സാൻജോസ്: അടിയന്തര ലാന്‍ഡിങ്ങിനിടെ കോസ്റ്റാറിക്കയില്‍ (Costa Rica) ഡിഎച്ച്എലിന്റെ ചരക്കുവിമാനം (cargo airplane) രണ്ടായി പിളര്‍ന്നു. വ്യാഴാഴ്ച ജുവാൻ സാന്താമരിയ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിങ്-757 വിമാനം സാങ്കേതിക തകരാർ മൂലം അടിയന്തര ലാൻഡിങ്ങിനായി 25 മിനിറ്റിനുശേഷം തിരിച്ചിറക്കിയപ്പോഴാണ് അപകടമുണ്ടായത്.
സാങ്കേതിക തകരാര്‍ മൂലമായിരുന്നു വിമാനം അടിയന്തരമായി ഇറക്കിയത്. റണ്‍വേയിലൂടെ നിരങ്ങി നീങ്ങിയ വിമാനത്തിന്റെ പുറക് വശം രണ്ടായി പിളര്‍ന്നു.വലിയ പുകയും ഉയര്‍ന്നു.
അപകട സമയത്ത് പൈലറ്റും സഹപൈലറ്റും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എങ്കിലും മെഡിക്കല്‍ പരിശോധനയ്ക്കായി ഇവരെ ആശുപത്രയിലേക്ക് മാറ്റി.
അപകടത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ടു ജീവനക്കാരും സുരക്ഷിതരാണെന്ന് കോസ്റ്റാറിക്കയിലെ അഗ്നിശമനസേനാ മേധാവി ഹെക്ടർ ഷാവ്സ് പറഞ്ഞു. വിമാനത്തിലെ ഹൈഡ്രോളിക് പ്രശ്നത്തെക്കുറിച്ച് ജീവനക്കാർ അധികാരികളെ അറിയിച്ചിരുന്നു.
English Summary: A cargo airplane broke up during an emergency landing in Costa Rica on Thursday, in an accident that provoked the temporary closure of the international airport in San Jose. Smoke was billowing from the bright yellow plane of German logistics giant DHL as it ground to a halt, having slid off the runway when it spun and broke up around the rear wheels. Two crew members aboard were “in a good condition," said the chief of Costa Rica’s firefighters, Hector Chaves
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.