ഇന്റർഫേസ് /വാർത്ത /World / കേക്ക് തീറ്റ മത്സരത്തിൽ പങ്കെടുത്ത സ്ത്രീയ്ക്ക് ദാരുണാന്ത്യം

കേക്ക് തീറ്റ മത്സരത്തിൽ പങ്കെടുത്ത സ്ത്രീയ്ക്ക് ദാരുണാന്ത്യം

cake

cake

മത്സരത്തിൽ പങ്കെടുത്ത് പരിധിയിൽ അധികം കേക്ക് കഴിച്ച സ്ത്രീ കുഴഞ്ഞുവീഴുകയായിരുന്നു.

  • Share this:

കേക്ക് തീറ്റ മത്സരത്തിൽ പങ്കെടുത്ത് പരിധിയിലധികം കേക്ക് കഴിച്ച അറുപതുകാരിക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലാണ് സംഭവം. ഓസ്ട്രേലിയൻ വാർഷികദിനാഘോഷത്തിന്‍റെ ഭാഗമായാണ് ക്വീൻസ്‌ലാൻഡിലെ ഒരു പബ്ബിൽ കേക്ക് തീറ്റ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ പങ്കെടുത്ത് പരിധിയിൽ അധികം കേക്ക് കഴിച്ച സ്ത്രീ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി അവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഓസ്ട്രേലിയൻ പരമ്പരാഗത മധുരപലഹാരമാ ക്യൂബ് സ്പോഞ്ച് കേക്കാണ് മത്സരത്തിന്‍റെ ഭാഗമായി കഴിക്കാനായി നൽകിയത്. മറ്റുള്ളവർക്കൊപ്പം മത്സരിച്ച് കേക്ക് കഴിഞ്ഞ അറുപതുകാരി കുഴഞ്ഞുവീഴുകയായിരുന്നു. ചോക്ലേറ്റിനൊപ്പം തേങ്ങയും ചേർത്ത് തയ്യാറാക്കിയ സ്പോഞ്ച് കേക്കാണ് മത്സരത്തിനുണ്ടായിരുന്നത്. സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണ് പൊലീസ്.

കേക്ക് തീറ്റ മത്സരത്തിനിടെ മരിച്ച അറുപതികാരിക്ക് മത്സരം സംഘടിപ്പിച്ച ഹോട്ടൽ മാനേജ്മെന്‍റും ജീവനക്കാരും ചേർന്ന് അനുശോചനം രേഖപ്പെടുത്തി. 'ഈ ദാരുണമായ സംഭവത്തിൽ അന്തരിച്ച സ്ത്രീയുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു. ഏറ്റവും ദുഷ്ക്കരമായ ഈ സമയത്ത് ഹോട്ടൽ മാനേജ്മെന്‍റും ജീവനക്കാരും മരിച്ചയാളുടെ കുടുംബത്തിനൊപ്പം നിൽക്കുന്നു. സംഭവത്തിൽ കേക്ക് തീറ്റ മത്സരത്തിന് നേതൃത്വം നൽകിയ ജീവനക്കാർക്ക് എല്ലാവിധ പിന്തുണയും നൽകും"- ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

First published:

Tags: 60 Year Old Woman Dies, Australia annual day, Cake-Eating Competition, Cake-Eating Contest