• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

യുഎഇയിൽ പൊതുമാപ്പിനായി ഒമ്പത് സേവനകേന്ദ്രങ്ങൾ


Updated: July 23, 2018, 10:58 PM IST
യുഎഇയിൽ പൊതുമാപ്പിനായി ഒമ്പത് സേവനകേന്ദ്രങ്ങൾ

Updated: July 23, 2018, 10:58 PM IST
ദുബായ്: യു.എ.ഇയിൽ പൊതുമാപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലേക്ക്. ഇതിന്‍റെ ഭാഗമായി എല്ലാ എമിറേറ്റുകളിലുമായി ഒമ്പത് സേവനകേന്ദ്രങ്ങൾ ആരംഭിക്കുന്നു. സേവനകേന്ദ്രങ്ങളിൽ അപേക്ഷ നൽകി പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താനാകും. അബുദാബിയില്‍ മൂന്നും മറ്റു എമിറേറ്റുകളില്‍ ഓരോന്ന് വീതവുമായാണ് ഒന്‍പത് സേവന കേന്ദ്രങ്ങൾ തുറക്കുന്നത്. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് പൊതുമാപ്പ് സേവന കേന്ദ്രം പ്രവര്‍ത്തിക്കുക.

അബുദാബിയില്‍ ഷഹാമ, അല്‍ഗര്‍ബിയ, അല്‍ഐന്‍ എന്നിവിടങ്ങളിലെ എമിഗ്രേഷന്‍ കൌണ്ടറുകളിൽ അപേക്ഷകള്‍ നൽകാം. ദുബായില്‍ അവീറിലെ എമിഗ്രേഷന്‍ സെന്‍ററിലാണ് പൊതുമാപ്പ് ലഭ്യമാക്കുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ഖുവൈൻ എന്നീ എമിറേറ്റുകളിലെ പ്രധാന എമിഗ്രേഷന്‍ ഓഫീസുകളിലും അപേക്ഷിക്കാവുന്നതാണ്.

യുഎഇയിൽ 2018 ഓഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് ആനുകൂല്യം അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിൽ മതിയായ രേഖകളില്ലാതെ നിമയവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികൾക്ക് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങാനോ, രേഖകൾ നിയമവിധേയമാക്കി യുഎഇയിൽ തുടരുന്നതിനോ അവസരമുണ്ടാകും. യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് രേഖകൾ ശരിയാക്കി 500 ദിർഹം ഫീസായി അടച്ചാൽ മതിയാകും. ഇത്തരക്കാർക്ക് പുതിയ ജോലി കണ്ടെത്തുന്നതിന് അധികൃതർ സഹായിക്കുകയും ചെയ്യും. മാനവവിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ടാണ് ഇത്തരക്കാർക്കായി പുതിയ തൊഴിൽ കണ്ടെത്തി നൽകുന്നത്.
First published: July 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626