കോവിഡ് (Covid) മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ലോകം (World) ഇതുവരെ കരകയറിയിട്ടില്ല. പ്രതിസന്ധികളെല്ലാം മറന്ന് വീണ്ടും ആഘോഷങ്ങള്‍ സജീവമാക്കാനായി ഒത്തുചേര്‍ന്നിരിക്കുകയാണ് ന്യൂയോര്‍ക്കിലെ (Newyork) 500 ദമ്പതികള്‍ (couple). വിവാഹ വേഷത്തിലായിരുന്നു (wedding dress) മിക്കവരും എത്തിയത്. ഇവരില്‍ പലരും വിവാഹം കഴിഞ്ഞവരാണ്. പ്രതീകാത്മക വിവാഹാഘോഷ ചടങ്ങാണ് ഡാംറോഷ് പാര്‍ക്കില്‍ വെച്ച് നടന്നത്.
'2020 മാര്‍ച്ച് 24നായിരുന്നു ഞങ്ങളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് കൊറോണ വ്യാപനം ഉണ്ടായി. അതോടെ എല്ലാം റദ്ദാക്കേണ്ടി വന്നു' പരിപാടിയില്‍ പങ്കെടുത്ത എറിക്ക-റിച്ചാര്‍ഡ് ദമ്പതികള്‍ പറഞ്ഞു. പിന്നീട് കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എല്ലാവരും മാസ്‌ക്ക് ധരിച്ചാണ് ചടങ്ങിന് എത്തിയതെന്നും എറിക്ക ഓര്‍മ്മിക്കുന്നു. എറിക്ക ഇപ്പോള്‍ ഗര്‍ഭിണിയാണ്.
'ഞങ്ങളുടേത് വളരെ ചെറിയൊരു വിവാഹമായിരുന്നു. ഇതേ അവസ്ഥയിലൂടെ കടന്നു പോയ ആളുകളോടൊപ്പം ഇപ്പോള്‍ അടിച്ച് പൊളിക്കാന്‍ കഴിയുന്നത് വളരെ വലിയ കാര്യമായി തോന്നി. അതിനാലാണ് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നത്' റിച്ചാര്‍ഡ് പറഞ്ഞു.
2020ലെ കോവിഡ് മഹാമാരി ന്യൂയോര്‍ക്ക് നഗരത്തെ ആകെ നിശ്ചലമാക്കിയിരുന്നു. ആളും ബഹളവുമില്ലാതെ കിടന്ന നഗരം ഇപ്പോഴാണ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങത്.
മാന്‍ഹട്ടനിലെ പ്രശസ്തമായ ആര്‍ട്ട് കോംപ്ലക്സായ ലിങ്കണ്‍ സെന്റര്‍ ആണ് 500 ദമ്പതികളെ പങ്കെടുപ്പിച്ച് കൊണ്ട് പ്രതീകാത്മക വിവാഹാഘോഷ പരിപാടി സംഘടിപ്പിച്ചത്. കോവിഡ് മൂലം വിവാഹങ്ങള്‍ മുടങ്ങിപ്പോവുകയോ നിശ്ചയിച്ച പ്രകാരം ആഘോഷിക്കാന്‍ പറ്റാതെ പോയവരോ ആയ ദമ്പതികളെ ഉദ്ദേശിച്ചായിരുന്നു പരിപാടി. പക്ഷേ, മറ്റ് ആളുകള്‍ക്കും പങ്കെടുക്കുന്നതില്‍ തടസ്സമൊന്നും ഉണ്ടായിരുന്നില്ല.
എസ്തര്‍ ഫ്രൈസ്നര്‍ സ്റ്റട്ട്സ്മാനെയും ഭര്‍ത്താവ് വാള്‍ട്ടര്‍ സ്റ്റട്ട്സ്മാനെയും പോലെ വര്‍ഷങ്ങളായി വിവാഹ ജീവിതം നയിക്കുന്നവരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
2008ല്‍ കാനഡയിലെ ടൊറന്റോയില്‍ വെച്ച് വിവാഹിതരായവരാണ് ക്ലൈനും അനീസയും. പ്രണയം ആഘോഷിക്കുന്ന ഒരു ദിവസം ഇതുപോലെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും അഭിപ്രായപ്പെടുന്നു.
സ്വവര്‍ഗ്ഗ ദമ്പതികളായ പലരും ന്യൂയോര്‍ക്കിലെ ഈ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.'ഞങ്ങള്‍ സ്വവര്‍ഗ ദമ്പതികളാണ്, പുറത്ത് വന്ന് പരസ്യമായി ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ഞങ്ങളെ സംബന്ധിച്ച വളരെ പ്രധാനപ്പെട്ട കാര്യമാണ്' 56 വയസ്സുള്ള ഒരാള്‍ വ്യക്തമാക്കി. അതേസമയം, ഗര്‍ഭച്ഛിദ്രാവകാശം റദ്ദാക്കാനുള്ള സുപ്രീംകോടതി വിധിയെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു.
മുത്തശ്ശിയുടെ പ്രായമുള്ള സ്ത്രീയോട് പ്രണയാഭ്യർത്ഥന നടത്തിയ 19കാരനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നത് അടുത്തിടെയാണ്. കൗമാരക്കാരനായ ഗ്യൂസെപ്പെ ഡി അന്ന ആണ് 76 വയസുള്ള സ്ത്രീയോട് പ്രണയാഭ്യർത്ഥന നടത്തിയത്. സ്ത്രീയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ കൗമാരക്കാരൻ പുറത്തുവിട്ടതോടെയാണ് വ്യാപകമായ എതിർപ്പുണ്ടായത്. സ്ത്രീയുടെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന ചിത്രമായിരുന്നു ഒന്ന്. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു ഡസനിലധികം ബലൂണുകൾ പിടിച്ച് തന്റെ കാമുകിയെ ആവേശത്തോടെ ചുംബിക്കുന്നതാണ് മറ്റൊരു ചിത്രം. ഈ ചിത്രങ്ങൾ ചേർത്തുണ്ടാക്കിയ വീഡിയോ ടിക് ടോക്കിൽ മാത്രം 1,38,500ലധികം ആളുകൾ കണ്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.