പാകിസ്താൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ ഭീകരാക്രമണം; ഭീകരർ ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടു

പാർക്കിംഗ് ഏരിയയിലൂടെ ഉള്ളിൽ കടന്ന ഭീകരർ കണ്ണില്‍ക്കണ്ട എല്ലാവരെയും വെടിവച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ച് ഡയറക്ടറുടെ പ്രതികരണം.

News18 Malayalam | news18-malayalam
Updated: June 29, 2020, 1:13 PM IST
പാകിസ്താൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ ഭീകരാക്രമണം; ഭീകരർ ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടു
പാർക്കിംഗ് ഏരിയയിലൂടെ ഉള്ളിൽ കടന്ന ഭീകരർ കണ്ണില്‍ക്കണ്ട എല്ലാവരെയും വെടിവച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ച് ഡയറക്ടറുടെ പ്രതികരണം.
  • Share this:
കറാച്ചി: പാകിസ്താൻ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിലേക്ക് ഇരച്ചു കയറാൻ ഭീകരര്‍ നടത്തിയ ആക്രമണത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായി വിവരം. ഇന്ന് രാവിലെയാണ് ആയുധങ്ങളുമായി നാലംഗ സംഘം സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ പ്രധാന കവാടത്തിലെത്തിയത്. കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം വെടിവച്ചു വീഴ്ത്തിയത്. ഗ്രനേഡുകളും പ്രയോഗിച്ചിരുന്നു. ആക്രമണത്തിൽ നാല് സെക്യൂരിറ്റി ഗാർഡുകളും ഒരു പൊലീസ് സബ് ഇൻസ്പെക്ടറുമാണ് കൊല്ലപ്പെട്ടത്. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമികളായ നാല് തീവ്രവാദികളെയും വധിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. ഇവരിൽ നിന്ന് ആയുധങ്ങളും ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. 'ദൗർഭാഗ്യകരമായ ഒരു സംഭവമാണ് പാകിസ്താൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്നിരിക്കുന്നത്. പാർക്കിംഗ് ഏരിയയിലൂടെ ഉള്ളിൽ കടന്ന ഭീകരർ കണ്ണില്‍ക്കണ്ട എല്ലാവരെയും വെടിവച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ച് ഡയറക്ടറുടെ പ്രതികരണം.

You may also like:ശശി തരൂരും അനുപം ഖേറും തമ്മിൽ ട്വിറ്റർ യുദ്ധം; തരൂർ വളരെയധികം തരംതാഴുന്നുവെന്ന് ഖേർ [NEWS]ഭർത്താവ് ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്തില്ല; ഇരുപത്തെട്ടുകാരി ജീവനൊടുക്കി [NEWS] Covid 19 | Viral | 'എനിക്ക് ശ്വാസം കിട്ടുന്നില്ല; ഓക്സിജൻ നൽകിയിട്ട് മൂന്ന് മണിക്കൂറായി'; രോഗിയായ മുപ്പത്തിനാലുകാരന്റെ അവസാന സന്ദേശം [NEWS]

സിന്ദ് ഗവർണർ ഇമ്രാൻ ഇസ്മായിൽ സംഭവത്തെ അപലപിച്ച് പ്രതികരിച്ചിട്ടുണ്ട്. 'ഭീകരതയ്ക്കെതിരായ ഞങ്ങളുടെ യുദ്ധത്തെ കളങ്കപ്പെടുത്താൻ ലക്ഷ്യം വച്ച് നടന്ന ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിക്കുകയാണ്.. ആക്രമണത്തിന് ഉത്തരവാദികളായവരെ ജീവനോടെ തന്നെ പിടികൂടി കർശനമായ ശിക്ഷ തന്നെ ഉറപ്പാക്കണമെന്ന് ഐജിക്കും സുരക്ഷ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്.. ' അദ്ദേഹം ട്വീറ്റ് ചെയ്തു.

 

 
First published: June 29, 2020, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading