HOME » NEWS » World » 8 DEAD 55 INJURED IN SRILANKAN PRISON RIOT GG

രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് കലാപം; ശ്രീലങ്കയിൽ 8 തടവുകാർ കൊല്ലപ്പെട്ടു

റിമാൻഡ് തടവുകാരിൽ ചിലർ ബലം പ്രയോഗിച്ച് വാതിൽ തുറന്ന് രക്ഷപ്പെടാൻ ശ്രമിച്ചതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്

News18 Malayalam | news18-malayalam
Updated: November 30, 2020, 5:05 PM IST
രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് കലാപം; ശ്രീലങ്കയിൽ 8 തടവുകാർ കൊല്ലപ്പെട്ടു
srilanka
  • Share this:
കൊളംബോ: ശ്രീലങ്കൻ ജയിലിലുണ്ടായ കലാപത്തിൽ എട്ട് തടവുകാർ കൊല്ലപ്പെട്ടു. 55 ഓളം പേർക്ക് പരിക്കേറ്റു. മഹാരയിലെ ഉയർന്ന സുരക്ഷാ സംവിധാനങ്ങളുള്ള ജയിലിലാണ് കലാപമുണ്ടായത്. ഞായറാഴ്ച രാത്രി പൊലീസുകാരെ ആക്രമിച്ച തടവുകാർ രണ്ട് വാർഡനുകളെ ബന്ദികളാക്കി. ജയിലിലെ അടുക്കളയ്ക്ക് തീയിടുകയും ചെയ്തുവെന്ന് ജീവനക്കാരും പൊലീസും പറഞ്ഞു.

റിമാൻഡ് തടവുകാരിൽ ചിലർ ബലം പ്രയോഗിച്ച് വാതിൽ തുറന്ന് രക്ഷപ്പെടാൻ ശ്രമിച്ചതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഈ നീക്കത്തെ ചെറുക്കാൻ ജയിൽ അധികൃതർക്ക് നടപടി സ്വീകരിക്കേണ്ടി വന്നതായി പൊലീസ് വക്താവ് അജിത്ത് രൊഹാന പറഞ്ഞു. തടവുകാർ ബന്ദികളാക്കിയ ഉദ്യോഗസ്ഥരെ മോചിപ്പിച്ചു.

ജയിലിൽ കോവിഡ് പടർന്നു പിടിക്കുന്നതിനെ തുടർന്നാണ് തടവുകാർ രക്ഷപ്പെടാൻ ശ്രമിച്ചത്. 175 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തങ്ങളെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്ന് മഹാര ജയിലിലെ തടവുകാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജയിലുകളിൽ കൂടുതൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ ജയിലുകളിൽ തടവുകാർ പ്രതിഷേധിച്ചിരുന്നു.



സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി പൊലീസ് വ്യക്തമാക്കി. സുരക്ഷയ്ക്കായി കൂടുതൽ ഉദ്യോഗസ്ഥരെ ജയിലിൽ വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Published by: Gowthamy GG
First published: November 30, 2020, 5:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading