ഹെറോയിനുമായി അഞ്ചുവയസുകാരൻ സ്കൂൾ എത്തിയതോടെ പിതാവ് കുടുങ്ങി. മസാച്യുസെറ്റ്സ് സ്വദേശി ബെന്നി ഗാർസ്യ എന്നയാളാണ് മകന്റെ വികൃതിയെത്തുടർന്ന് മയക്കു മരുന്ന് കേസിൽ ഇപ്പോൾ വിചാരണ നേരിടുന്നത്.
സ്പൈഡർമാൻ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു ചെറിയ ഹെറോയിൻ പാക്കറ്റുമായി ഗ്രാസിയയുടെ മകൻ കിൻഡർ ഗാർഡനിലെത്തിയെന്നാണ് അധികൃതർ പറയുന്നത്. സ്കൂളിൽ വച്ച് തന്നെ പൊടി വായിലിട്ട കുട്ടി, ഇത് കഴിച്ചാൽ താന്‍ സൂപ്പർ ഹീറോ ആയ സ്പൈഡർമാൻ ആകുമെന്ന് അധ്യാപികയോട് പറയുകയായിരുന്നു. സ്കൂൾ അധികൃതർ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്.
Also Read-ചികിത്സയിലിരുന്ന നുസ്രത് ജഹാൻ എംപി ആശുപത്രി വിട്ടു: മരുന്നുകളുടെ അമിതോപയോഗമെന്ന വാദം തള്ളി കുടുംബം
സ്കൂൾ അധികൃതർ നൽകിയ വിവരം അനുസരിച്ച് കുട്ടിയുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കൊക്കെയ്ന്റെയും ഹെറോയിന്റെയും ഇരുനൂറിലധികം പാക്കറ്റുകളാണ് കണ്ടെടുത്തത്. അനധികൃതമായി മയക്കുമരുന്ന് കൈവശ്യം വച്ചതിനും അശ്രദ്ധ കാട്ടി കുഞ്ഞിന് അപകടം വരുന്ന രീതിയിൽ പെരുമാറിയതിനുമാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്. വിചാരണയിൽ ഇയാൾ കുറ്റക്കാരൻ തന്നെയെന്ന് കണ്ടെത്തിയ കോടതി ഗ്രാസിയയെ നവംബർ 20 വരെ കസ്റ്റഡിയിൽ വയ്ക്കാൻ ഉത്തരവിടുകയായിരുന്നു. അതുവരെ ജാമ്യം നൽകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.