ഫോൺ ചാർജിങ്ങിലിട്ട് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് എത്രമേൽ അപകടകരമാണെന്ന് പലപ്പോഴും ഓർക്കാറില്ല. മൊബൈൽ ഫോൺ കുത്തിവച്ച് ഉപയോഗിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 54 കാരിയായ സ്ത്രീക്ക് സ്വന്തം ജീവൻ നഷ്ടപ്പെട്ടുവെന്നതാണ് തായ്ലൻഡിൽ നിന്നുള്ള ദുരന്തവാർത്ത. കഴിഞ്ഞ ആറാം തീയതിയാണ് സംഭവം. വടക്കൻ തായ്ലൻഡിലെ ഉടോൺ താനി പ്രവിശ്യയിൽ താമസിക്കുന്ന യൂയെന്‍ സംപ്രീസ്റ്റ്യനാണ് തന്റെ ഭർത്താവ് പിറന്നാൾ സമ്മാനമായി നൽകിയ മൊബൈൽ ഫോണിൽ നിന്നും ഷോക്കേറ്റത്.
ഡെയിലി മെയിൽ വെബ്സൈറ്റ് പ്രദ്ധീകരിച്ച വാർത്ത പ്രകാരം ഷോക്കേറ്റ് പാടുകളോടെ കിടക്കയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടത്. ഭാര്യ മിക്കവാറും വൈകുന്നേരങ്ങളിൽ ഇങ്ങനെ മൊബൈൽ ഫോണിൽ വീഡിയോ ഗെയിമുകൾ കളിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ഇങ്ങനെയൊരു അവസ്ഥ സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും സംഭവം വിവരിച്ചുകൊണ്ട് ഭർത്താവ് ഗ്രിഎവിങ് പൈവാൻ പറഞ്ഞു.
ഭർത്താവ് വൈകുന്നേരം ചൂണ്ടയിടാൻ പോകുമ്പോൾ തന്റെ കട്ടിലിൽ കിടന്ന് ഫോൺ ഉപയോഗിക്കുകയായിരുന്നു യൂയെൻ. ഈ സമയം ഫോൺ ചാർജിങ്ങിനായി കുത്തിവെച്ചിരിക്കുകയായിരുന്നു. രാത്രി മടങ്ങി വന്ന പൈവാൻ ഭാര്യ അബോധാവസ്ഥയിൽ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. കൈയിൽ പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു.
You may also like:ഇന്ത്യക്കാരന്റെ ബാഗേജില്‍ ചാണകവറളി; പിടികൂടി നശിപ്പിച്ച് യു.എസ്. വിമാനത്താവള ഉദ്യോഗസ്ഥര്‍
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും, ഭർത്താവ് കാണുന്നതിനും നാലുമണിക്കൂറെങ്കിലും മുന്നേ യൂയെൻ മരിച്ചിരുന്നു. വിളിച്ചിട്ട് എഴുന്നേൽക്കാത്തത് കണ്ടപ്പോഴേ അപകടം തോന്നിയതായി ഗ്രീവിങ് പൈവാൻ പറഞ്ഞു. ഇവർക്ക് മക്കളില്ല. രണ്ടു ദിവസം മുമ്പാണ് പൈവാൻ ഭാര്യക്ക് പുതിയ മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തത്. മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നത് ഭാര്യക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും, എന്നാൽ ഇത് ഇത്രമേൽ അപകടകരമെന്ന് അറിയില്ലായിരുന്നുവെന്നും അയാൾ പറഞ്ഞു.
You may also like:സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച പണം കോവിഡ് ഫണ്ടിലേക്ക് നൽകി; ഏഴ് വയസ്സുകാരന് പുത്തൻ സൈക്കിൾ സമ്മാനിച്ച് സ്റ്റാലിൻ
സ്ത്രീയുടെ വലത് കൈയിലെ പാടുകൾ ഷോക്കറ്റത് കൊണ്ടുണ്ടായതാണെന്നും, മരണത്തിൽ എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതയോ കുടുംബത്തിന്റെ ഭാഗത്ത് നിന്നുള്ള സംശയാസ്പദമായ ഇടപെടലുകളോ ഇല്ലെന്നും വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. മരണ കാരണം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
2019 ൽ സമാനമായ സംഭവം ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ നീമുച്ചിലാണ് 16 കാരന് ജീവൻ നഷ്ടപ്പെട്ട സംഭവം. പബ്ജിയാണ് വില്ലനായത്. 12ആം ക്ലാസ്സുകാരനായ ഫുർഖാൻ ഖുറേഷി തുടർച്ചയായി 6 മണിക്കൂർ നേരമാണ് പബ്ജി ഗെയിം കളിച്ചത്. ഹൃദയാഘാതമാണ് ഫുർഖാന്റെ ജീവനെടുത്തത്. ഗെയിം കളിക്കുന്നതിനിടെ എതിർ കളിക്കാരോട് തത്സമയം സംസാരിക്കാമെന്നതാണ് പബ്ജിയെ കൗമാരക്കാർക്കിടയിൽ സ്വീകര്യമാക്കിയ ഒരു ഘടകം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.