നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഭൂചനലത്തിൽ വിറച്ച് ഇന്തോനേഷ്യ: മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് ശക്തമായ ചലനങ്ങൾ

  ഭൂചനലത്തിൽ വിറച്ച് ഇന്തോനേഷ്യ: മണിക്കൂറുകളുടെ ഇടവേളയിൽ രണ്ട് ശക്തമായ ചലനങ്ങൾ

  അപകടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

  earthquake

  earthquake

  • News18
  • Last Updated :
  • Share this:
   ജക്കാർത്ത: ഇന്തോനേഷ്യയെ വിറപ്പിച്ച് ശക്തമായ ഭൂചലനങ്ങൾ. 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് പുലർച്ചെ രാജ്യത്തുണ്ടായത്. അപകടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആംബൺ ദ്വീപിന്റെ തെക്ക്, 208 കിലോമീറ്റർ അഥവാ 129 മൈൽ ആഴത്തിൽ ബന്ദാ കടലിൽ ലോക്കൽ സമയം 11.53ന് ആയിരുന്നു ഭൂചലനം വളരെ ആഴത്തിലുണ്ടായ ഭൂചലനമായതിനാല്‍ സുനാമി സാധ്യതയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും അറിയിച്ചിട്ടുണ്ട്.

   Also Read-റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു; കാലാവധി തീരാൻ ആറുമാസം കൂടിയുള്ളപ്പോഴാണ് രാജി

   തെക്കുകിഴക്കൻ മേഖലയിലെ പപ്വയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി മണിക്കൂറുകൾക്കുള്ളിൽ തന്നെയാണ് രണ്ടാമത്തെ ഭൂചലനവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിലും പ്രാഥമിക അത്യാഹിതങ്ങൾ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ വർഷം 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടർന്നുണ്ടായ സുനാമിയിലും സുലാവേസി ദ്വീപിലെ പലുവില്‍ 2200 പേർക്കാണ് ജീവൻ നഷ്ടമായത്. ആയിരത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തിരുന്നു.

   First published: