• HOME
  • »
  • NEWS
  • »
  • world
  • »
  • Fire Accident | ബംഗ്ലാദേശിലെ ഷിപ്പിങ് കണ്ടെയ്നര്‍ ഡിപ്പോയില്‍ വന്‍ തീപിടുത്തം; 49 മരണം, 300ലെറെ പേര്‍ക്ക് പരിക്ക്

Fire Accident | ബംഗ്ലാദേശിലെ ഷിപ്പിങ് കണ്ടെയ്നര്‍ ഡിപ്പോയില്‍ വന്‍ തീപിടുത്തം; 49 മരണം, 300ലെറെ പേര്‍ക്ക് പരിക്ക്

ഡിപ്പോയില്‍ സൂക്ഷിച്ചിരുന്ന കെമിക്കലുകളാവാം തീപിടുത്തതിനു കാരണമായതെന്നാണ് നിഗമനം

  • Share this:
    ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്തിനടുത്ത് വന്‍ തീപിടുത്തം. തുറമുഖത്തിനടുത്ത് സിതാകുൻഡയിലെ കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടുത്തതിൽ 49 പേർ കൊല്ലപ്പെട്ടു. മുന്നൂറിലധികം പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ബിഎം കണ്ടെയ്‌നർ ഡിപ്പോയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് ഫയർ സർവീസ് യൂണിറ്റുകൾ തീയണക്കാൻ ശ്രമിക്കവെ പൊട്ടിത്തെറിയുണ്ടാവുകയും തീ പടരുകയുമായിരുന്നു. പിന്നീട് ഇവിടേക്ക് കൂടുതൽ യൂണിറ്റുകളെത്തി.

    രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. ഡിപ്പോയില്‍ സൂക്ഷിച്ചിരുന്ന കെമിക്കലുകളാവാം തീപിടുത്തതിനു കാരണമായതെന്നാണ് നിഗമനം. രാത്രി 11.45ഓടെ അതിഭയങ്കരമായ സ്ഫോടനമുണ്ടാവുകയും തീ അടുത്തുള്ള കണ്ടെയ്‌നറുകളിലേക്ക് പടരുകയും ചെയ്തു. ഈ കണ്ടെയ്നറുകളിലൊക്കെ കെമിക്കലുകളാണ് സൂക്ഷിച്ചിരുന്നത്. ഇത് തീ പടരാൻ കാരണമായി. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ പ്രദേശത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോളും തുടരുകയാണ്.

    “ഞങ്ങളുടെ അഗ്നിശമന സേനയുടെ ചരിത്രത്തിൽ ഒരു സംഭവത്തിൽ ഇത്രയധികം അഗ്നിശമന സേനാംഗങ്ങളെ നഷ്ടപ്പെട്ടിട്ടില്ല,” മുൻ സീനിയർ അഗ്നിശമന സേനാംഗമായ ഭരത് ചന്ദ്ര എഎഫ്‌പിയോട് പറഞ്ഞു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതമാണ്, മരണസംഖ്യ ഇനിയും ഉയാരന്‍ സാധ്യതയുണ്ടെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    മരണപ്പെട്ടവരുടെ കുറ്റുംബാംഗങ്ങൾക്ക് 50,000 ടാക്ക വീതവും പരുക്കേറ്റവർക്ക് 20,000 ടാക്ക വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
    Published by:Arun krishna
    First published: