• HOME
 • »
 • NEWS
 • »
 • world
 • »
 • Jail to mother | 22കാരിയായ മകളായി നടിച്ച് യുവാക്കളെ വശീകരിച്ച 48കാരിയായ അമ്മയ്ക്ക് ജയിൽ

Jail to mother | 22കാരിയായ മകളായി നടിച്ച് യുവാക്കളെ വശീകരിച്ച 48കാരിയായ അമ്മയ്ക്ക് ജയിൽ

മകളായി ഭാവിച്ച് വിദ്യാര്‍ത്ഥി വായ്പകള്‍ നേടാനും കോളേജില്‍ ചേരാനും യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും ശ്രമിച്ചതായി ഇവര്‍ കുറ്റസമ്മതം നടത്തി

Laura_Oglesby

Laura_Oglesby

 • Last Updated :
 • Share this:
  സ്വന്തം മകളുടെ (Daughter) ഐഡന്റിന്റി മോഷ്ടിച്ച് തട്ടിപ്പ് നടത്തിയതിന് ജയിൽശിക്ഷ നേരിട്ട് ഒരമ്മ (Mother). മകളായി നടിച്ച് വിദ്യാര്‍ത്ഥി വായ്പകള്‍ (Student Loan) നേടാനും കോളേജില്‍ ചേരാനും യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ (Sexual Relationship) ഏര്‍പ്പെടാനും ശ്രമിച്ചതായി ഇവര്‍ കുറ്റസമ്മതം നടത്തി. ലോറ ഓഗ്ലെസ്ബി എന്ന 48കാരി ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. രണ്ട് വര്‍ഷത്തിലേറെയായി തന്റെ മകളായ ലോറന്‍ ഹെയ്സായി അഭിനയിക്കുകയും യുഎസിലെ (US) മിസോറിയിലെ മൗണ്ടന്‍ വ്യൂവിലെ ഫെഡറല്‍ സര്‍ക്കാരിനെയും നാട്ടുകാരെയും കബളിപ്പിക്കുകയും ചെയ്യുകയായിരുന്നു ഈ വനിത.

  2016 ല്‍ മകൾ ഹെയ്സിന്റെ പേരില്‍ ഒരു സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡിന് അവർ അപേക്ഷിച്ചു, അത് മെയിലില്‍ ലഭിക്കുകയും ചെയ്തു. പിന്നീട് താൻ 22 കാരിയായ ലോറന്‍ ഹെയ്സാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഓഗ്ലെസ്ബി പല തട്ടിപ്പുകളും നടത്തി. അര്‍ക്കന്‍സാസ് സ്വദേശിയായ ഈ സ്ത്രീ 20കൾ മാത്രം പ്രായമുള്ള പുരുഷന്മാരെ വഞ്ചനയിലൂടെ വശീകരിക്കുകയും ചെയ്തു.

  എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടെ പ്രായം എത്രയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. 'എല്ലാവരും അവർ പറഞ്ഞത് വിശ്വസിച്ചു. അവളുടെ വയസ്സ് 22 ആണെന്ന് വിശ്വസിക്കുന്ന കാമുകന്മാര്‍ പോലും അവള്‍ക്കുണ്ടായിരുന്നു', മൗണ്ടന്‍ വ്യൂ പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവിജാമി പെര്‍കിന്‍സ് പറഞ്ഞു.

  ലോറന്റെ പേരില്‍ ഓഗ്ലെസ്ബി ഒരു സ്നാപ്ചാറ്റ് അക്കൗണ്ട് ഉണ്ടാക്കിയതായും സ്വയം ചെറുപ്പമാണെന്ന് തോന്നിപ്പിക്കുന്നതിനായി ഒരു ഫില്‍ട്ടര്‍ ഉപയോഗിച്ച് മാറ്റം വരുത്തിയ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതായും മിസോറി വാർത്താ ഏജൻസികൾ സൂചിപ്പിക്കുന്നു. അവർ പൂര്‍ണമായും ഒരു ചെറുപ്പക്കാരിയുടെ ജീവിതശൈലിയും സ്വീകരിച്ചു, വസ്ത്രം, മേക്കപ്പ്, വ്യക്തിത്വം എന്നിവയിലെല്ലാം 20കാരിയാകാൻ അവർ ശ്രമിച്ചു.

  ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഓടിപ്പോയ ഒരു യുവതിയാണെന്ന് വിശ്വസിപ്പിച്ച് തന്ത്രശാലിയായ ഇവര്‍ പ്രാദേശിക ദമ്പതികളോടൊപ്പം താമസം മാറി. പേര് ലോറന്‍ ഹെയ്സ് എന്നാണെന്നു പറഞ്ഞ ഓഗ്ലെസ്ബി ഏകദേശം രണ്ട് വര്‍ഷത്തോളം കാലം അവരോടൊപ്പം താമസിച്ചു. ആ സമയത്ത്, ഓഗ്ലെസ്ബി ലോറന്റെ പേരില്‍ ഒരു മിസോറി ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുകയും തുടര്‍ന്ന് സൗത്ത് വെസ്റ്റ് ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ചേരുകയും ചെയ്തു. തുടർന്ന് സാമ്പത്തിക സഹായത്തിനായി അപേക്ഷിച്ച ഓഗ്ലെസ്ബി ഫെഡറല്‍ വിദ്യാര്‍ത്ഥി വായ്പയായി 9,400 ഡോളറും പെല്‍ ഗ്രാന്റില്‍ 5,920 ഡോളറും, മറ്റു സാമ്പത്തിക ചാര്‍ജുകളായി 1,863 ഡോളറും നേടുകയും ചെയ്തു.

  ഓഗ്ലെസ്ബി പ്രാദേശിക ലൈബ്രറിയില്‍ പോലും ജോലി ചെയ്തിരുന്നു, അവിടെയുംനാട്ടുകാര്‍ക്ക് അവർ ലോറന്‍ ഹെയ്സ് ആയിരുന്നു. രണ്ട് വര്‍ഷത്തിലേറെയായി നടത്തിയ ഈ തട്ടിപ്പ് ഒടുവില്‍ പിടിക്കപ്പെട്ടു. 2018 ഓഗസ്റ്റില്‍, മൗണ്ടന്‍ വ്യൂവിലെ പോലീസിനെ അര്‍ക്കന്‍സാസിലെ അധികാരികള്‍ ബന്ധപ്പെടുകയും ഓഗ്ലെസ്ബി മകളുടെ പേരില്‍ തട്ടിപ്പ് നടത്തുകയാണെന്ന് അറിയിക്കുകയും ചെയ്തു.

  തുടര്‍ന്ന് കേസന്വേഷകന്‍ ഓഗ്ലെസ്ബിയെ സമീപിച്ചു. അവര്‍ ആദ്യം എല്ലാം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി. സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് മനഃപൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കിയ കുറ്റത്തിന് അവർക്ക് പരോളില്ലാതെ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. കൂടാതെ, സൗത്ത് വെസ്റ്റ് ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിക്കും മകള്‍ക്കും 17,521 ഡോളറും ഓഗ്ലെസ്ബിയ്ക്ക് നൽകേണ്ടി വരും.
  Published by:Anuraj GR
  First published: