നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • Cannibalism Fantasy | ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി അരുംകൊല; 42കാരന് ജീവപര്യന്തം തടവ്

    Cannibalism Fantasy | ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി അരുംകൊല; 42കാരന് ജീവപര്യന്തം തടവ്

    പ്രതി ഇയാളുടെ കഴുത്തും ജനനേന്ദ്രിയവും മുറിച്ച് കളയുകയും അത് ഭക്ഷിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞത്

    DatingApp_Murder

    DatingApp_Murder

    • Share this:
      ഡേറ്റിങ് ആപ്പ് (Dating App) വഴി പരിചയപ്പെട്ടയാളെ വെട്ടിനുറുക്കി ദാരുണമായി കൊലപ്പെടുത്തിയ കുറ്റത്തിന് ബെര്‍ലിനിലെ അധ്യാപകന് (Teacher) ജീവപര്യന്തം തടവ് (Life Imprisonment). നരഭോജികളുമായി ബന്ധപ്പെട്ട തന്റെ കാമനകളെ തൃപ്തിപ്പെടുത്താനാണ് പ്രതി കൊലപാതകത്തിന് മുതിർന്നതെന്ന് ജഡ്ജി പറഞ്ഞു. ജർമൻ സ്വകാര്യതാ നിയമങ്ങൾക്ക് അനുസൃതമായി സ്റ്റീഫന്‍ ആര്‍ എന്ന് മാത്രമാണ് പ്രതിയുടെ പേര് പുറത്തു വിട്ടിട്ടുള്ളത്. 42കാരനായ പ്രതിയെ ബെര്‍ലിന്‍ സ്റ്റേറ്റ് കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 2020 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി.

      സ്റ്റീഫന്‍ ആര്‍ ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴിയാണ് കൊലപാതകത്തിന് ഇരയായ സ്റ്റീഫന്‍ ടി എന്ന 43കാരനെ പരിചയപ്പെട്ടത്. അയാള്‍ ഒരു മെക്കാനിക്ക് ആയിരുന്നു. തുടര്‍ന്നുള്ള സംഭാഷണത്തില്‍ പ്രതി ഇയാളെ പ്രലോഭിക്കുകയും വീട്ടിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. വീട്ടിൽ വെച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്ന് അയാള്‍ സമ്മതിച്ചിരുന്നു. ജര്‍മ്മന്‍ തലസ്ഥാന നഗരിയിലെ ടീച്ചേഴ്‌സ് അപ്പാര്‍ട്ട്‌മെന്റിലേക്കാണ് അധ്യാപകന്‍ സ്റ്റീഫന്‍ ടിയെ വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയ ഉടനെ മയക്കുമരുന്ന് നല്‍കി പ്രതി അയാളെ ബോധരഹിതനാക്കുകയായിരുന്നു.

      പിന്നീട് സ്റ്റീഫന്‍ ആര്‍ ഇയാളുടെ കഴുത്തും ജനനേന്ദ്രിയവും മുറിച്ച് കളയുകയും അത് ഭക്ഷിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞത്. മൃതദേഹം കഷ്ണങ്ങളാക്കി ബെര്‍ലിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചു. മെക്കാനിക്കിനായി പൊലീസ് ആഴ്ചകളോളം തെരച്ചില്‍ നടത്തി. പിന്നീട് ബെര്‍ലിന്‍ വനത്തില്‍ നിന്ന് അയാളുടെ അസ്ഥികള്‍ കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ ഫോണ്‍ കോളുകളും മറ്റ് രേഖകളും പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ പിന്നിലെ കഥ പുറംലോകമറിയുന്നത്.

      എന്നാല്‍ മെക്കാനിക്കിന്റേത് സ്വാഭാവിക മരണമാണെന്നാണ് സ്റ്റീഫന്‍ ആറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. സ്റ്റീഫന്‍ ആറിന്റെ വീട്ടില്‍ വെച്ച് അയാള്‍ മരിച്ചു. എന്നാല്‍ സ്വവര്‍ഗബന്ധം മറ്റുള്ളവര്‍ അറിയുമോ എന്ന് ഭയന്ന് സ്റ്റീഫൻ ആർ മൃതദേഹം വിവിധ ഭാഗങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രതിഭാഗത്തിന്റെ വാദം.

      30 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇത്തരമൊരു കേസ് തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നായിരുന്നു ജഡ്ജ് മാത്തിസ് ഷെര്‍ട്‌സ് വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞത്. 15 വര്‍ഷത്തിന് ശേഷം ലഭിക്കുന്ന ഓട്ടോമാറ്റിക് പരോളിന് പ്രതിക്ക് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി. അങ്ങേയറ്റം മനുഷ്യത്വരഹിതമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. ഒരു നരഭോജിയെപ്പോലെയാണ് പ്രതി മൃതദേഹത്തോട് പെരുമാറിയതെന്ന് പരാമർശിച്ചു കൊണ്ടായിരുന്നു കോടതി കേസില്‍ വിധി പ്രസ്താവിച്ചത്.

      Also Read- യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

      ജര്‍മ്മനിയില്‍ ആദ്യമായല്ല ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട ഒരാളെ കൊലപ്പെടുത്തുകയും അയാളെ ഭക്ഷിക്കുകയും ചെയ്ത കുറ്റത്തിന് 2006ല്‍ ജര്‍മ്മന്‍ കോടതി അര്‍മിന്‍ മെയ്വെസ് എന്നയാളെ ശിക്ഷിച്ചിരുന്നു. മെയ്വസ് ഇപ്പോള്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. 2015ല്‍ ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട ഒരാളെ കൊലപ്പെടുത്തി ഭക്ഷിച്ചതിന് ഒരു ജര്‍മ്മന്‍ പൊലീസ് ഉദ്യോഗസ്ഥനും കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരുന്നു.
      Published by:Anuraj GR
      First published: