ലംബോർഗിനി വാങ്ങാൻ മൂന്നു ഡോളറുമായി കാറോടിച്ചെത്തി; ആളെ തടഞ്ഞ പൊലീസ് വയസ് കേട്ട് ഞെട്ടി

ഈ 'സാഹസിക യാത്ര'യെക്കുറിച്ചുള്ള വിവരം യൂട്ടാ ഹൈവേ പട്രോൾ തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്

News18 Malayalam | news18-malayalam
Updated: May 6, 2020, 11:07 AM IST
ലംബോർഗിനി വാങ്ങാൻ മൂന്നു ഡോളറുമായി കാറോടിച്ചെത്തി; ആളെ തടഞ്ഞ പൊലീസ് വയസ് കേട്ട് ഞെട്ടി
Boy
  • Share this:
ലംബോര്‍ഗിനി വാങ്ങാൻ കാറോടിച്ച് എത്തിയ ആളെക്കണ്ട് ഞെട്ടി പൊലീസ്. യുഎസിലെ യൂട്ടായിലാണ് സംഭവം. ശാരീരിക വൈകല്യമുള്ളയാളാണ് വാഹനത്തിലെന്ന് കരുതിയാണ് യൂട്ടാ ഹൈവെ പട്രോൾ സംഘം കാർ തടഞ്ഞത്. പൊലീസിനെ കണ്ട് വാഹനം ഒതുക്കി നിർത്തുകയും ചെയ്തു. എന്നാൽ കാറിലെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ആളെ കണ്ട് അമ്പരന്നത് പൊലീസാണ്. ചെറിയ ഒരു കുട്ടി ആയിരുന്നു അത്.

വയസ് എത്രയായി എന്ന് ചോദിച്ചപ്പോൾ അഞ്ച് എന്നായിരുന്നു മറുപടി. അമ്മയുമായി വഴക്കിട്ട് സ്പോർട്സ് കാറായ ലംബോര്‍ഗിനി വാങ്ങാൻ ഇറങ്ങിയ വഴിയിലാണ് പൊലീസ് തടഞ്ഞത്. മൂന്നു ഡോളറുമായാണ് കുട്ടി ഡ്രൈവർ ലംബോര്‍ഗിനി വാങ്ങാൻ അമ്മയുടെ കാറുമെടുത്ത് കാലിഫോർണിയയിലേക്ക് പുറപ്പെട്ടത്.

TRENDING:COVID 19| പ്രവാസികള്‍ മടങ്ങിയെത്തുന്നു; കൊച്ചി തുറമുഖത്തും വിമാനത്താവളത്തിലും ഒരുക്കങ്ങൾ പൂർത്തിയായി [NEWS]യുഎഇയില്‍ ജനവാസ മേഖലയിലെ ബഹുനില കെട്ടിടത്തിൽ വൻ അഗ്നി ബാധ [NEWS]അച്ഛനും ചേട്ടനും മാത്രമല്ല; ആക്ഷനിൽ ഒരു കൈനോക്കി വിസ്മയയും; വീഡിയോ വൈറൽ [NEWS]
ഈ 'സാഹസിക യാത്ര'യെക്കുറിച്ചുള്ള വിവരം യൂട്ടാ ഹൈവേ പട്രോൾ തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. 'ലംബോര്‍ഗിനി വാങ്ങിത്തരാൻ ആവശ്യപ്പെട്ട് കുട്ടി അമ്മയോട് വഴക്കിട്ടിരുന്നു. കാർ വാങ്ങില്ലെന്ന് അമ്മ അറിയിച്ചതോടെ സ്വയം ആ സാഹസത്തിന് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു എന്നാണ് ട്വീറ്റിൽ പറയുന്നത്. കയ്യിലുണ്ടായിരുന്ന മൂന്നു ഡോളറും വാഹനം വാങ്ങാനായി കരുതി.

തടഞ്ഞുനിർത്തിയ പൊലീസ് കുട്ടിയോട് വയസും എങ്ങനെയാണ് കാറോടിക്കാൻ പഠിച്ചതെന്നും അടക്കമുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.ബ്രേക്കിൽ കാലെത്തുന്നതിനായി സീറ്റിന്റെ ഏറ്റവും അറ്റത്താണ് കുട്ടി ഇരുന്നിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഏതായാലും വാഹനം വന്ന വഴിയൊന്നും ആർക്കും അപകടം സംഭവിച്ചിട്ടില്ല.. കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ കേസെടുക്കണോ വേണ്ടയോ എന്ന കാര്യം ലോക്കൽ പ്രോസിക്യൂട്ടർ തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു.

കുട്ടി ഇതുവരെ വാഹനം ഡ്രൈവ് ചെയ്തിട്ടില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. അമ്മയും അച്ഛനും ജോലിക്ക് പോയ സമയത്ത് സഹോദരങ്ങളുടെ കണ്ണുവെട്ടിച്ചാണ് കാറുമായി പുറത്തിറങ്ങിയത്.

First published: May 6, 2020, 11:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading