• HOME
  • »
  • NEWS
  • »
  • world
  • »
  • Earthquake in Afghan | പടിഞ്ഞാറന്‍ അഫ്ഗാനില്‍ ഭൂചലനം; നാല് കുട്ടികളടക്കം 26 മരണം

Earthquake in Afghan | പടിഞ്ഞാറന്‍ അഫ്ഗാനില്‍ ഭൂചലനം; നാല് കുട്ടികളടക്കം 26 മരണം

റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 26 പേര്‍ മരിച്ചു.

  • Last Updated :
  • Share this:
    ഹെറാത്: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ (Western Afghanisthan) ഭൂചലനം (Earth quake). റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 26 പേര്‍ മരിച്ചു.

    തിങ്കളാഴ്ചയാണ് അഫ്ഗാനില്‍ ഭുചലനം അനുഭവപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. ഭൂചലനത്തില്‍ വന്‍നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

    അഫ്ഗാനിലെ ബാദ്ഗിസ് പ്രവശ്യയിലെ ഖാദിസ് ജില്ലയിലും മുഖര്‍ ജില്ലയിലുമാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ് ആളുകള്‍ മരിച്ചതെന്ന് പ്രവിശ്യാവക്താവ് ബാസ് മുഹമ്മദ് സര്‍വാരി വാര്‍ത്താ ഏജന്‍സിയായ എഎഎഫ്പിയോട് പറഞ്ഞു.

    2015ല്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ 280 പേര്‍ കൊല്ലപ്പെട്ടിരുന്നു.

    ശാന്തസമുദ്രത്തിൽ അഗ്നിപർവത വിസ്ഫോടനം; സുനാമി ഭീഷണി ഒഴിഞ്ഞ ആശ്വാസത്തിൽ മറ്റു രാജ്യങ്ങൾ

    കടലിനടിയിലെ അഗ്നിപർവ്വത സ്‌ഫോടനത്തിൽ (volcanic eruption undersea) നിന്ന് പസഫിക്കിന് ചുറ്റുമുള്ള സുനാമി ഭീഷണി ഒഴിഞ്ഞ ആശ്വാസത്തിൽ ടോംഗ ദ്വീപ് (Tonga Island). എന്നാൽ ദ്വീപ് രാഷ്ട്രമായ ടോംഗയെ മൂടിയ കൂറ്റൻ ചാരമേഘം ന്യൂസിലാൻഡിൽ നിന്നുള്ള നിരീക്ഷണ വിമാനങ്ങളെ നാശനഷ്‌ടത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിൽ തടസ്സപ്പെടുത്തി.

    ശാന്ത സമുദ്രത്തിനു മുകളിൽ ഒരു കൂൺ പോലെ ഉയരുന്ന ചാരവും നീരാവിയും വാതകവും ഉള്ള ഹംഗ ടോംഗ-ഹംഗ ഹാപായ് അഗ്നിപർവ്വതത്തിന്റെ ഉഗ്ര സ്ഫോടനം സാറ്റലൈറ്റ് ചിത്രങ്ങളിൽ ദൃശ്യമാണ്. ഒരു സോണിക് ബൂം അലാസ്ക വരെ കേൾക്കാമായിരുന്നു.

    ടോംഗയിൽ, അത് കര പ്രദേശത്ത് സുനാമി തിരമാലകൾ സൃഷ്‌ടിച്ചു. ജനങ്ങൾ ഉയർന്ന സ്ഥലങ്ങൾ തേടി പായുകയും ചെയ്തു.

    വൻ സ്‌ഫോടനങ്ങൾ പസഫിക്കിലുടനീളം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയും ജപ്പാനും തങ്ങളുടെ പസഫിക് തീരപ്രദേശത്തുള്ള ആളുകളോട് തീരങ്ങളിൽ നിന്ന് മാറിനിൽക്കാൻ ആഹ്വനം ചെയ്തിരുന്നു.

    സ്‌ഫോടനം ടോംഗയിലേക്കുള്ള ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇവിടെയുള്ള ജനങ്ങൾക്ക് എന്തെങ്കിലും പരിക്കുകളുണ്ടോ എന്ന് അറിയാൻ ഉത്കണ്ഠയോടെ ശ്രമിച്ചിരുന്നു. സർക്കാർ വെബ്‌സൈറ്റുകളും മറ്റ് ഔദ്യോഗിക ഉറവിടങ്ങളും പോലും ഞായറാഴ്ച ഉച്ചയ്ക്ക് ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമല്ലാതെ തുടർന്നു.

    ടോംഗയിൽ ഇതുവരെ പരിക്കുകളോ മരണങ്ങളോ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡൺ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
    Published by:Karthika M
    First published: