• HOME
  • »
  • NEWS
  • »
  • world
  • »
  • പിക്കപ്പ് വാഹനത്തിൽനിന്ന് 12 അടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി; വീഡിയോ വൈറൽ

പിക്കപ്പ് വാഹനത്തിൽനിന്ന് 12 അടി നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടി; വീഡിയോ വൈറൽ

ആരായാലും കണ്ടാൽ ഭയന്നുപോകുന്ന പാമ്പിനെ കണ്ട് ഇദ്ദേഹവും ഞെട്ടി. ഉടൻ തന്നെ അവിടെനിന്ന് വീട്ടിലേക്ക് തിരിച്ചെടുത്തുകയും സ്നേക്ക് റെസ്ക്യൂ സംഘത്തെ വിളിക്കുകയും ചെയ്തു

  • Share this:
അവധി ദിവസം കഴിഞ്ഞ് വാഹനം എടുക്കാൻ എത്തിയപ്പോൾ അതിനകത്ത് ഉഗ്രനൊരു മൂർഖൻ പാമ്പ്. 12 അടി നീളമുള്ള പാമ്പിനെ കണ്ടെത്തിയാൽ ആരുമൊന്ന് പരിഭ്രമിച്ചുപോകും. തായ്‌ലൻഡിലെ സൂറത്ത് താനിയിലാണ് സംഭവം. പിക്കപ്പ് ട്രക്കിന്‍റെ പിൻഭാഗത്താണ് യുവാവ് പാമ്പിനെ കണ്ടെത്തിയത്. ആരായാലും കണ്ടാൽ ഭയന്നുപോകുന്ന പാമ്പിനെ കണ്ട് ഇദ്ദേഹവും ഞെട്ടി. ഉടൻ തന്നെ അവിടെനിന്ന് വീട്ടിലേക്ക് തിരിച്ചെടുത്തുകയും സ്നേക്ക് റെസ്ക്യൂ സംഘത്തെ വിളിക്കുകയും ചെയ്തു.

ഏതായാലും വിദഗ്ദ്ധരായവർ സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. പിക്കപ്പ് വാഹനത്തിൽനിന്ന് പാമ്പിനെ രക്ഷിക്കുന്നതിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ക്ലിപ്പിൽ ഒരു കൂട്ടം ആളുകൾ ചേർന്ന് പിക്കപ്പ് ട്രക്കിൽ നിന്ന് പാമ്പിനെ രക്ഷിക്കുന്നത് കാണിക്കുന്നു.

“രക്ഷപെടുത്തുന്നതിനിടെ പാമ്പിന് മുറിവേറ്റിട്ടില്ലെന്നും അത് ആരെയും കടിച്ചിട്ടില്ലെന്നും എനിക്ക് ആശ്വാസമായി,” പിക്കപ്പ് ട്രക്കിന്റെ ഉടമ Newsflare.com-നോട് പറഞ്ഞു.








View this post on Instagram






A post shared by NowThis (@nowthisnews)





രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്നുള്ള കമന്റുകളുടെ പ്രവാഹത്തിനൊപ്പം 2.5 ലക്ഷത്തിലധികം വ്യൂസ് നേടി. “ഈ പാമ്പ് എങ്ങനെ ഇത്രയും വലുതായി എന്ന് അറിയില്ലായിരുന്നു," പാമ്പിന്റെ ഭക്ഷണക്രമം അറിയാൻ മറ്റൊരാൾ ആകാംക്ഷയോടെ വീഡിയോയിലെ മൂർഖൻ പാമ്പിന്റെ വലിപ്പത്തിൽ അത്ഭുതം പ്രകടിപ്പിച്ചു. ഇത്തരത്തിൽ രസകരമായ നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് അടിയിൽ വരുന്നത്.
Published by:Anuraj GR
First published: