നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ശ്രീലങ്ക ഭീകരാക്രമണം; 45 കുട്ടികൾ കൊല്ലപ്പെട്ടതായി യുനിസെഫ്

  ശ്രീലങ്ക ഭീകരാക്രമണം; 45 കുട്ടികൾ കൊല്ലപ്പെട്ടതായി യുനിസെഫ്

  നൊഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലുണ്ടായ ആക്രമണത്തിൽ 27 കുട്ടികൾ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പത്ത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാത്തികലോവയിലുണ്ടായ ആക്രമണത്തിൽ 13 കുട്ടികൾ കൊല്ലപ്പെട്ടതായാണ് വിവരം.

  srilanka attack

  srilanka attack

  • News18
  • Last Updated :
  • Share this:
   ജനീവ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ 45 കുട്ടികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ. 320 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 45 പേർ കുട്ടികളായിരുന്നുവെന്ന് യുനിസെഫ് വക്താവ് ക്രിസ്റ്റഫ് ബൗലിയറാക് പറഞ്ഞു. ജനീവയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

   ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ നിരവധി കുട്ടികൾ ജീവിതത്തോട് മല്ലിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   നൊഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലുണ്ടായ ആക്രമണത്തിൽ 27 കുട്ടികൾ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പത്ത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

   ബാത്തികലോവയിലുണ്ടായ ആക്രമണത്തിൽ 13 കുട്ടികൾ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിൽ 18 മാസം പ്രായമുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. കൊല്ലപ്പെട്ട 40 കുട്ടികളും ശ്രീലങ്കൻ സ്വദേശികളാണ്. ശ്രീലങ്കക്കാരല്ലാത്ത കുട്ടികൾ കൊല്ലപ്പെട്ടതായി വിവരങ്ങളില്ലെന്നും യുനിസെഫ് വ്യക്തമാക്കിയിരിക്കുന്നു.

   ഡാനിഷ് ബില്യനെയർ ആൻഡേഴ്സ് ഹോൾച് പൗൾസെന്നിന്റെ മൂന്നു മക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നാലു കുട്ടികളാണ് ഇയാൾക്കുള്ളത്. ശ്രീലങ്കയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ഇവർ.

   20 കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇതിൽ നാലുപേർ ഐസിയുവിലാണെന്നും യുനിസെഫ് വ്യക്തമാക്കി. പ്രാദേശിക മുസ്ലിം ഭീകര സംഘടനയായ നാഷണൽ തൗഹീത് ജമാഅത്തയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
   First published:
   )}