യുക്രൈനിലെ (Ukraine) റഷ്യൻ അധിനിവേശത്തിനെതിരെ രാജ്യത്തെ ഒട്ടേറെ സാധാരണക്കാര്‍ ആയുധമെടുത്ത് പോരാടുന്നുണ്ട്. ഇപ്പോള്‍ 98 വയസ്സുള്ള ഒരു യുക്രേനിയൻ വനിതയും (Ukrainian Woman) റഷ്യന്‍ സൈന്യത്തിനെതിരെ പോരാടാനായി തയ്യാറായി നില്‍ക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ (Second World War) പങ്കെടുത്ത ഈ യുക്രേനിയൻ സ്ത്രീ റഷ്യന്‍ അധിനിവേശത്തിനിടയില്‍ തന്റെ മാതൃരാജ്യത്തിനായി പോരാടാന്‍ ഒരുക്കമാണെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട്. ഓള്‍ഹ ത്വെര്ഡോക്ലിബോവ എന്ന ഈ വനിത തന്റെ ജീവിതത്തില്‍ രണ്ടാം തവണയാണ് ഒരു യുദ്ധത്തെ അഭിമുഖീകരിക്കുന്നത്. എന്നാല്‍ ത്വെര്ഡോക്ലിബോവയുടെ പ്രായം പരിഗണിച്ച് സര്‍ക്കാര്‍ അവരുടെ വാഗ്ദ്ദാനം ബഹുമാനപൂര്‍വ്വം നിരസിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്.
ത്വെര്ഡോക്ലിബോവയുടെ ഒരു ഫോട്ടോയും അവരുടെ രണ്ടാം ലോകമഹായുദ്ധത്തിലെ സാഹസികതകളെക്കുറിച്ചുള്ള ഒരു കുറിപ്പും യുക്രൈന്റെ വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു. ''രണ്ടാം ലോകമാഹായുദ്ധത്തിൽ പങ്കെടുത്ത ധീര സൈനികയായ 98കാരി ഓള്‍ഹ ത്വെര്ഡോക്ലിബോവ തന്റെ ജീവിതത്തില്‍ രണ്ടാം തവണയാണ് ഒരു യുദ്ധത്തെ അഭിമുഖീകരിക്കുന്നത്. തന്റെ മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ അവര്‍ വീണ്ടും തയ്യാറായിരുന്നു, എന്നാല്‍ എല്ലാ യോഗ്യതകളും അനുഭവങ്ങളും ഉണ്ടായിരുന്നിട്ടും പ്രായം കണക്കിലെടുത്ത് അവരുടെ അഭ്യർത്ഥന ബഹുമാനപൂർവ്വം നിരസിക്കപ്പെട്ടു. അവര്‍ ഉടന്‍ തന്നെ കീവില്‍ മറ്റൊരു വിജയം ആഘോഷിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്!'' ഉക്രെയ്നിന്റെ വിദേശകാര്യ മന്ത്രാലയം കുറിച്ചു.
98 y.o. Olha Tverdokhlibova, WWII veteran faced a war for the 2nd time in her life.
She was ready to defend her Motherland again, but despite all the merits and experience was denied, though, because of age. We are sure, she will celebrate another victory soon in Kyiv!#Ukrainepic.twitter.com/jI39RyCCJK
രണ്ടാംലോകമഹായുദ്ധത്തില്‍ പങ്കെടുത്ത കാലത്തെ യൂണിഫോമും മെഡലുകളും ധരിച്ച് നില്ക്കുന്ന ത്വെര്ഡോക്ലിബോവയുടെ ഒരു ചിത്രവും ഉക്രെയ്നിന്റെ വിദേശകാര്യ മന്ത്രാലയം ആ ട്വീറ്റിനൊപ്പം പങ്കുവച്ചു. മാര്‍ച്ച് 18ന് പങ്കുവച്ച ട്വീറ്റിന് നാലായിരത്തോളം ലൈക്കും അറുന്നൂറിലധികം റിട്വീറ്റുകളും ലഭിച്ചു. കൂടാതെ ഒട്ടേറേ പേര്, അവരുടെ സാഹസിക മനോഭാവവും പ്രായത്തെ വെല്ലുവിളിക്കുന്ന ധീരതയെയും അഭിനന്ദിച്ച് കമന്റുകള്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
റഷ്യന്‍ സൈന്യത്തിനെതിരെ പോരാടാന്‍ എത്തിയ ആദ്യത്തെ മുതിര്‍ന്ന വനിതയല്ല ത്വര്ഡോക്ലിബോവ. റഷ്യന്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് 79 വയസ്സുള്ള വാലന്റീന കോണ്സ്റ്റാന്റിനോവ്സ്ക് എന്ന ഉക്രേനിയന്‍ വനിത ആയുധ പരിശീലനം നടത്തുന്നത് രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. കിഴക്കന്‍ ഉക്രെയ്നിലെ മരിയുപോളില്‍ നാഷണല്‍ ഗാര്‍ഡിന്റെ ആസാള്ട്ട് റൈഫിള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനമായിരുന്നു വാലന്റീന നടത്തിയത്.
ആസന്നമായ റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ പ്രായമായവരും കുട്ടികളും ഉള്‍പ്പെടെ നിരവധി ഉക്രേനിയന്‍ പൗരന്മാര് പങ്കെടുക്കുന്ന സായുധ പരിശീലനത്തിന്റെ ഭാഗമായിരുന്നു ഇത്. എന്തെങ്കിലും സംഭവിച്ചാല്‍ താന്‍ വെടിവയ്ക്കാന്‍ മടിക്കില്ലെന്ന് വാലന്റീന പറഞ്ഞതായി അന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ വീടിനെയും നഗരത്തെയും കുട്ടികളെയും താന്‍ സമര്‍പ്പണബോധത്തോടെ സംരക്ഷിക്കുമെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.