ഇന്റർഫേസ് /വാർത്ത /World / ശരീരത്തിന്റെ 98 ശതമാനം ഭാഗവും ടാറ്റൂ ചെയ്ത 72 വയസ്സുകാരനെ കാണാം

ശരീരത്തിന്റെ 98 ശതമാനം ഭാഗവും ടാറ്റൂ ചെയ്ത 72 വയസ്സുകാരനെ കാണാം

magneto

magneto

ശരീരത്തിൽ 86 ടാറ്റൂകൾക്കു പുറമെ തൊലിക്ക് താഴെ 17 ഇംപ്ലാന്റുകളും ഉണ്ട്. കൈകളിൽ, മുഖത്ത്, കാലുകളിൽ, കണ്ണുകളിൽ, ചുണ്ടുകളിൽ തുടങ്ങി കാലിന്റെ അടിഭാഗത്താല്ലാത്ത എല്ലായിടത്തും ടാറ്റൂവുണ്ട് ഇദ്ദേഹത്തിന്.

  • Share this:

ജീവിതത്തിൽ ചുരങ്ങിയത് ഒരു ടാറ്റൂ എങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ അധികവും. ഇഷ്ടപ്പെട്ടയാളുടെ പേര്, ഏതെങ്കിലും ചിഹ്നം, മതകാര്യങ്ങൾ, സാഹിത്യം തുടങ്ങി നമുക്ക് സന്തോഷം പകരുന്ന ഏതെങ്കിലും കാര്യം നമ്മുടെ ശരീരത്തിൽ കൊത്തിവെക്കുന്നതിൽ പ്രത്യേകിച്ച് തെറ്റൊന്നുമില്ല താനും. അധികമാളുകളും വളരെ കുറച്ച് ടാറ്റൂകൾ മാത്രം പരീക്ഷിക്കുന്നവരാണ്.

എന്നാൽ, വോൾഫ്ഗാംഗ് കിർസ്ച്ച് എന്ന എഴുപത്തി രണ്ടുകാരൻ തന്റെ ശരീരത്തിൽ വേണ്ടി വന്നത് പത്തോ ഇരുപതോ ടാറ്റൂകളല്ല. ജർമനിയിലെ ഏറ്റവും കൂടുതൽ ടാറ്റൂ പതിച്ച ഇദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ തന്റെ ശരീരത്തിന്റെ 98 ശതമാനവും കളറിൽ മുക്കിയിരിക്കുകയാണ്.

കിർസിച്ചിന്റെ ശരീരത്തിൽ 86 ടാറ്റൂകൾക്കു പുറമെ തൊലിക്ക് താഴെ 17 ഇംപ്ലാന്റുകളും ഉണ്ട്. കൈകളിൽ, മുഖത്ത്, കാലുകളിൽ, കണ്ണുകളിൽ, ചുണ്ടുകളിൽ തുടങ്ങി കാലിന്റെ അടിഭാഗത്താല്ലാത്ത എല്ലായിടത്തും ടാറ്റൂവുണ്ട് ഇദ്ദേഹത്തിന്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

ശരീരത്തിൽ ഇംപ്ലാന്റ് നടത്തിയത് കാരണമായി ഇദ്ദേഹത്തിന്റെ തൊലിക്ക് കാന്തിക ശക്തിയുണ്ടത്രേ. പേപ്പർ ക്ലിപ്പ് പോലത്തെ വസ്തുക്കൾ തൊലിയിലേക്ക് ആകർശിക്കുന്ന ഇദ്ദേഹത്തെ മാഗ്നറ്റോ എന്നാണ് വിളിക്കുന്നത്.

തന്റെ ജീവിതത്തിൽ ടാറ്റൂ ചെയ്യുക എന്നത് വളരെ വിപ്ലവകരമായിരുന്ന ഒരു തീരുമാനമായിരുന്നു എന്നാണ് മാഗ്നറ്റോ പറയുന്നത്.

“കിഴക്ക൯ ജർമനിയിൽ അഥവാ പഴയ ജെർമ൯ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ തപാൽ തൊഴിലാളികൾ ടാറ്റൂ ചെയ്യുന്നതിനെ വളരെ മോശമായിട്ടായിരുന്നു ആളുകൾ കണ്ടിരുന്നത്. എന്റെ 46ാമത്തെ വയസ്സിലാണ് ആദ്യത്തെ ടാറ്റൂ ചെയ്യുന്ന്. കണ്ണിനടിയിൽ ചെറിയ ഒരു കീറ്,” ഇദ്ദേഹം പറയുന്നു. പണ്ട് ഒരു തപാൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മറ്റു ആളുകളിൽ നിന്ന് വ്യത്യസ്തമായി ടാറ്റൂ ചെയ്യുക എന്നത്. ഇരുപതിലധികം വർഷം വേണ്ടി വന്നു ഇദ്ദേഹത്തിന് തന്റെ സ്വപ്നം സാക്ഷാൽക്കരിക്കാ൯. എന്നാൽ ജീവിതത്തിൽ ഇത്രയും വലിയ ഒരു തീരുമാനമെടുത്തതിൽ ഇദ്ദേഹത്തിന് ഖേദം ഒന്നുമില്ല.

Also Read- 90 കളിലെ ഡിവിഡി കട; ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ വിനോദം സൂപ്പർഹിറ്റ്

മാഗ്നറ്റോ ഇതുവരെ 240 ടാറ്റൂ സെഷനുകൾ നടത്തിയിട്ടുണ്ട് ജീവിതത്തിൽ. 720 മണിക്കൂറുകൾ, അഥവാ ഏകദേശം ഒരു വർഷം അദ്ദേഹം ഒരു കസേരക്കും സൂചിക്കും താഴെ ഇരുന്ന് ടാറ്റൂ ചെയ്യാനായി മാത്രം ചെലവഴിച്ചു എന്നർത്ഥം. കൂടാടെ 30,000 ഡോളർ (21,84,861 രൂപ) തന്റെ ടാറ്റൂ സാഹസങ്ങൾക്കായി മാത്രം അദ്ദേഹം ചെലവഴിച്ചു.

പ്രശസ്തനായ ഇദ്ദേഹത്തെ പലപ്പോഴും ആളുകൾ മോഡലിംഗ് ആവശ്യങ്ങൾക്കായി ക്ഷണിക്കാറുണ്ട്. “വഴിയിൽ സഞ്ചരിക്കുമ്പോൾ പലപ്പോഴും ആളുകൾ എന്റെ ഓട്ടോഗ്രോഫ് ചോദിക്കുകയും കൂടെ നിന്ന് ഫോട്ടോ എടുക്കാ൯ ആവശ്യപ്പെടാറുമുണ്ട്,” മാഗ്നെറ്റോ പറയുന്നു. ജർമനിയിലെ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത ആൾ എന്ന വിശേഷണത്തിന് പുറമെ എഴുപത് കഴിഞ്ഞ ഏറ്റവും കൂടുതൽ ടാറ്റൂ ഉള്ള വ്യക്തി എന്ന നിലയിലും ഇദ്ദേഹം അറിയപ്പെടുന്നു.

Keywords: senior citizen, Germany’s most tattooed man, body modification, Wolfgang Kirsch, the magneto, ജർമനി, ടാറ്റൂ, മാഗ്നെറ്റോ

First published:

Tags: Body modification, Germany’s most tattooed man, Senior citizen, The magneto, Wolfgang Kirsch, ജർമനി, ടാറ്റൂ, മാഗ്നെറ്റോ