നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിയിൽ തീപിടിത്തം; മരണം 52 ആയി

  ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിയിൽ തീപിടിത്തം; മരണം 52 ആയി

  കെട്ടിടത്തിനുള്ളിൽ നിരവധി പേർ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ

  Image: Reuters

  Image: Reuters

  • Share this:
   ധാക്ക: ബംഗ്ലാദേശിലെ ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 52 ആയി. ബംഗ്ലദേശിലെ രൂപ്ഗഞ്ചിലെ ആറു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജ്യൂസ് ഫാക്ടറിയിലാണ് കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. മരണനിരക്ക് ഇനിയും കൂടിയേക്കാമെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിനുള്ളിൽ നിരവധി പേർ ഇനിയും കുടുങ്ങിക്കിടക്കുന്നതായും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

   ധാക്കയിലേയും നാരായൺഗഞ്ചിലേയും 18 ഫയർ എഞ്ചിൻ യൂണിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. വ്യാഴാഴ്ച്ച വൈകിട്ട് 5.30 ഓടെയാണ് ഫാക്ടറിയുടെ അഞ്ചാമത്തേയും ആറാമത്തേയും നിലയിൽ തീപടരുകയായിരുന്നു. തീപിടുത്തമുണ്ടായതോടെ രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്നും ചാടിയാണ് മൂന്ന് പേർ മരിച്ചത്. കാണാതായവരിൽ 44 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

   You may also like:രോഗിയായ കുട്ടിയുടെ പേരിൽ ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണപ്പിരിവ് നടത്തിയ അമ്മയും മകളും അറസ്റ്റിൽ

   ഫാക്ടറിയുടെ പ്രധാന കവാടവും എക്സിറ്റ് ഗേറ്റും അടച്ചിട്ടതാണ് വൻ ദുരന്തത്തിന് കാരണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഫാക്ടറിയിൽ നിന്ന് പുറത്തു കടക്കാൻ ഈ മാർഗം മാത്രമായിരുന്നു ഉണ്ടായിരുന്നത്. കെട്ടിടത്തിന് അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.


   അതേസമയം, അഗ്നിബാധ പൂർണമായും നിയന്ത്രണവിധേയമായാൽ മാത്രമേ നാശനഷ്ടത്തിന്റെ വ്യാപ്തി കണ്ടെത്താനാകൂ എന്ന് നാരായൺഗഞ്ച് ജില്ലാ ഫയർ സർവീസ് അബ്ദുള്ള അൽ അർഫിൻ പറഞ്ഞു. അഗ്നിബാധയുടെ കാരണവും ഇതുവരെ കണ്ടെത്തിയിട്ടില്ല.

   You may also like:'നിർഭയ' മോഡൽ പീഡനം; മലയാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി തടവിൽ അതിക്രൂരമായി പീഡിപ്പിച്ചു

   സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയേയും ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുണ്ട്.

   2019 ഫെബ്രുവരിയിൽ, 400 വർഷം പഴക്കമുള്ള പ്രദേശത്ത് വലിയ തീപിടിത്തമുണ്ടായിരുന്നു. അപ്പാർട്ടുമെന്റുകൾ, കടകൾ, വെയർഹൗസുകൾ എന്നിവക്കാണ് തീപിടിച്ചത്. അന്ന് 67 പേരാണ് മരിച്ചത്. ഓൾഡ് ധാക്കയിൽ രാസവസ്തുക്കൾ അനധികൃതമായി സൂക്ഷിക്കുന്ന വീട്ടിൽ 2010 ൽ ഉണ്ടായ മറ്റൊരു തീപിടുത്തത്തിൽ 123 പേർ മരിച്ചു. 2013 ൽ ധാക്കയ്ക്ക് സമീപം ഒരു വസ്ത്ര ഫാക്ടറി സമുച്ചയം തകർന്ന് 1,100 ൽ അധികം ആളുകൾ മരിച്ചതിനെത്തുടർന്ന് അധികൃതർ കർശന സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തി.
   Published by:Naseeba TC
   First published:
   )}