുപതിനും ഇടയിൽ പ്രായമുള്ള ഏഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്ന് പേരെ ഖലീഫാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. അപകടസമയത്ത് വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

First published: March 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...