Death | ഹെലികോപ്റ്റപറിൻറെ പ്രൊപ്പല്ലെറിൽ തട്ടി 21 കാരന് ദാരുണാന്ത്യം
Death | ഹെലികോപ്റ്റപറിൻറെ പ്രൊപ്പല്ലെറിൽ തട്ടി 21 കാരന് ദാരുണാന്ത്യം
ഹെലികോപ്റ്ററിൻറെ പ്രൊപ്പല്ലർ ഓഫാവാത്തത് അറിയാതെ പിന്നിലേക്ക് പോയതിനാലാണ് അപകടം ഉണ്ടായത്.
Last Updated :
Share this:
ഗ്രീസിൽ വിനോദയാത്രയ്ക്കായി പോയ ബ്രിട്ടീഷ് പൗരനാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം ഏദൻസിൽ വെച്ചാണ് സംഭവം ഉണ്ടായത്. അപകടം നടക്കുമ്പോൾ യുവാവിനൊപ്പം മൂന്ന് സുഹൃത്തുക്കൾ സ്വകാര്യ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ജൂലൈ 25 ന് 6:25 ഓടെയായിരുന്നു സംഭവം നടന്നത്. ഉടനേ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ യുവാവ് തൽക്ഷണം മരണപ്പെട്ടു.
മരിച്ചത് ജാക് ഫെന്റൺ എന്ന വ്യക്തിയാണെന്ന്
പോലീസ് തിരിച്ചറിഞ്ഞു. ബെല്ല് 407 ഹെലികോപ്റ്ററിൻറെ പ്രൊപ്പല്ലർ ഓഫാവാത്തത് അറിയാതെ പിന്നിലേക്ക് പോയതിനാലാണ് അപകടം ഉണ്ടായത്. ഹെലികോപ്റ്ററിന്റെ പൈലറ്റിനേയും രണ്ട് ഗ്രൗണ്ട് ക്രൂ ജോലിക്കാരെയും ഗൗരവകരമായ അശ്രദ്ധയുടെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എങ്ങനെയാണ് ഇത്തരമൊരു ദുഃഖകരമായ അപകടം ഉണ്ടായതെന്ന്
അറിയുവാന്‍ തങ്ങളുടെ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗ്രീസിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ബ്രട്ടീഷ് പൗരന്റെ കുടുംബത്തിനൊപ്പം നിൽക്കുന്നുവെന്നും സംഭവത്തേക്കുറിച്ച് പ്രാദേശിക തലത്തിലടക്കം അന്വേഷിക്കുന്നുണ്ടെന്നും ബ്രിട്ടൺന്റെ വിദേശകാര്യ ഓഫീസ് അറിയിച്ചു. അതുവരെയും ലാന്റ് ചെയ്യാതിരുന്ന രണ്ടാമത്തെ ഹെലിക്കോപ്റ്ററിലാണ് ഫെന്റൺന്റെ മാതാപിതാക്കൾ ഉണ്ടായിരുന്നത്.
താഴെ നിന്നും അപകടം സംഭവിച്ച ഹെലിക്കോപ്ടറിന്റെ പൈലറ്റ് മുകളിൽ ലാന്റ് ചെയ്യാൻ തയാറായി നിന്ന ഹെലികോപ്ടറിന്റെ പൈലറ്റിന് വിവരം കൈമാറിയതിനാൽ അദ്ദേഹം ആ ഹെലികോപ്ടർ മറ്റൊരു ലാന്റിംഗ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. അതിനാൽ ഫെന്റൺന്റെ മാതാപിതാക്കൾക്ക് അതിവേദനാജനകമായ ആ കാഴ്ചയ്ക്ക് സാക്ഷികളാവേണ്ടിവന്നില്ല.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.