COVID 19 | വരിയിൽ കാത്തുനിന്ന 70കാരി പാകിസ്ഥാനിൽ കുഴഞ്ഞുവീണ് മരിച്ചു; കാത്തുനിന്നത് ആശ്വാസ ധനത്തിനായി

ഇത്തരത്തിലുള്ള ആശ്വാസധനം വിതരണം ചെയ്യുമ്പോൾ പ്രായമായവർക്ക് ഇരിക്കാൻ തണലിൽ സംവിധാനം ഒരുക്കണമെന്നും ഇത്രയും വലിയ വരിയിൽ സാമൂഹ്യ അകലം പാലിച്ചിരുന്നില്ലെന്നും അവർ ആരോപിച്ചു.

News18 Malayalam | news18
Updated: May 7, 2020, 9:29 PM IST
COVID 19 | വരിയിൽ കാത്തുനിന്ന 70കാരി പാകിസ്ഥാനിൽ കുഴഞ്ഞുവീണ് മരിച്ചു; കാത്തുനിന്നത് ആശ്വാസ ധനത്തിനായി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: May 7, 2020, 9:29 PM IST
  • Share this:
ഇസ്ലാമബാദ്: കൊറോണ വൈറസ് എയ്ഡ് സ്കീമിന്റെ ഭാഗമായി സർക്കാർ നൽകുന്ന പണം ലഭിക്കാൻ വരിയിൽ അഞ്ചു മണിക്കൂർ കാത്തുനിന്ന 70കാരി പാകിസ്ഥാനിൽ കുഴഞ്ഞുവീണ് മരിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.

സാഹിബ് ബിബി എന്ന എഴുതുകാരിയാണ് ചൂടു കാലാവസ്ഥയെ തുടർന്ന് നിർജ്ജലീകരണം സംഭവിച്ച് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സർഗോധ നഗരത്തിലെ നാഷണൽ ഡാറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റി (NADRA) ഓഫീസിന് മുന്നിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ലാഹോറിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ ദൂരെയാണ് ഈ സ്ഥലം.

You may also like:IAS പരീക്ഷയേക്കാൾ കടുപ്പം ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറെന്ന് ചേതൻ ഭഗത്; ചുട്ട മറുപടിയുമായി ഗോവൻ ബ്യൂറോക്രാറ്റ് [NEWS]ആശുപത്രിയിൽ ശവശരീരങ്ങൾക്ക് അരികിലുറങ്ങുന്ന കോവിഡ് 19 രോഗികൾ [NEWS]മറ്റു സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് രൂപ കച്ചവടം; കേരളത്തിലെ വിദേശ മദ്യ വിൽപ്പന ശാലകൾ എന്തുകൊണ്ട് തുറക്കുന്നില്ല [NEWS]

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബുദ്ധിമുട്ടിലായവർക്ക് എഹ്സാസ് കഫാലത്ത് പരിപാടിയിലൂടെ 12,000 രൂപ NADRA നൽകുന്നുണ്ട്. അഞ്ചു മണിക്കൂറാണ് തുടർച്ചയായി ബിബിയിൽ പൊരിയുന്ന വെയിലിൽ പണം ലഭിക്കുന്നതിനായി കാത്തുനിന്നത്. കുഴഞ്ഞു വീണ അപ്പോൾ തന്നെ അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, സംഭവത്തിൽ സർക്കാരിനെതിരെയും NADRAയ്ക്കെതിരെയും പ്രതിഷേധവുമായി ബിബിയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തി. ഇത്തരത്തിലുള്ള ആശ്വാസധനം വിതരണം ചെയ്യുമ്പോൾ പ്രായമായവർക്ക് ഇരിക്കാൻ തണലിൽ സംവിധാനം ഒരുക്കണമെന്നും ഇത്രയും വലിയ വരിയിൽ സാമൂഹ്യ അകലം പാലിച്ചിരുന്നില്ലെന്നും അവർ ആരോപിച്ചു.

പാകിസ്ഥാനിൽ ഇതുവരെ 24, 000 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 564 പേർ ഇതുവരെ കോവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ട്.

First published: May 7, 2020, 9:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading