• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

മാതൃകയാകണം ഈ രക്ഷാപ്രവർത്തനം, തായ്‍‍ലൻഡിനു ഒരു 'ബിഗ് സല്യൂട്'

news18india
Updated: July 10, 2018, 10:40 PM IST
മാതൃകയാകണം ഈ രക്ഷാപ്രവർത്തനം, തായ്‍‍ലൻഡിനു ഒരു 'ബിഗ് സല്യൂട്'
news18india
Updated: July 10, 2018, 10:40 PM IST
ബാങ്കോക്: അന്നൊരു ശനിയാഴ്ച ആയിരുന്നു, ജൂൺ 23. പതിവുപോലെ ഫുട്ബോൾ പരിശീലനം കഴിഞ്ഞപ്പോൾ 12 കുട്ടികളുമായി അവരുടെ പരിശീലകൻ ഇകപോൾ ചാൻടവോങ് ഗുഹയ്ക്കുള്ളിൽ കയറിയത്. കുട്ടികളുടെ സൈക്കിളും ബാഗുകളും ഷൂസും ഗുഹാമുഖത്തിനു സമീപം വെച്ചതിനു ശേഷമായിരുന്നു അവർ ഗുഹയിലേക്ക് പോയത്. ഗുഹയിൽ കയറുമ്പോൾ വെള്ളമില്ലായിരുന്നു, എന്നാൽ കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളിൽ കയറിയപ്പോൾ പെയ്തത് പെരുമഴ, ആ പെരുമഴയിൽ ഗുഹയ്ക്കുള്ളിലേക്ക് വെള്ളം നിറഞ്ഞു, ഗുഹാമുഖങ്ങളിൽ ചെളി മൂടി, വെളിച്ചം കുറഞ്ഞു. 11 മുതൽ 16 വരെ വയസു പ്രായമുള്ള 12 കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളിൽ രക്ഷപ്പെടാൻ കഴിയാത്തവിധം അകപ്പെട്ടു പോയി.

കച്ചിത്തുരുമ്പായത് സൈക്കിളുകളും ബാഗുകളും

ഗുഹയിലേക്ക് കയറുന്നതിനു മുമ്പ് ഗുഹാമുഖത്ത് നിർത്തിയിട്ടു പോയ സൈക്കിളുകളും ബാഗുകളും ഷൂസുകളുമാണ് സംഭവത്തിൽ വഴിത്തിരിവായത്. ഗുഹാമുഖത്തിനു സമീപം ഇതു കണ്ടതോടെ ചിയാങ് റായ വനമേഖലയിലെ റേഞ്ചർക്ക് സംശയം തോന്നുകയും വിവരം അധികൃതരെ അറിയിക്കുകയുമായിരുന്നു. മക്കളെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കളും എത്തിയതോടെ സംശയം ബലപ്പെട്ടു. തുടർന്ന്, രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
Loading...

ഒമ്പതുദിവസം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് 12 കുട്ടികളെയും അവരുടെ കോച്ചിനെയും കണ്ടെത്തിയത്. ബ്രിട്ടീഷ് കേവ് റെസ്ക്യു കൌൺസിൽ അംഗങ്ങളായ നീന്തൽ വിദഗ്ദർ ജോൺ വോളന്തെനും റിച്ചാർഡ് സ്റ്റാന്‍റനുമാണ് ആശ്വാസത്തിന്‍റെ ചെറുവെളിച്ചവുമായി ആദ്യം ഇവർക്കരികിലേക്ക് എത്തിയത്.ഗുഹയിൽ അകപ്പെട്ടു പോയത് ഇവർ

ചാനിൻ വിബുൽറങ്റുവാങ് (11 വയസ്), മംഗോൾ ബൂനിയാം (12 വയസ്), പനുമാസ് സാങ്മി (13), ദുഗാൻപെറ്റ് പ്രോംദെപ് (13), സംപോങ് ജയ് വോങ് (13), നാത്‍‍വുട് തകാംറോങ് (14), ഇകാറത് വോങ്സുകാചൻ (14), അതുൽ സാമൻ (14), പ്രജാക് സുതാം (15), പിപറ്റ് ഫോ (15), പോൻചായ് കംലുവാങ് (16), പീരാപത് സോംപിയാങ്ജെയ് (16), ഇകപോൾ ചാൻടവോങ് (കോച്ച്, 25).

രക്ഷാപ്രവർത്തനം ഇങ്ങനെ

കുട്ടികളെ രക്ഷിക്കാനായി റെയായി താം ലുവാങ് ഗുഹാമുഖത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ എത്തിയത് ആയിരത്തിയഞ്ഞൂറോളം രക്ഷാപ്രവർത്തകർ. റോയൽ തായ് നാവികസേനയുടെ ഭാഗമായ തായ് നേവൽ സീലുകളാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്. ബ്രിട്ടൻ, ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, ലാവോസ്, സ്വീഡൻ, യുഎസ്, നെതർലൻഡ്സ്, ബെൽജിയം, ജർമനി, ഡെന്മാർക്, ചെക്ക് റിപ്പബ്ലിക്, യുക്രയ്ൻ. ഇസ്രയേൽ, ചൈന, മ്യാൻമർ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഡൈവമാർ, സാങ്കേതിക വിദഗ്ദർ, ഗുഹാ വിദഗ്ദർ, മെഡിക്കൽ സംഘം, സന്നദ്ധ പ്രവർത്തകർ ഒക്കെയായിരുന്നു രക്ഷാപ്രവർത്തനവുമായി എത്തിയത്.

കത്തുകളിലൂടെ വശേഷങ്ങൾ പറഞ്ഞും അറിഞ്ഞും കുട്ടികൾ

ഗുഹയ്ക്കുള്ളിലേക്ക് ടെലഫോൺ കേബിളുകൾ വലിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. തുടർന്നാണ്, കുട്ടികൾ മാതാപിതാക്കൾക്കും മാതാപിതാക്കൾ കുട്ടികൾക്കും കത്തെഴുതിയത്. മക്കളോടുള്ള തങ്ങളുടെ സ്നേഹം കത്തിൽ നിറച്ചുവെച്ച മാതാപിതാക്കൾ കോച്ച് ഇകപോളിനോട് പറഞ്ഞത്, മോശമായി ഒന്നും വിചാരിക്കേണ്ടതില്ലെന്നും കുട്ടികളെ സംരക്ഷിച്ചതിനു നന്ദിയുണ്ടെന്നും. മാതാപിതാക്കൾക്കായി എഴുതിയ കത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചതിൽ ക്ഷമ ചോദിക്കുകയാണെന്ന് കോച്ച് ഇകപോൾ പറഞ്ഞിരുന്നു.വെളിച്ചത്തിലേക്ക്

കാലാവസ്ഥ തെളിയുകയും ജലനിരപ്പു താഴുകയും ചെയ്തത് സഹായകമായി. ഞായറാഴ്ചയാണ് സംഘത്തിലെ നാലുപേരെ ആദ്യമായി പുറത്തെത്തിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇതാവർത്തിച്ചു. 50 നീന്തൽവിദഗ്ദരുടെ രാജ്യാന്തരസംഘവും 40 തായ് വിദഗ്ദരുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഓരോ കുട്ടിയെയും പുറത്തെത്തിച്ചത് രണ്ട് നീന്തൽ വിദഗ്ദരുടെ അകമ്പടിയോടെ ആയിരുന്നു. 13 പേരും രക്ഷപ്പെട്ടതോടെ ലോകം ആകാംക്ഷയോടെ കാത്തിരുന്ന വലിയ രക്ഷാപ്രവർത്തനത്തിനാണ് പരിസമാപ്തിയായത്.
First published: July 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍