നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • സുനാമിയിൽ 62 മരണം; 600 ഓളം പേർക്ക് പരുക്കേറ്റു

  സുനാമിയിൽ 62 മരണം; 600 ഓളം പേർക്ക് പരുക്കേറ്റു

  • Share this:
   ജക്കാർത്ത: ഇന്തോനേഷ്യയിൽ ആഞ്ഞടിച്ച സുനാമിയിൽ 62 പേർ മരിച്ചു. ഇന്ത്യനേഷ്യയിലെ സുന്ദ സ്ട്രൈറ്റ് തീരത്താണ് സുനാമി ആഞ്ഞടിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 600 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.

   മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. ക്രകതോവ അഗ്നിപർവത സ്ഫോടനമാണ് സുനാമിക്ക് കാരണമായത്.

   അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ കടലിനടിയിലുണ്ടായ മണ്ണിടിച്ചിലാണ് സുനാമിക്ക് വഴി വെച്ചതെന്നാണ് അനുമാനം. 1984ൽ ക്രകതോവ അഗ്നിപർവതത്തിലെ സ്ഫോടനത്തോട് അനുബന്ധിച്ച് ഉണ്ടായ സുനാമിയിൽ മുപ്പതിനായിരത്തിലധികം ആളുകളാണ് മരിച്ചത്.

   First published: