നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • 20 years 9/11 : ഇനിയും പുറംലോകമറിയാത്ത രഹസ്യങ്ങൾ; അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറുമ്പോൾ അമേരിക്കയുടെ വികാരമെന്ത്?

  20 years 9/11 : ഇനിയും പുറംലോകമറിയാത്ത രഹസ്യങ്ങൾ; അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറുമ്പോൾ അമേരിക്കയുടെ വികാരമെന്ത്?

  രണ്ട് വേൾഡ് ട്രേഡ് സെന്റർ ടവറുകൾ തകർക്കുകയും പെന്റഗൺ ആക്രമിക്കപ്പെടുകയും ഫ്ലൈറ്റ് 93 തകർന്നുവീഴുകയും ചെയ്ത സമയത്തെ അനുസ്മരിച്ച് ആറ് നിമിഷത്തെ നിശബ്ദത ആചരിക്കും.

  Image Credits : (എപി ഫോട്ടോ/ചാവോ സോയ് ചിയോങ്)

  Image Credits : (എപി ഫോട്ടോ/ചാവോ സോയ് ചിയോങ്)

  • Share this:
   അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയും താലിബാൻ അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് അമേരിക്ക 9/11 ആക്രമണത്തിന്റെ 20 -ാം വാർഷികം ആചരിക്കുന്നത്. 19 അൽ-ക്വയ്ദ ഭീകരർ ചേർന്ന് നടത്തിയ ഭീകരാക്രമണം അമേരിക്കയുടെ സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ ഹൃദയങ്ങളിലേക്കാണ് ഇടിച്ചു കയറിയത്. ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ഹൃദയം നുറുങ്ങുന്ന മൂന്ന് ആക്രമണങ്ങളാണ് 2001 സെപ്റ്റംബ‍‍‍ർ 11ന് അമേരിക്കയിൽ അരങ്ങേറിയത്.

   എന്നാൽ അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പൂർണമായും പിൻവലിച്ചതാണ് 9/11 ആക്രമണത്തിന്റെ 20-ാം വാർഷികത്തിൽ ചർച്ചയാകുന്നത്. ന്യൂയോർക്കിലെ ഗ്രൗണ്ട് സീറോയിൽ, ആക്രമണത്തിൽ തകർന്ന ഇരട്ട ഗോപുരങ്ങൾ നിന്നിരുന്ന സ്ഥലത്ത് ഇന്ന് രണ്ട് കുളങ്ങളാണുള്ളത്. അനുസ്മരണത്തിന്റെ ഭാഗമായി രാവിലെ 8:30 ന് ആരംഭിക്കുന്ന നാല് മണിക്കൂർ നീണ്ട ചടങ്ങിൽ ഏകദേശം 3,000ഓളം ആളുകളുടെ ബന്ധുക്കൾ ചടങ്ങിൽ പങ്കെടുക്കും.

   രണ്ട് വേൾഡ് ട്രേഡ് സെന്റർ ടവറുകൾ തകർക്കുകയും പെന്റഗൺ ആക്രമിക്കപ്പെടുകയും ഫ്ലൈറ്റ് 93 തകർന്നുവീഴുകയും ചെയ്ത സമയത്തെ അനുസ്മരിച്ച് ആറ് നിമിഷത്തെ നിശബ്ദത ആചരിക്കും.

   “ഇത് പല അമേരിക്കക്കാ‍ർക്കും വളരെ പ്രധാനപ്പെട്ട വാർഷികമായിരിക്കും “ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ തന്റെ 37-കാരനായ ഭർത്താവ് മൈക്കൽ ഐക്കനെ നഷ്ടപ്പെട്ട മോണിക്ക ഐക്കൺ-മർഫി പറയുന്നു. അവരെ സംബന്ധിച്ചിടത്തോളം, അതിജീവിച്ച മറ്റ് പലരെയും പോലെ, വേദന ഒരിക്കലും മാറിയിട്ടില്ല.

   ഇടക്കാലത്ത് അൽ-ക്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദനെ അമേരിക്ക വേട്ടയാടി കൊലപ്പെടുത്തി. ഇരട്ട ഗോപുരങ്ങൾക്ക് പകരം മാൻഹട്ടനിൽ ഒരു പുതിയ ആകാശ ഗോപുരം ഉയർന്നു. രണ്ടാഴ്ചകൾക്കു മുമ്പ്, കാബൂൾ വിമാനത്താവളത്തിൽ നിന്ന് അവസാനത്തെ യുഎസ് സൈനികരും അമേരിക്കയിലേയ്ക്ക് മടങ്ങി. "എന്നെന്നേക്കുമുള്ള യുദ്ധം" എന്ന് വിളിക്കപ്പെടുന്ന യുദ്ധം അവസാനിച്ചു.

   എന്നാൽ ഒരിക്കൽ ലാദന് അഭയം നൽകിയ താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭരിക്കുന്നു. അമേരിക്കൻ സൈന്യത്തിന് ഇത് അപമാനമായേക്കാം. ഗ്വാണ്ടനാമോ തടവറയിൽ 9/11 ആക്രമണത്തിന്റെ സൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദും മറ്റ് നാല് പേരും കുറ്റം ചുമത്തപ്പെട്ട് ഒമ്പത് വർഷത്തിന് ശേഷവും വിചാരണ കാത്തിരിക്കുന്നു.

   ആക്രമണം എങ്ങനെ നടപ്പാക്കി എന്നതിന്റെ മുഴുവൻ കഥകളും ഇന്നും രഹസ്യമായി തുടരുന്നു. എഫ്ബിഐ അന്വേഷണത്തിന്റെ രഹസ്യരേഖകൾ അടുത്ത ആറ് മാസത്തിനുള്ളിൽ പുറത്തുവിടാൻ കഴിഞ്ഞ ആഴ്ചയാണ് ബൈഡൻ ഉത്തരവിട്ടത്.

   'ബഹുമാനവും സ്മാരകവും'

   ഗ്രൗണ്ട് സീറോയിൽ, ലോകമെമ്പാടു നിന്നുമുള്ള ഏകദേശം 2,753 പേർ, ആദ്യ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. അല്ലെങ്കിൽ തകർന്ന ടവറുകൾക്കടയിൽ കുടുങ്ങി കാണാതായി. പെന്റഗൺ ആക്രമണത്തിൽ 184 പേർ മരിച്ചു. ഭീകരർ റാഞ്ചിയ മറ്റൊരു വിമാനം പെൻസിൽവാനിയായിലെ സോമർസെറ്റ്‌ കൌണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീണു. ഈ വിമാനം വൈറ്റ്‌ഹൌസ്‌ ലക്ഷ്യമാക്കിയാണ്‌ നീങ്ങിയെതെന്നാണ് കരുതുന്നത്.

   യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ശനിയാഴ്ച ഈ ഓരോ സ്ഥലത്തും എത്തി "നഷ്ടപ്പെട്ട ജീവനുകളെ അനുസ്മരിക്കുമെന്ന്" വൈറ്റ് ഹൗസ് അറിയിച്ചു.

   ഇരകളുടെ ബന്ധുക്കൾക്ക്, വാർഷികം, എല്ലായ്പ്പോഴും എന്നപോലെ, അവരുടെ പ്രിയപ്പെട്ടവരുടെ ഓർമ്മ ദിവസം ആണ്. "ഇത് പേൾ ഹാർബർ ആക്രമണം പോലെയായിരുന്നു," വേൾഡ് ട്രേഡ് സെന്ററിൽ അഗ്നിശമന സേനാംഗമായിരുന്ന സഹോദരൻ സ്റ്റീഫനെ അനുസ്മരിച്ച് ഫ്രാങ്ക് സില്ലർ എന്നയാൾ പറയുന്നു.

   "പേൾ ഹാർബർ അമേരിക്ക ഒരിക്കലും മറന്നിട്ടില്ല, 9/11നെക്കുറിച്ചും അമേരിക്ക ഒരിക്കലും മറക്കില്ല".
   Published by:Naveen
   First published: